Tag: Koyilandi Girls school

Total 4 Posts

പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (പഴയ ഗേള്‍സ് സ്‌കൂള്‍) വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി സെപ്റ്റംബര്‍ 19 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. Also

ദേവനന്ദയുടെ ആകസ്മിക വിയോഗം: പന്തലായനി ഗവ ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി

കൊയിലാണ്ടി: പന്തലായനി ഗവ ഹയർ സെക്കന്ററി സ്‌കൂളിന് നാളെ (ജൂലൈ 14 വ്യാഴം) അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയായ ഞേറങ്ങാട്ട് ദേവനന്ദ കെയുടെ അകാല നിര്യാണത്തെ തുടർന്നാണ് നാളെ അവധിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. പതിനേഴ് വയസ്സായിരുന്നു. കരുണനും കുമാരിയുമാണ് മാതാപിതാക്കൾ. സഹോദരി: അരുണിമ. സംസ്കാരം

ഇവര്‍ ഗേള്‍സ് സ്‌കൂളിന്റെ അഭിമാനം; ഈ വർഷത്തെ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിടുക്കികളെ അറിയാം

കൊയിലാണ്ടി: ഇത്തവണത്തെ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയമാണ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (ഇപ്പോള്‍ പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂള്‍) നേടിയത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പ്ലസ് ടുവില്‍ തിളക്കമാര്‍ന്ന വിജയം നേടിയ മിടുക്കികളായ വിദ്യാർത്ഥിനികളെ അറിയാം. കീര്‍ത്തന എസ് (1200 ൽ 1198 മാർക്ക്) ഫിദ ഫാത്തിമ

മുഖം മിനുക്കി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; കൊയിലാണ്ടി ഗേള്‍സിലെ ലാബ്, ലൈബ്രറി കെട്ടിടവും കിഴൂര്‍ ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ലാബ്, ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശി ശിവന്‍ കുട്ടി ഇന്ന് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ലാബിന്റെയും ലൈബ്രറിയുടെയും പ്രവൃത്തി പൂര്‍ത്തികരിച്ചത്. പരിപാടിയോടനുബന്ധിച്ച് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഔദ്യോഗികപ്രഖ്യാപനവും നടക്കും.