Tag: Kothamangalam Ayyappan Temple
നെറ്റിപ്പട്ടം കെട്ടി അയ്യപ്പനേയുമേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്‍, താലപ്പൊലിയും പന്തങ്ങളുമായി ഭക്തജന സാഗരം; കൊയിലാണ്ടി കോതമംഗലം അയ്യപ്പന്‍ വിളക്കില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍
കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് പ്രൗഢഗംഭീരമായി സമാപിച്ചു. എന്നാല്‍ അയ്യപ്പന്‍ വിളക്ക് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരനും ക്ഷേത്രത്തിന് മുന്നിലെ പടുകൂറ്റന്‍ കവാടവുമൊക്കെ ഇക്കൊല്ലത്തെ ആഘോഷത്തിന് മാറ്റു കൂട്ടിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ക്ഷേത്രോത്സവത്തിനായി നിര്‍മിച്ച ഏറ്റവും വലിയ കവാടമാണ് കോതമംഗലത്ത് ഉയര്‍ന്നത്. തൃശ്ശൂരില്‍ നിന്നുള്ള
കോതമംഗലം ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക്; കോതമംഗലത്തും പരസരപ്രദേശങ്ങളിലും ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും
കൊയിലാണ്ടി: കോതമംഗലം ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് പ്രമാണിച്ച് ഇന്ന് വൈകുന്നേരം ഏഴുമുതല്‍ ഒമ്പതുവരെ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. കോതമംഗലം, മുന്‍സിപ്പല്‍ ഓഫീസ് പ്രദേശം, മണമല്‍, അമ്പ്ര മോളി, ദര്‍ശനമുക്ക്, മുത്താമ്പി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണത്തിന് തടസം നേരിടുക. എഴുന്നള്ളിപ്പ് നടക്കുന്ന ഭാഗങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ കണക്കിലെടുത്താണ് ലൈന്‍ ഓഫ്
കൊട്ടും ആര്‍പ്പുവിളികളും; ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന് കോതമംഗലം ക്ഷേത്രസന്നിധിയില്‍ പ്രൗഡഗംഭീരമായ വരവേല്‍പ്പ്
കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവ ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ ക്ഷേത്രസന്നിധിയിലെത്തി. വാദ്യമേളങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് തിരുവമ്പാടി ചന്ദ്രശേഖരനെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ഡിസംബര്‍ പതിനഞ്ചിലാണ് ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവ ആഘോഷങ്ങള്‍ തുടങ്ങിയത്. അവസാന ദിവസമായ ഇന്ന് രാവിലെ ഷൊര്‍ണൂര്‍ കലാമണ്ഡലം ജിനേഷിന്റെ ഓട്ടന്‍തുള്ളലുണ്ടായിരുന്നു. വൈകുന്നേരം നാലുമണിക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പും ആറരയ്ക്ക്
ഇത്ര വലിയ കവാടം ജില്ലയില്‍ ആദ്യം; കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ പടുകൂറ്റന്‍ പൂര കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി, ഉത്സഹ ലഹരിയില്‍ ഭക്തര്‍
കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ പടുകൂറ്റന്‍ പൂര കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചാണ് കവാടം നിര്‍മ്മിച്ചത്. തൃശൂരില്‍ നിന്നുള്ള കലാകാരന്മാരാണ് ദീപാലംകൃതമായ കവാടം നിര്‍മ്മിച്ചത്. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ഇത്ര വലിയ കവാടം നിര്‍മ്മിക്കുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം നടക്കുന്നത്.