Tag: Koodathai
കൂടത്തായികൂട്ടക്കൊല കേസുള്‍പ്പെടെ തെളിയിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍; ഏറെക്കാലം കൊയിലാണ്ടി സി.ഐ ആയിരുന്ന ഡി.വൈ.എസ്.പി ആര്‍.ഹരിദാസ് വിരമിച്ചു
കൊയിലാണ്ടി: ഏറെക്കാലം കൊയിലാണ്ടി സി.ഐയായി പ്രവര്‍ത്തിച്ച ഡി.വൈ.എസ്.പി ആര്‍.ഹരിദാസ് സര്‍വീസില്‍ നിന്നും വിരമിച്ചു. കൂടത്തായികൂട്ടക്കൊല അടക്കമുള്ള കേസുകള്‍ തെളിയിക്കുന്നതില്‍ ഏറെ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പലവേഷങ്ങള്‍ മാറി പ്രതി ജോളിയുടെ ജോലിയെ പറ്റി അന്വേഷിക്കുകയും ജോളിയെ പിടികൂടുകയും ചെയ്തു. വടകര താലൂക്ക് ഓഫീസ് കത്തിച്ച കേസിലെ പ്രതിയെ പിടികൂടുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2023 ല്‍
കൂടത്തായി കേസില്‍ വീണ്ടും കൂറുമാറ്റം; സയനൈഡ് കണ്ടെടുത്ത സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി താമരശ്ശേരി സ്വദേശിനിയായ സാക്ഷി
കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ കോടതിയില്‍ വീണ്ടും കൂറുമാറ്റം. കേസിലെ ഒരു പ്രധാന സാക്ഷികൂടി പ്രതിഭാഗത്തേക്ക് കൂറുമാറി. അറുപതാംസാക്ഷിയും കേസിലെ മൂന്നാംപ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയില്‍ ശരണ്യയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്. പ്രജികുമാറിന്റെ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞതനുസരിച്ച് താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വര്‍ക്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും പൊലീസ് സയനൈഡ് കണ്ടെടുത്തിരുന്നു. കേസിലെ
കൂടത്തായി കേസ്: നാല് മൃതദേഹങ്ങളില്‍ സയനൈഡ് കണ്ടെത്തിയിട്ടില്ല; ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവ്. ദേശീയ ഫൊറെന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പുറത്തെടുത്ത് പരിശോധന നടത്തിയതില്‍ നാല് മൃതദേഹങ്ങളില്‍ സയനൈഡോ മറ്റ് വിഷാംശങ്ങളോ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019
പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ
സര്‍വ്വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം; അപകടം കൂടത്തായിയില്‍
ഓമശ്ശേരി: സര്‍വ്വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായിയിലാണ് സംഭവം. ചക്കികാവ് പുറായില്‍ കാഞ്ഞിരാമ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു. അയല്‍വാസിയുടെ വിവാഹ സല്‍ക്കാരത്തിനായി കൂടത്തായിയിലെ ഓഡിറ്റോറിയത്തില്‍ എത്തിയതായിരുന്നു ദാസന്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ദാസന്‍ സര്‍വ്വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ