Tag: Karippur Inernational Airport

Total 26 Posts

ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ

പയ്യോളി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. പയ്യോളി സ്വദേശി റസാഖിനെയാണ് സ്വര്‍ണ്ണവുമായി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു റസാഖ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റസാഖിനെ പോലീസ് പിടികൂടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട; കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസ്, മലപ്പുറം വേങ്ങൂര്‍ സ്വദേശി അഷ്‌കര്‍ അലി, എന്നിവരെ കസ്റ്റംസ് പിടികൂടി. 715 ഗ്രാം സ്വര്‍ണം ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താന്‍ ശ്രമിച്ചത്. 1633 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ബാറ്ററിയില്‍ ഒളിപ്പിച്ചാണ് അഷ്‌കര്‍ അലി കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂരില്‍ മലാശയത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണം പിടികൂടി, കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്വർണ്ണം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. 808 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ഉസ്മാനാണ് പിടിയിലായത്. മലാശയത്തില്‍ മിശ്രിത രൂപത്തിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിശദമായി പരിശോധിച്ചത്. ഇന്ന് പുലർച്ചെ ബഹ്റൈനില്‍ നിന്നാണ് ഇയാൾ കരിപ്പൂര് വിമാനത്താവളത്തിലെത്തിയത്. ആദ്യ ഘട്ടത്തില്‍ ഉസ്മാന്‍ കുറ്റം സമ്മതിച്ചിരുന്നുല്ല.. പിന്നീട്

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; അടിവസ്ത്രത്തിലും ഷൂവിനടിയിലും ഒളിപ്പിച്ച സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന മലപ്പുറം കൊളത്തൂര്‍ സ്വദേശി മുഹമ്മദ് യാസിറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; ഇരിങ്ങൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ശരീരത്തിലും മിക്സിയുടെ ഉള്ളിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തോളം രൂപ വിലമതിപ്പുള്ള സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം മിക്‌സിക്കകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇരിങ്ങല്‍ സ്വദേശിയായ യുവാവാണ് പിടിയിലായവരിൽ ഒരാൾ. ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.

ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; കരിപ്പൂരില്‍ ദമ്പതികള്‍ പിടിയില്‍

കോഴിക്കോട്: ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഏഴ് കിലോ സ്വര്‍ണ്ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍. 3.28 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മലപ്പുറം പെരിന്തല്‍മണ്ണ അമ്മിനിക്കാട് കുറ്റിക്കോടന്‍ വീട്ടില്‍ അബ്ദുസമദ് (47), ഭാര്യ സഫ്‌ന (34) എന്നിവരാണു പിടിയിലായത്. 3642 ഗ്രാം സ്വര്‍ണമിശ്രിതമാണ് സഫ്‌നയില്‍നിന്ന് കണ്ടെടുത്തത്. അബ്ദു