Tag: koyilandy fire force

Total 50 Posts

മേപ്പയ്യൂർ നരക്കോട് കിണറ്റിൽ വീണ് യുവാവ് മരിച്ചു

മേപ്പയ്യൂർ: നരക്കോട് യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ആൾമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായ കിണറ്റിലാണ് ഷിബു വീണത്. വൈകുന്നേരം ഏഴ് മണി മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും പേരാമ്പ്ര ഫയർ

ടാര്‍ വീപ്പയില്‍ വീണ് അവശനായി പട്ടിക്കുഞ്ഞി തുണയായി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന; പട്ടിക്കുഞ്ഞിനെ പൂര്‍വ്വസ്ഥിതിയിലാക്കിയത് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ടാര്‍ വീപ്പയില്‍ വീണ് അപകടാവസ്ഥയിലായ പട്ടിക്കുഞ്ഞിന് കരുതലേകി അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷന്‍ പരിസരത് സൂക്ഷിച്ചിരുന്ന താര്‍ വീപ്പയില്‍ പട്ടിക്കുഞ്ഞ് വീഴുകയായിരുന്നു. തലഭാഗം ഒഴിച്ച് മുഴുവന്‍ താറില്‍ മുങ്ങി നിലയിലായിരുന്നു. വീപ്പയില്‍ നിന്നും പട്ടിയെ പുറത്തെടുത്ത അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ നേരെ ഫയര്‍ സ്റ്റേഷനിലെത്തിച്ചു.

അരിക്കുളത്ത് വെച്ചൂർ പശു കിണറ്റിൽ വീണു; രക്ഷകരെത്തും വരെ കിണറ്റിലിറങ്ങി താങ്ങായത് അയൽവാസി, കരകയറ്റിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്

കൊയിലാണ്ടി: അരിക്കുളത്ത് കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പറമ്പത്ത് സ്വദേശി മലയിൽ ബഷീറിന്റെ പശുവാണ് വൈകീട്ട് മൂന്ന് മണിയോടെ കിണറ്റിൽ വീണത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തിയാണ് പശുവിനെ രക്ഷിച്ച് കരയിലെത്തിച്ചത്. കിണറ്റിൽ വീണ പശു നിലയില്ലാതെ മുങ്ങിപ്പോകുന്നുണ്ടായിരുന്നു. തുടർന്ന് അയൽവാസിയായ ഏച്ചിപ്പുറത്ത് ബിജു കിണറ്റിലിറങ്ങി പശുവിനെ മുങ്ങിപ്പോകാതെ പിടിച്ചു നിന്നു.

ചിങ്ങപുരത്ത് വീടിന് സമീപമുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു; ഫയർ ഫോഴ്സ് തീ അണച്ചത് രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ, ഒരു ലക്ഷം രൂപയുടെ നഷ്ടം

തിക്കോടി: ചിങ്ങപുരത്ത് തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ചിങ്ങപുരം കരിയാണ്ടി ഹൗസിൽ നവാസിന്റെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. തീ പിടിത്തത്തിൽ രണ്ടായിരത്തോളം തേങ്ങയാണ് കത്തി നശിച്ചത്.

ചെങ്ങോട്ടുകാവില്‍ മരം മുറിക്കാന്‍ കയറിയ ആള്‍ ബോധരഹിതനായി, രക്ഷകരെത്തും വരെ 30 അടി ഉയരത്തിലുള്ള മരത്തില്‍ താങ്ങി നിര്‍ത്തി വീട്ടുടമ; ആദരവുമായി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്

കൊയിലാണ്ടി: മരം മുറിക്കാന്‍ കയറിയ ആള്‍ ബോധരഹിതനായതിനെ തുടര്‍ന്ന് രക്ഷകരെത്തും വരെ താങ്ങി നിര്‍ത്തിയ വീട്ടുടമയെ ആദരിച്ച് ഫയര്‍ഫോഴ്‌സ്. ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരനായ പ്രിയദര്‍ശനെയാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ ഓഫിസിലെത്തി ആദരിച്ചത്. ഇന്നലെ ചെങ്ങോട്ടുകാവ് മേലൂര്‍ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം വീട്ടില്‍ ശ്രീലതയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ 30 അടി

പൊയിൽക്കാവ് ബീച്ചിലെ അടിക്കാടിന് തീ പിടിച്ചു; തീ കെടുത്തി അഗ്നിരക്ഷാ സേന, ഫയർ ഫോഴ്സ് വാഹനം മണലിൽ താഴ്ന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിൽ അടിക്കാടിന് തീ പിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബീച്ചിലെ ചാലിൽ പറമ്പിലെ അടിക്കാടിനാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തി. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ.ബാബു, ബിനീഷ്, ഇർഷാദ്, നിധിപ്രസാദ് ഇ.എം, റഷീദ്, സജിത്ത്, ഹോംഗാർഡ്

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ പാചകവാതകത്തിന് തീ പിടിച്ചു

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫ്രൂട്ടീസ് ഹോട്ടലില്‍ തീ പിടിത്തം. ഹോട്ടലിലെ പാചകവാതകത്തിനാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന തീ സുരക്ഷിതമായി അണച്ച ശേഷം സിലിണ്ടര്‍ പുറത്തേക്ക് മാറ്റി. തീ പിടിത്തത്തില്‍ ഹോട്ടലില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സേനാംഗങ്ങളായ

എലത്തൂരിനെ ആശങ്കയിലാഴ്ത്തി 34,000 ലിറ്റർ എഥനോളുമായി വന്ന ടാങ്കറിൽ ചോർച്ച; കൊയിലാണ്ടിയിൽ നിന്നുൾപ്പെടെയുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി ചോർച്ച അടച്ചു

എലത്തൂർ: എഥനോളുമായി വന്ന ടാങ്കർ ലോറിയിൽ ചോർച്ച. വൈകീട്ട് അഞ്ചരയോടെ എലത്തൂരിലാണ് സംഭവം. കർണ്ണാടകയിൽ നിന്ന് 34,000 ലിറ്റർ എഥനോളുമായി എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി) സംഭരണശാലയിലേക്ക് വന്ന ടാങ്കർ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. എച്ച്.പിയുടെ സംഭരണശാലയ്ക്ക് പുറത്ത് റോഡിന് സമീപമാണ് ടാങ്കറിൽ നിന്ന് എഥനോൾ ചോർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും

ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ

ചെങ്ങോട്ടുകാവിൽ വാഹനാപകടം; ഗുഡ്സ് ലോറിയും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ വാഹനാപകടം. റെയിൽവേ മേൽപ്പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഗുഡ്സ് ലോറിയും എത്തിയോസ് കാറും ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ലോറി എത്തിയോസ് കാറിന്റെ പിറകില്‍ ഇടിക്കുകയും തുടർന്ന് ഈ കാർ ബെൻസ് കാറിൻറെ പുറകിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ എത്തിയോസ് കാറിന്റെ