Tag: koyilandy fire force
കൊയിലാണ്ടി കോതമംഗലത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹമാണ് എന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി
കൊയിലാണ്ടിയില്‍ മീൻ പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണു; മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മറൈന്‍ എന്‍ഫോഴ്‌സമെന്റ് രക്ഷപ്പെടുത്തി
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. തിരുവനന്തപുരത്തിനടുത്ത് കൊല്ലങ്കോട് സ്വദേശി സ്റ്റീഫനെയാണ് (60) കൊയിലാണ്ടി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തിയത്. കടലില്‍ വീണ് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്റ്റീഫനെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. വേളാങ്കണ്ണി എന്ന ബോട്ടിലാണ് സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തി വിശ്രമിച്ച ശേഷം
കൊയിലാണ്ടി ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൊയിലാണ്ടി സ്വദേശി
കൊയിലാണ്ടി: ഹാര്‍ബറിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹാര്‍ബറിന്റെ ശുചിമുറികള്‍ക്ക് സമീപമുള്ള ചതുപ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാഴവളപ്പില്‍ കസ്റ്റംസ് റോഡില്‍ അഭയന്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ അഭയനെ കാണാനില്ലായിരുന്നു. ഹാര്‍ബറിലെ തൊഴിലാളിയാണ് അഭയന്‍. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം
കൊയിലാണ്ടിയിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുത ലൈനിനും കാറിനും മുകളിൽ വീണു
കൊയിലാണ്ടി: നഗരത്തിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് കാറിനും വൈദ്യുത ലൈനിനും മുകളിലേക്ക് വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയ്ക്കടുത്താണ് പ്ലാവിൻ കൊമ്പ് പൊട്ടി വീണത്. വൈദ്യുതലൈൻ പൊട്ടിയതിനാൽ പ്രദേശത്ത് വൈദ്യുതി ഇല്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊല്ലം പെട്രോൾ പമ്പിന് സമീപം നാഷണൽ പെർമ്മിറ്റ് ലോറിയിൽ നിന്ന് പുക; യുവാവിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം
കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം പെട്രോൾ പമ്പിന് സമീപം ലോഡുമായിവന്ന നാഷണൽ പെർമിറ്റ് ലോറിയിൽ നിന്ന് ശക്തമായ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. പുക ശ്രദ്ധയിൽ പെട്ട യുവാവിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. കൊയിലാണ്ടി മൂഴിക്ക്മീത്തൽ സ്വദേശിയായ സിറാജ് വി.കെ ആണ് തക്ക സമയത്ത് ഇടപെട്ട് അപകടമൊഴിവാക്കിയത്. ലോറിയിൽ നിന്ന് പുക ഉയരുന്നുവെന്ന വിവരം
പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി
പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
ചേലിയ പിലാശ്ശേരി അമ്പലത്തിന് സമീപം വലിയ മരം വീണ് ഗതാഗതം തടസപ്പെട്ടു; നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുറിച്ച് നീക്കി കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
ചെങ്ങോട്ടുകാവ്: ചേലിയ പിലാശ്ശേരി അമ്പലത്തിനു സമീപം വലിയ മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരം റോഡിനും വൈദ്യുത ലൈനിനും കുറുകെയായി ചെരിഞ്ഞു വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് മരം മുറിച്ച് നീക്കിയത്. വലിയ
അപകടങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കാതെ ഉടന്‍ ഇടപെടാം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ഗ്രാമോദയ സ്വയം സഹായ സംഘം പറമ്പിന്റെ മുകളില്‍
കൊയിലാണ്ടി: ഗ്രാമോദയ സ്വയംസഹായ സംഘം കാറലാപൊയില്‍ പറമ്പിന്റെ മുകളിലിന്റെ ആഭിമുഖ്യത്തില്‍ അഗ്നിസുരക്ഷാ പ്രഥമശുശ്രൂഷ ബോധവത്കരണം നടത്തി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ്.പി.കെ ആണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. ദിനംപ്രതി പലതരം അപകടങ്ങളാണ് നമ്മുടെ ചുറ്റുപാടിലും നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാതെ കൃത്യമായി ഇടപെടുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിനു
നിറഞ്ഞ മനസോടെ സി.പി ആനന്ദന്‍ പടിയിറങ്ങി; വാട്ടര്‍ സല്യൂട്ടോടെ ഓഫീസറെ യാത്രയാക്കി കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബ് – വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന് യാത്രയയപ്പ് നല്‍കി. 27 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരിമിച്ച സി.പി. ആനന്ദന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ക്ലബ് നല്‍കിയത്. ഒരേ സമയം തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം നടത്തുന്നതിനോടൊപ്പം തന്നെ സമൂഹത്തിനോട്
’27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സംതൃപ്ത മനസോടെ പടിയിറങ്ങുന്നു’; വിരമിക്കുന്ന ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് കൊയിലാണ്ടിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്
കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന് യാത്രയയപ്പ് നൽകി. കൊയിലാണ്ടി ഫയർ സ്റ്റേഷനിലാണ് യാത്രയയപ്പ് സുഹൃദ് സംഗമം നടത്തിയത്. പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ പ്രമോദ് പി.കെ അധ്യക്ഷനായി. കർമ്മ മേഖലയെ രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് ധന്യമാക്കിയാണ് സി.പി.ആനന്ദൻ പടിയിറങ്ങുന്നതെന്ന് എം.എൽ.എ