Tag: Keezhariyur

Total 88 Posts

സ്നേഹം ചാലിച്ചൊരുക്കിയ വിഭവങ്ങളുമായൊരു നോമ്പുതുറ; ഒരുമയുടെ സന്ദേശം പകർന്ന് കീഴരിയൂരിലെ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം

കീഴരിയൂർ: സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന് കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം. പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷനായി. മിസ്ഹബ് കീഴരിയൂർ ഇഫ്താർ സന്ദേശം നൽകി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ്

കീഴരിയൂരിലെ വയോജനങ്ങള്‍ ഒത്തുകൂടി; ആരോഗ്യസുരക്ഷയെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും വിശദീകരിച്ച് വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ വയോജന സംഗമം

കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. ഡോ. സീന, ബി.മഠത്തില്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച് പ്രഭാഷണം നടത്തി. വയോജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശബ്‌നം.സി.കെ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. എം.സുരേഷ്, ഇ.എം.നാരായണന്‍, റയീസ് കഴുമ്പില്‍, ഏ.കെ.ദാസന്‍, ഷൈമ.കെ.കെ, സഫീറ കാര്യാത്ത്, വല്‍സല

കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ രാത്രികാല ഖനനം ചോദ്യം ചെയ്തു; സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കീഴരിയൂര്‍: തങ്കമല ക്വാറിയിലെ രാത്രികാല ഖനനം ചോദ്യം ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ.സുനില്‍, ലോക്കല്‍കമ്മിറ്റി മെമ്പര്‍ ഷംസീര്‍, കെ.പി അമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചു. ക്വാറിയുടെ പ്രവര്‍ത്തനം രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായി നിശ്ചിയിക്കണമെന്നും രാത്രികാല പ്രവര്‍ത്തനം പാടില്ലെന്നും ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍

പൊലീസിനെ കണ്ടതോടെ ചിതറിയോടി, 12 പേരെ ഓടിച്ചിട്ട് പിടികൂടി, വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ചത് കണ്ടെയിനർ ലോറിയിൽ; കീഴരിയൂർ അകലാപ്പുഴ പൊടിയാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ | Big Gambling Gang Arrested | Vehicles Seized | Koyilandy Police

കൊയിലാണ്ടി: കീഴരിയൂരിൽ വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. അകലാപ്പുഴ പൊടിയാടിയിൽ വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയത്. പണം വച്ച് ചീട്ടുകളിച്ചിക്കാനായി നൂറിലധികം പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസ് സാന്നിധ്യം അറിഞ്ഞതോടെ സംഘം ചിതറിയോടുകയായിരുന്നു. സംഘത്തിലെ 12 പേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയാണ് കസ്റ്റഡിയിലെടുത്തത്. ചീട്ടുകളി നടന്ന സ്ഥലത്തുണ്ടായിരുന്ന

വായിച്ച് വിജയിച്ചവർക്ക് ആദരം; കീഴരിയൂർ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിലെ വിജയികൾക്ക് അനുമോദനം

കീഴരിയൂർ: കീഴരിയൂരിലെ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും പ്രാദേശികമായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയുമാണ് അനുമോദിച്ചത്. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.എം.മനോജ് അധ്യക്ഷനായി. ശിവൻ കെ.എം സ്വാഗതവും നാരായണൻ വി.കെ നന്ദിയും പറഞ്ഞു.

കീഴരിയൂരിൽ കിണറിൽ വീണ ഗർഭിണിയായ യുവതിക്കും ഭർത്താവിനും രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്

കീഴരിയൂർ: കിണറിൽ വീണ യുവതിക്കും ഭർത്താവിന് രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്. കീഴരിയൂരിലെപുതുശ്ശേരിമീത്തൽ മനു (22), പൂർണ ഗർഭണിയായ ഭാര്യ അനഘശ്രീ (20) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. രണ്ടു പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി.പി ആനന്ദന്റെ നേതൃതത്തിൽ സേന എത്തി. ഫയർ ആന്റ്

കീഴരിയൂർ എളമ്പിലാട്ട് പരദേവതാ ക്ഷേത്രത്തിന് പുതിയ ട്രസ്റ്റി ബോർഡ്; ചെയർമാനായി ലിജിത്ത് അച്ചാരമ്പത്തുമീത്തൽ

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കീഴരിയൂർ എളമ്പിലാട്ട് പരദേവതാ ക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു. പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി ലിജിത്ത് അച്ചാരമ്പത്തുമീത്തലിനെ തെരഞ്ഞെടുത്തു. രാജേഷ് നാറാണത്ത്, വി.പി.ഗോവിന്ദൻ എന്നിവരെ ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു. അടുത്ത മാസം നടക്കുന്ന ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായാണ് പുതിയ ട്രസ്റ്റി ബോർഡ് നിലവിൽ വന്നത്. ഫെബ്രുവരി അഞ്ച്

കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ല

കീഴരിയൂര്‍: കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കാണാനില്ല. അറുപത് വയസ്സ് പ്രായമുണ്ട്. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതായാണ് വിവരം. അതിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. വെള്ള മുണ്ടും കാക്കിയോട് സാമ്യമുള്ള നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെക്കുറിച്ച്

കഥയും പാട്ടുമായി കാണികളെ രസിപ്പിച്ച് കീഴരിയൂരിലെ കഥാപ്രസംഗ മഹോത്സവം; മൂന്ന് ദിവസം നീണ്ട പരിപാടിയുടെ സമാപനത്തിനായി ഇന്ന് വൈകീട്ട് വിദ്യാധരൻ മാസ്റ്റർ എത്തും

കീഴരിയൂർ: കഥയും പാട്ടും കൊണ്ട് കാണികളെ ആവേശത്തിലാക്കി കീഴരിയൂരിലെ കഥാപ്രസം​ഗ മഹോത്സം. കേരള സംഗീത നാടക അക്കാദമിയും കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയും ചേർന്നാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിച്ചത്. നവംബർ 20 ന് ആരംഭിച്ച കഥാപ്രസം​ഗ മഹോത്സം സം​ഗീത നാടക അക്കാദമി അം​ഗം വി.ടി മുരളിയാണ് ഉദ്ഘാടനം ചെയ്തത്. നവംബർ 20,

‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം

ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍