Tag: Kollam Pisharikavu Temple

Total 41 Posts

തലയെടുപ്പോടെ ഗജവീരന്മാര്‍, മേളത്തില്‍ ലയിച്ച്‌ ഭക്തര്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാഴ്ചശീവേലി ഭക്തിസാന്ദ്രം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് വന്‍ ഭക്തജന തിരക്ക്‌. വലിയ വിളക്ക് ദിവസമായതിനാല്‍ നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്‌. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി. ഉത്സവത്തിന്റെ പ്രധാന വരവുകളിലൊന്നായ വസൂരിമാല വരവ് സാമിയാർക്കാവിൽ നിന്നും ആരംഭിച്ചു. മന്ദമംഗലത്തു നിന്നുള്ള ഇളനീർക്കുല വരവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. വലിയ വിളക്ക്

കൊല്ലം പിഷാരികാവ് കാളിയാട്ടം; ഇന്നും നാളെയും ദേശീയപാതയില്‍ നിയന്ത്രണം, വാഹനങ്ങള്‍ പോകേണ്ടതിങ്ങനെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5, 6 തിയ്യതികളില്‍ സുരക്ഷാ സംവിധാനവും, ദേശീയപാതയില്‍ വാഹനക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഏപ്രില്‍ അഞ്ചിന്‌ വലിയവിളക്ക് ദിവസം ദേശീയപാതയില്‍ കാലത്ത് 10മണി മുതല്‍ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പാവങ്ങാട് അത്തോളി, ഉള്ളിയേരി പേരാമ്പ്ര വഴി പയ്യോളിയില്‍ കയറണം.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം; പിഷാരികാവ് ഭക്തജന സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ക്ഷേത്രപരിസരത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്നും പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പെട്ടു. മാത്രമല്ല നാലമ്പല പുനരുദ്ധാരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗത്തിന്‌ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു. ബാലൻ പത്താലത്ത്,

കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകള്‍, പാണ്ടിമേളവും കരിമരുന്ന് പ്രയോഗവും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് കാളിയാട്ടം

കൊല്ലം: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തില്‍ ഇന്ന് കാളിയാട്ടം. അപൂര്‍വ്വമായ ആചാരവൈവിധ്യങ്ങളുടെ ഭക്തിനിര്‍ഭരമായ ചടങ്ങ് കാഴ്ചകളാണ് അവസാന ദിനമായ ഇന്ന് ഉണ്ടാവുക. വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശവരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം നടക്കം. പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളിപ്പ് കാളിയാട്ട ദിനത്തിലെ ഭക്തിനിര്‍ഭരമായ കാഴ്ചയാണ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത്

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം. ഒക്ടോബര്‍ 15 മുതല്‍ 24 വരെ പത്ത് ദിവസത്തേക്ക് ക്ഷേത്ര ഭരണാധികാരികള്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ചെയ്യാന്‍ തയ്യാറുള്ള 14 പേരെയാണ് നിയമിക്കുന്നത്. ക്ഷേത്ര പരിസരവാസികളും മുന്‍കാലങ്ങളില്‍ ഈ പ്രവൃത്തി ചെയ്ത് പരിചയമുള്ളവരുമായ ഹിന്ദുക്കളായ ക്ഷേത്ര വിശ്വാസികളില്‍ നിന്നാണ് അപേക്ഷകള്‍

പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭക്തജന സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വർധിപ്പിച്ച് ഭക്തജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിൽ നിന്ന് ട്രസ്റ്റി ബോർഡ് പിൻമാറണമെന്ന് പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പട്ടു. മിക്ക വഴിപാടുകള്‍ക്കും നൂറും ഇരുനൂറും ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് ഭക്തജനങ്ങളെ ചൂഷണം ചെയ്യാനുള്ള നീക്കമാണെന്നും ഭക്തജനസമിതി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ മരളൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വൃക്ഷത്തൈകള്‍ക്കായി ഇടമൊരുക്കി കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരവും; ദേവാങ്കണം ചാരുഹരിതം പരിപാടിയ്ക്ക് തുടക്കം

കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേവാങ്കണം ചാരുഹരിതം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്ത് നടന്നു. വൃക്ഷത്തൈ നട്ടുകൊണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ലോഹ്യയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.ബാലന്‍ നായര്‍ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇളയിടത്ത് വേണുഗോപാല്‍,

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. വിമുക്തഭടനായ അനില്‍കുമാറിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ പരിസരത്ത് വച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ആര്‍മ്മി കാന്റീനില്‍ ഉപയോഗിക്കുന്ന സി.എസ്.ഡി കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും പണവുമാണ് നഷ്ടപ്പെട്ട പേഴ്‌സിലുള്ളത്. കണ്ടുകിട്ടുന്നവര്‍ 7599146006 എന്ന നമ്പറില്‍

വ്രതശുദ്ധിയോടെ ഉണ്ടാക്കിയ ഉപ്പും കൊട്ടയിലാക്കി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും വരവെത്തി; ഉപ്പുദണ്ഡ് വരവിലെ കാഴ്ചകള്‍ കാണാം- വീഡിയോ

കൊയിലാണ്ടി: വാദ്യമേള അകമ്പടിയോടെ നന്തി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ഉപ്പുദണ്ഡ് വരവ് കൊല്ലം പിഷാരികാവിലെത്തി. വ്രതശുദ്ധിയോടെ ഉപ്പുണ്ടാക്കി പച്ചോലകൊണ്ട് മെടഞ്ഞ കൊട്ടയില്‍കെട്ടി മുളയില്‍ കോര്‍ത്ത് അതിഗംഭീരമായി എഴുന്നള്ളിക്കുന്നതാണ് ഉപ്പും താണ്ടി വരവ്. ഉപ്പുംതാണ്ടി വരവ് എന്നതാണ് ഉപ്പുദണ്ഡ് വരവായത്. വാദ്യമേളങ്ങളോടെ വേട്ടുവന്മാര്‍ ഉപ്പ് എഴുന്നള്ളിക്കുകയാണ്. പണ്ടുകാലത്ത് ദേവിക്ക് ഒരു വര്‍ഷത്തേക്കുള്ള നിവേദ്യത്തിന് ഈ ഉപ്പായിരുന്നു

ഉപ്പും മുളകും വെളിച്ചെണ്ണയും അതില്‍ മുക്കിയെടുത്ത നല്ല പച്ചമാങ്ങ, പിഷാരികാവിലെ കാളിയാട്ട ദിവസത്തിന്റെ രുചി; ആചാരപൂര്‍വ്വം മാങ്ങ വിതരണം ചെയ്ത് പാലോളിത്തറവാട്ടുകാര്‍-അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: ഉപ്പും മുളകും വെളിച്ചെണ്ണയും ഇട്ട് അതില്‍ മുങ്ങിനിവര്‍ന്ന മാങ്ങ, ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ. കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് വൈകുന്നേരം ക്ഷേത്രത്തിലെത്തിയ ഏറെപ്പേരും ഈ രുചിയോടെയാണ് ചടങ്ങുകള്‍ ആസ്വദിച്ചത്. മൂടാടി പാലോളിത്തറവാട്ടുകാര്‍ കഴിഞ്ഞ 45 വര്‍ഷമായി തുടര്‍ന്നുപോന്ന മാങ്ങകൊടുക്കല്‍ ഇത്തവണയും പൂര്‍വ്വാധികം ഭംഗിയോടെ തന്നെ പൂര്‍ത്തിയാക്കി. കുട്ടികളെന്നോ ചെറുപ്പക്കാരെന്നോ