Tag: Karassery
വസ്ത്രങ്ങള്‍ ചിതറിത്തെറിച്ചു, പൈപ്പുകളും വയറുകളും തകര്‍ന്നു; മുക്കത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന് പൊട്ടിത്തെറിച്ച് അപകടം
മുക്കം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന് പൊട്ടിത്തെറിച്ച് അപകടം. മുക്കം കാരശ്ശേരി ജങ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. നാല് വര്‍ഷം പഴക്കമുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചത്. വാഷിങ് മെഷീന്റെ വയറില്‍ എലി കരണ്ടതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ അനുമാനം. സ്ഫോടനത്തില്‍ വാഷിങ് മെഷീനും
ഉംറ നിർവഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ് മരണം; പരിശുദ്ധ റമാദാനില്‍ വേദനിക്കുന്ന ഓര്‍മയായി മുക്കം സ്വദേശിയായ എട്ടുവയസുകാരന് അബ്ദുൽ റഹ്മാൻ
മക്ക: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം മക്കയിലെത്തിയ മുക്കം സ്വദേശിയായ എട്ട് വയസ്സുകാരനെ കാത്തിരുന്നത് മരണം. കാരശേരി കക്കാട് സ്വദേശിയായ നാസറിന്റെ മകൻ അബ്ദുൽ റഹ്മാനാണ് മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചത്. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച് വീണ്ടും ഹറമിലേക്ക് മഗ്രിബ് നമസ്കാരത്തിനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കുട്ടി കുഴഞ്ഞു വീണത്.
ജില്ലയില്‍ വീണ്ടും ഷിഗല്ല; കാരശ്ശേരിയില്‍ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തില്‍ ഷിഗല്ല സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി താമസിച്ചിരുന്ന പ്രദേശത്തെ കിണറുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലോറിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തേ ഈ വര്‍ഷം ഏപ്രിലിലും ജില്ലയില്‍ ഷിഗല്ല രോഗം