Tag: Koyilandy Bypass
ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായുള്ള കുടിവെള്ള പ്രശ്നത്തിനും വെള്ളക്കെട്ടിനും പരിഹാരം വേണം; കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ചർച്ച
കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി വിവിധ വാർഡുകളിലെ കുടിവെള്ള പ്രശനം, വെള്ളക്കെട്ട് പ്രശ്നം എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി ദേശീപാത അധികൃതരെ പങ്കെടുപ്പിച്ച് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ജനപ്രതിനിധികൾ, അധികൃതർ, ജനങ്ങൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കുന്ന്യോറ മലയിലെ കുടിവെള്ള പ്രശ്നവും പന്തലായനി, മരളൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കാമെന്ന് അധികൃതർ
വഗാഡിന്റെ ലോറികൾക്കെതിരെ ലഭിച്ചത് നിരവധി പരാതികൾ; ആർ.ടി.ഒ നോട്ടീസ് നൽകി പിഴയീടാക്കിയിട്ടും കൊയിലാണ്ടിയിൽ നിയമ ലംഘനങ്ങൾ തുടർന്ന് കമ്പനി, ദുരന്തങ്ങൾക്കായി ഇനിയും കാത്തിരിക്കണോ
കൊയിലാണ്ടി: നിരവധി പരാതികള്‍ നിലനില്‍ക്കെയും നിയമലംഘനങ്ങള്‍ തുടര്‍ന്ന് നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി. ആര്.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചിട്ടും നിയമലംഘനങ്ങള്‍ തുടരുകയാണ്. പൊലൂഷന്‍, നികുതി, ഫിറ്റ്നസ്, നമ്പര്‍ പ്ലേറ്റ്, ഇന്‍ഷുറന്‍സ് എന്നിവയില്ലാതെ വാഗാഡിന്റെ ടിപ്പര്‍ ലോറികള്‍ കൊയിലാണ്ടി നഗരത്തിലൂടെ ചീറിപ്പായുന്നതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് ജോയിന്റ് ആര്.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു
ഓഫ് റോഡ് മഡ് റെയ്സിങ്ങിനായുള്ള ട്രാക്ക് അല്ല, കൊയിലാണ്ടി-അരിക്കുളം റോഡാണേ… ബൈപ്പാസിലെ അണ്ടർപാസ് നിർമ്മാണത്തിനായി ദർശന മുക്കിനടുത്ത് റോഡ് പൊളിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ
കൊയിലാണ്ടി: റോഡ് പണി തങ്ങൾക്ക് ഇരട്ടിപ്പണിയായ അവസ്ഥയിൽ കൊയിലാണ്ടി-അരിക്കുളം റോഡിലെ യാത്രക്കാർ. റോഡിൽ ദർശനമുക്കിനടുത്ത് കൊയിലാണ്ടി ബൈപ്പാസിന്റെ ഭാഗമായ അണ്ടർപാസ് നിർമ്മിക്കുന്നതിന്റെ ഭാഗമായി റോഡ് പൊളിച്ചതോടെയാണ് പ്രദേശവാസികളിടെ സഞ്ചാരം ദുരിതത്തിലായത്. ഇതിനു പകരമായി നിർമ്മിച്ച റോഡ് ചെളിക്കുളമായി വാഹനങ്ങൾ പോകാൻ പോലും ഏറെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്. ഇന്ന് രാവിലെ മുതലാണ് ബദൽ സംവിധാനമായി നിർമ്മിച്ച
പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ച് മാത്രം നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി; പനച്ചിക്കുന്നിലെ കുടിവെള്ള പ്രശ്നവും വഴി പ്രശ്നവും പരിഹരിക്കുമെന്നും എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം 2023 ഓടെ പൂര്‍ത്തിയാവുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. ബൈപ്പാസ് നിര്‍മ്മാണത്തിനിടെ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി, വടകര എം.എല്‍.എമാര്‍
‘ഒരു അത്യാവശ്യമുണ്ടായാൽ നടന്നു പോകാൻ പോലും പറ്റില്ല; തീരെ വഴി നടക്കാനോ വണ്ടി പോകാനോ പോലും പറ്റുന്നില്ല’; മരളൂർ റോഡിലൂടെ നടക്കാൻ പോലുമാവാതെ പനച്ചിക്കുന്ന് നിവാസികളുടെ ദുരിതം തുടരുന്നു
കൊയിലാണ്ടി: ‘അതുവഴി വഴി നടക്കാൻ ഒട്ടും വയ്യാതെയായി, ഇരുചക്ര വാഹനങ്ങളുള്ളവരുടെ കാര്യവും കഷ്ടമാണ്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.’ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് ചെളിക്കുളമായി മാറിയ പനച്ചിക്കുന്ന് റോഡിനെ പറ്റി നാട്ടുകാർ പറയുന്നു. കാൽനടയ്ക്കോ ഗതാഗതത്തിനോ അസാധ്യമായ രീതിയിൽ ചളിക്കുളമായതോടെ തഹസിൽദാർ മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വഗാഡ് കമ്പനി എഞ്ചിനീയറെ സ്ഥലത്തേക്ക്
നെല്യാടി റോഡില്‍ അടിപ്പാത നിര്മ്മിക്കുന്നിടത്ത് വെള്ളക്കെട്ട്, നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം; ദേശീയപാതാ വികസന പ്രവൃത്തിയെ പലയിടത്തും തടസപ്പെടുത്തി കനത്ത മഴ
കൊയിലാണ്ടി: കാലവര്‍ഷം കനത്തതോടെ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും മുടങ്ങി. അതിവേഗത്തില്‍ പുരോഗമിച്ചിരുന്ന നിര്‍മ്മാണ പ്രവൃത്തിയാണ് മഴ കാരണം മുടങ്ങുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടും മണ്ണിട്ട് പുതുതായി റോഡ് നിര്‍മ്മിക്കുമ്പോള്‍ വലിയ ലോറികളുടെ ചക്രങ്ങള്‍ താഴ്ന്നു പോകുന്നതുമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണമാവുന്നത്. ചെങ്ങോട്ടുകാവിലെയും കൊല്ലം-നെല്യാടി റോഡിലെയും അടിപ്പാത നിര്‍മ്മാണത്തെയും മഴ ബാധിച്ചു.
വീതി 24 മീറ്റര്‍, ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ലൈന്‍; ദേശീയപാതാ ബൈപ്പാസില്‍ ചെങ്ങോട്ടുകാവില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു
കൊയിലാണ്ടി: ദേശീയപാതയിലെ ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു. ദേശീയപാത ആറ് വരിയാക്കി വികസിക്കുമ്പോള്‍ 24 മീറ്ററാണ് അടിപ്പാതയുടെ വീതി. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്താണ് അടിപ്പാത വരുന്നത്. നിലവിലെ ദേശീയപാതയുടെ തൊട്ടടുത്തായി നിര്‍മ്മിക്കുന്ന അടിപ്പാതയ്ക്കടുത്ത് ദീര്‍ഘദൂര ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ട്രക്ക് ലൈനും നിര്‍മ്മിക്കും. ബൈപ്പാസ് എത്തിച്ചേരുന്ന നന്തിയിലും
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നെല്യാടി റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഗതാഗതക്കുരുക്ക് അഴിക്കാനായി എത്തുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊല്ലം-നെല്യാടി റോഡില്‍ നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കൊല്ലം റെയില്‍വേ ഗെയിറ്റ് കഴിഞ്ഞ് ഒരു കിലോമീറ്ററോളം അകലെ വിയ്യൂര്‍ ഭാഗത്തു കൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. 15 മീറ്റര്‍ വീതിയുള്ള അടിപ്പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ ജോലികളാണ് ഇപ്പോള്‍