Tag: Kodancheri

Total 3 Posts

കോടഞ്ചേരിയില്‍ ഭാര്യയെയും അമ്മയെയും മധ്യവയസ്‌കന്‍ വെട്ടി പരിക്കേല്‍പ്പിച്ചു; അമ്മയുടെ കൈവിരല്‍ വേര്‍പെട്ടു

താമരശ്ശേരി: കോടഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ അമ്മ ഉണ്ണിയാത (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) ആണ് ഇവരെ വെട്ടിയത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വെട്ടേറ്റതിനെ തുടര്‍ന്ന് ഉണ്ണിയാതയുടെ

താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

താമരശ്ശേരി: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രം നേരത്തേ പുറത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത

കൃഷിയിടത്തിലിറങ്ങുന്നത് പതിവ്, നാല് ടീമുകളായി രാത്രിമുഴുവൻ തിരച്ചിൽ; കോടഞ്ചേരിയിൽ കൃഷിനശിപ്പിക്കുന്ന രണ്ട് കാട്ടുപന്നികളെ കൊന്നു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷിയിടങ്ങളിലെത്തി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശീയരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ തിരച്ചിലിൽ രണ്ട് കാട്ടുപന്നികളെയാണ് കൊന്നത്. രാത്രി മുഴുവൻ നാലു ടീമുകളായി നടത്തിയ തിരച്ചിലിലാണ് പന്നിയെ കണ്ടെത്താൻ സാധിച്ചത്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികൾക്കായി തിരച്ചിലുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആളുകൾ ഫോൺ വിളിച്ച്