Tag: Kollam Pisharikavu Temple

Total 39 Posts

തൃക്കാർത്തികയുടെ സായാഹ്നത്തിൽ ദീപപ്രഭയിൽ കുളിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രം; ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക ദിനം ആഘോഷിച്ചു. തൃക്കാർത്തിക ദിവസമായ ബുധനാഴ്ച വൈകീട്ട് അക്ഷരാർത്ഥത്തിൽ ക്ഷേത്രം ദീപപ്രഭയിൽ കുളിച്ചു. നൂറുകണക്കിന് ഭക്തരാണ് കാർത്തിക ദീപം തെളിയിക്കാനും ദർശനത്തിനുമായി ക്ഷേത്രത്തിലെത്തിയത്. രാവിലെ അഞ്ച് മണിക്ക് നട തുറന്നത് മുതല്‍ വിശേഷാല്‍ പൂജകളും അഖണ്ഡനാമജപവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പ്രസാദ സദ്യയും ഉണ്ടായിരുന്നു. വൈകീട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍

എല്ലാ ഭക്തര്‍ക്കും ദീപം തെളിയിക്കാന്‍ അവസരം, ഒപ്പം പ്രസാദസദ്യയും അഖണ്ഡനാമജപവും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍

കൊയിലാണ്ടി: ഈ വര്‍ഷത്തെ തൃക്കാര്‍ത്തിക ദിനം കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ഏഴ് ബുധനാഴ്ചയാണ് തൃക്കാര്‍ത്തിക ദിനം. അന്നേ ദിവസം രാവിലെ അഞ്ച് മണിക്ക് നട തുറക്കുന്നത് മുതല്‍ വിശേഷാല്‍ പൂജകളും അഖണ്ഡനാമജപവും ഉണ്ടാകും. ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടര വരെ പ്രസാദ സദ്യ ഉണ്ടാകും. വൈകീട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തി വന്ന തൃക്കാര്‍ത്തിക സംഗീതോത്സവം ഈ വര്‍ഷം ഒഴിവാക്കി; ഭക്തര്‍ക്ക് നിരാശ, പ്രതിഷേധം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്കിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവം ഒഴിവാക്കി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന സംഗീതോത്സവമാണ് ഇക്കുറി കാരണമൊന്നുമില്ലാതെ നിര്‍ത്തലാക്കിയത്. തീരുമാനം അറിഞ്ഞതോടെ വലിയ നിരാശയും പ്രതിഷേധവുമാണ് ഭക്തജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ഭക്തജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നടത്തിയിരുന്നത്. ഏറെ പ്രശസ്തരായ സംഗീതജ്ഞരാണ്

ഭക്തജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു; മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് ഏര്‍പ്പെടുത്തി നല്‍കിയിരുന്ന സൗകര്യങ്ങള്‍ ഇത്തവണയും തുടരാന്‍ കൊല്ലം പിഷാരികാവ് ട്രസ്റ്റി ബോര്‍ഡ് തീരുമാനം

കൊല്ലം: മണ്ഡലകാലത്ത് കൊല്ലം പിഷാരികാവില്‍ അയപ്പഭക്തന്മാര്‍ക്ക് വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരുന്ന വിരവെയ്ക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്താന്‍ പിഷാരികാവ് ട്രസ്റ്റി ബോര്‍ഡ് തീരുമാനം. ഇതിനായുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്‌തെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൊല്ലം ചിറയ്ക്ക് സമീപം നേരത്തെ കൊല്ലം എല്‍.പി സ്‌കൂള്‍

‘മരാമത്ത് പ്രവൃത്തികളിലെയും ദേവസ്വം സ്കൂളിലെ അധ്യാപക നിയമനങ്ങളിലുമുള്ള ക്രമക്കേടുകൾ അന്വേഷിക്കണം’; ദേവസ്വം വകുപ്പ് മന്ത്രിക്ക് നിവേദനവുമായി പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി

  കൊയിലാണ്ടി: ദേവസ്വം വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനം ചർച്ച ചെയ്യുന്നതിനും ഒപ്പു ശേഖരണത്തിനുമായി പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്തജന സംഗമവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ക്ഷേത്രത്തിന്റെ വികസന കാര്യത്തിൽ കേരള ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചുള്ള മുൻഗണനാ ക്രമം പാലിക്കണമെന്നും മരാമത്ത് പ്രവൃത്തികളിലും ദേവസ്വം സ്കൂളിലെ ടീച്ചർ നിയമനങ്ങളിലും നടന്നിട്ടുള്ള ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും

കോടതി ഉത്തരവുണ്ടായിട്ടും ക്ഷേത്രത്തിന്‍റെ സ്ഥലം സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കാതെ ദേവസ്വം; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടിയിലേക്കെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്‍റെ പേരിലുള്ള ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി യോഗം ചേര്‍ന്നു. ക്ഷേത്രത്തന്‍റെ പേരിൽ രശീതി അടിച്ച് ഭക്തജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് ക്ഷേത്രത്തിന്‍റെ മുൻ വശത്ത് വാങ്ങിച്ച വസ്തു ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളത്. കോടതി ഉത്തരവിട്ടിട്ടും ആ ഭൂമി ദേവസ്വം ഏറ്റെടുക്കാത്തതെ

ഇന്ന് നവമി, ഭക്തജനത്തിരക്കില്‍ പിഷാരികാവ് ക്ഷേത്രം; നാളെ ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കാനെത്തുന്നത് അഞ്ഞൂറോളം കുരുന്നുകള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ അവസാന ദിനത്തില്‍ ഭക്തജനത്തിരക്കില്‍ വീര്‍പ്പ് മുട്ടി കൊല്ലം പിഷാരികാവ് ക്ഷേത്രം. നവമി ദിവസമായ ഇന്ന് നൂറുകണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയത്. വിജയദശമി ദിവസമായ നാളെയും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ ആറ് മണിക്ക് നാദസ്വരക്കച്ചേരിയോടെയാണ് ക്ഷേത്രത്തിലെ പരിപാടികള്‍ ആരംഭിക്കുക. കോഴിക്കോട് അമൃത്‌നാഥും സംഘവുമാണ് കച്ചേരി അവതരിപ്പിക്കുന്നത്. നാദസ്വരക്കച്ചേരിക്ക് ശേഷം രാവിലെ

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മാറ്റ് കൂട്ടാന്‍ മൂന്ന് കൊമ്പന്മാര്‍; നവരാത്രി മഹോത്സവം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഭക്തിയുടെ നൈര്‍മല്യം തുളുമ്പുന്ന ഒമ്പത് ദിനരാത്രങ്ങള്‍ വിവിധ ആഘോഷ പരിപാടികളോടെയാണ് ക്ഷേത്രങ്ങള്‍ കൊണ്ടാടുക. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് നവരാത്രിയോട് അനുബന്ധിച്ച് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബര്‍ നാല് വരെ നീണ്ട് നില്‍ക്കും. തുടര്‍ന്ന് അഞ്ചിന് വിജയദശമിയും ആഘോഷിക്കും. നവരാത്രി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിന്‍വാതില്‍ നിയമനം; മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കാൻ നീക്കം

സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നത്. ഓഗസ്റ്റ് 15 ന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലെ രണ്ടാം നമ്പര്‍ അജണ്ടയിലാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ