Tag: Kidnap

Total 5 Posts

നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; ബംഗാൾ സ്വദേശി അറസ്റ്റിൽ

നാദാപുരം: നാദാപുരത്ത് ഏഴ് വയസുകാരന തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ

ഉള്ളിയേരി സ്വദേശിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ഒന്നര മാസമായി ഒളിവിൽ കഴിയവെ

എലത്തൂർ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യ പ്രതി നാസറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തലക്കുളത്തൂർ കേന്ദ്രീകരിച്ച് ശക്തി പ്രാപിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് നാസറിന്റെ സംഘത്തിൽ പെട്ട ഒരാൾകൂടി പോലീസിന്റെ പിടിയിലാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന

വീണ്ടും ഡി.എന്‍.എ പരിശോധന; രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്; കോടിക്കല്‍ ബീച്ചില്‍ നിന്ന് ലഭിച്ച മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെതാണോ എന്നറിയാന്‍ കാത്തിരിപ്പ്

പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് രാവിലെ പൊലീസ് എത്തി ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തിക്കോടി കോടിക്കല്‍ ബീച്ചില്‍ നിന്നും ജൂലെെ പതിനേഴിന് ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്നാണ്

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ചങ്ങരോത്ത്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‌സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം ലഭിച്ചില്ല; പേരാമ്പ്ര സ്വദേശിയുള്‍പ്പെടെ രണ്ടുപേരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കോഴിക്കോടെത്തിച്ചു

കോഴിക്കോട്: സ്വര്‍ണ്ണകടത്ത് സംഘത്തില്‍പെട്ട രണ്ടുയുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബംഗളൂരുവില്‍ പിടിയിലായ നാലുപേരെ കോഴിക്കോട് എത്തിച്ചു. കടലുണ്ടി സ്വദേശി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് കോഴിക്കോടെത്തിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം വിട്ടുകിട്ടാത്തതിന്റ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. വ്യാഴാഴ്ചയാണ് മായനാട് സ്വദേശി തയ്യില്‍ത്താഴം വീട്ടില്‍ ഫാസിലിനെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ ഇവര്‍ സംസാരിക്കാനെന്ന വ്യാജേന യുവാവിനെ കാറില്‍