Tag: Kerosene
വീട്ടിലേക്ക് മണ്ണെണ്ണ വാങ്ങണ്ടേ…? ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള റേഷൻ മണ്ണെണ്ണ വിതരണത്തിന്റെ വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത കാർഡുകൾക്കും ഏപ്രിൽ, മെയ് മാസങ്ങളിൽ മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം 6 ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച എല്ലാ എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും അനുവദിക്കുന്നതാണെന്ന് ജില്ലാ സപ്ലൈസ് ഓഫീസർ അറിയിച്ചു. English Summary / Content
ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍; സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് ആറ് മാസം, വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിട്ടും സബ്‌സിഡി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കാതെ സര്‍ക്കാര്‍. മത്സ്യബന്ധന തോണികള്‍ക്കുള്ള സബ്‌സിഡി മണ്ണെണ്ണ വിതരണം ആറ് മാസം മുമ്പാണ് മുടങ്ങിയത്. ഇത് ഉടന്‍ പുനഃസ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ലിറ്ററിന് 140 രൂപയാണ് മണ്ണെണ്ണയുടെ വില. 25 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ലഭിക്കുന്ന സബ്‌സിഡി. എന്നാല്‍ ഇത് പോലും കിട്ടാത്തതാണ് മത്സ്യത്തൊഴിലാളികള്‍
മണ്ണണയുടെ വിലവർദ്ധന, പട്ടിണിയിലായി കടലോരം; സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യവുമായി കൊയിലാണ്ടി അഖില കേരള ധീവരസഭ
കൊയിലാണ്ടി: കടലോരം പട്ടിണിയിലാണ്, ദിനംപ്രതി മണ്ണെണ്ണ വില വർദ്ധിക്കുകയും മൽസ്യ ലഭ്യത കുറയുകയും ചെയ്തതോടെ മുന്നോട്ടെങ്ങനെ എന്നറിയാതെ ജോലിക്കു പോലും പോകാനാവാത്ത സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിനൊരു നടപടിയെടുക്കണമെന്ന ആവശ്യവുമായി അഖില കേരള ധീവരസഭ. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനായി ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം, ഇത് പാലിക്കാൻ