Tag: koyilandy fire force
പുളിയഞ്ചേരിയില്‍ ആട് കിണറ്റിൽ വീണു; കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന
കൊയിലാണ്ടി: കിണറ്റില്‍ വീണ ആടിനെ കൊയിലാണ്ടി അഗിരക്ഷാസേനാംഗങ്ങള് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം. പുളിയഞ്ചേരി കൊടകാട്ടുമുറി പുറ്റാണിക്കുന്നുമ്മല്‍ ചന്ദ്രൻ എന്നയാളുടെ ഒന്നര വയസ്സ് പ്രായമുള്ള ആടാണ് അബദ്ധത്തില്‍ കിണറിൽ വീണത്. അയൽപക്കത്തെ പതിനാലോളം അടിയുള്ള കിണറ്റിലാണ് ആട് വീണത്. വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും
ഭീതിയിലാഴ്ത്തി പുക, പിന്നാലെ ആശങ്ക; അണേലയില്‍ പാടശേഖരത്ത് തീപിടുത്തം
കൊയിലാണ്ടി: അണേല പഴത്തുരുത്തി താഴെ കുതിരക്കുട പാടശേഖരത്ത് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. കൃഷി ആവശ്യത്തിനായി വയലില്‍ തീയിട്ടത് പിന്നീട് പാടശേഖരം മൊത്തം പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പാടത്ത് നിന്നും പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാസേന എ.എസ്.ടി.ഒ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍
എട്ടടി താഴ്ചയുള്ള കുഴിയിൽ വീണു; ഉള്ള്യേരിയിൽ പശുവിന് രക്ഷകരായി കൊയിലാണ്ടി ഫയർഫോഴ്സ്
ഉള്ള്യേരി: ഉള്ള്യേരിയിൽ കുഴിയിൽ വീണ പശുവിന് രക്ഷപ്പെടുത്തി കൊയിലാണ്ടി ഫയർഫോഴ്സ്. ഉള്ളിയേരി പഞ്ചായത്തിൽ ഒള്ളൂരിൽ പിപ്പിരിക്കാട്ട് കുനിയിൽ ഹൗസിൽ വത്സലയുടെ പശുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വെെകീട്ട് മൂന്ന് മണിയോടെയാണ് പശു കിണറിൽ വീണത്. തൊഴുത്തിനു സമീപമുള്ള എട്ടടി താഴ്ചയുള്ള കുഴിയിലാണ് പശു വീണത്. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും എസ്ടിഒ മുരളീധരൻ
തീയണച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍; കാപ്പാട് ജൈവമാലിന്യക്കൂമ്പാരം കത്തിനശിച്ചു- വീഡിയോ
ചേമഞ്ചേരി: കാപ്പാട് ബീച്ചില്‍ ഇന്നലെയുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകള്‍ ശ്രമിച്ച്. ബ്ലൂ ഫ്‌ളാഗ് ബീച്ചിലെ ജൈവമാലിന്യമടക്കം കൂട്ടിയിട്ട ഇടത്താണ് തീപിടിത്തമുണ്ടായത്. ആദ്യം തീപിടിച്ചപ്പോള്‍ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് തീ നിയന്ത്രണാതീതമായി ആളിപ്പടരുകയായിരുന്നു. ജൈവമാലിന്യ കൂമ്പാരത്തിനൊപ്പം ഉണങ്ങിക്കിടന്ന പ്രദേശത്തെ കുറ്റിക്കാടുകളും തീപടരാന്‍ ആക്കം കൂട്ടി. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ്
തകര്‍ത്തത് ബീച്ച് സ്റ്റേഷനെ; ഫയര്‍ഫോഴ്‌സ് സര്‍വ്വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാംതവണയും വിജയകിരീടം ചൂടി കൊയിലാണ്ടി ടീം
കൊയിലാണ്ടി: ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് സ്‌പോര്‍ട്‌സ് മീറ്റിന്റെ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയകിരീടം ചൂടി കൊയിലാണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ടീം. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കോഴിക്കോട് ബീച്ച് സ്‌റ്റേഷന്‍ ടീമിനെയാണ് കൊയിലാണ്ടി തകര്‍ത്തത്. ഹേമന്ത്, ഷിജിത്ത്, നിധിപ്രസാദ്, ലിനീഷ്, ജിനീഷ് കുമാര്‍, ഇര്‍ഷാദ്, സുജിത്ത്,
”തിരുനെല്ലിയിലെ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനം, ഉള്ള്യേരിയിലെ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് തുണയായത്” 28 വര്‍ഷത്തെ സേവനത്തിനിടെയുണ്ടായത് അഭിമാനിക്കാവുന്ന ഒരുപാട് ഓര്‍മ്മകള്‍; വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ കൊയിലാണ്ടിയിലെ ഫയര്‍ ഓഫീസര്‍ സി.കെ.മുരളീധരന്‍ സംസാരിക്കുന്നു
കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എന്ന അംഗീകാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഇതുവരെയുള്ള സര്‍വ്വീസിനിടെയുള്ള ഒരുപാട് സംഭവങ്ങള്‍ കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന്റെ മനസിലുണ്ട്. തിരുനെല്ലിയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്, ഉള്ളിയേരിയിലെ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയതിത്, അങ്ങനെ സങ്കീര്‍ണമായ പല സാഹചര്യങ്ങളിലെയും ഇടപെടലുകള്‍ ഈ മെഡലിന് അര്‍ഹനാക്കിയിട്ടുണ്ടെന്ന്
പുറക്കാട് വീടിന്റെ അടുക്കളക്ക് മുകളിലുള്ള തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ജനലും വാതിലും കത്തിനശിച്ചു
തിക്കോടി: പുറക്കാട് തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. കിഴക്കെ ആറ്റോത്ത് കല്ല്യാണിയമ്മയുടെ വീട്ടിലെ അടുക്കളക്ക് മുകളിലുള്ള തേങ്ങാക്കൂടക്കാണ് തീപ്പിടിച്ചത്. തീപിടര്‍ന്ന് അടുക്കളയുടെ ജനലും വാതിലും തട്ടും കത്തിനശിച്ചു. ചുമരിന് വിള്ളല്‍ വീണിട്ടുണ്ട്. ഉദ്ദേശം അന്‍പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ്.കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു.ടി.പി,
കൊയിലാണ്ടി ടൗണിന് സമീപം കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു; തീപടര്‍ന്നത് നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെ
കൊയിലാണ്ടി: നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെ കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ടൗണിലെ മീത്തലെ കണ്ടി പള്ളിക്കു എതിര്‍വശത്താണ് തീപിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ പൂര്‍ണമായി അണക്കുകയും ചെയ്തു. കൃത്യസമയത്ത് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ അടുത്തുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക്
അരിക്കുളത്ത് പശുവിന്റെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചു കയറി; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന
കൊയിലാണ്ടി: അരിക്കുളത്ത് ഇരുമ്പ് കമ്പി ശരീരത്തില്‍ തുളച്ചു കയറിയ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുരുടിവീട് തെക്കേടത്ത് സുരേന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിനാണ് തൊഴിത്തിനുള്ളിലെ ഇരുമ്പ് കമ്പി ശരീരരത്തില്‍ തുളച്ചു കയറിയത്. ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. തുടര്‍ന്ന് വീട്ടുകാര്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റൻറ് സ്റ്റേഷൻ
കണയങ്കോട് പാലത്തിന് സമീപം മരം റോഡിലേക്ക് പൊട്ടിവീണു; ഗതാഗതക്കുരുക്ക് നീക്കിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കണയങ്കോട് പാലത്തിന് വടക്ക് ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ബിനീഷ് വി.കെ, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ.എം, വിഷ്ണു, സജിത്ത്