Tag: Kappad

Total 54 Posts

നാല് നാള്‍ കലാമാമാങ്കത്തിന്റേത്; ആളും ആരവവുമായി, കൊയിലാണ്ടി ഉപജില്ലാ കലോത്സവ ലഹരിയില്‍ കാപ്പാട് ഇലാഹിയ സ്‌കൂള്‍

ചേമഞ്ചേരി: പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി ഇനി നാല് നാലുകള്‍ കലയുടേതാണ്. കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഇന്ന് മുതല്‍ നവംബര്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ 12 വേദികളിലായി കലാമത്സരങ്ങള്‍ അരങ്ങേറും. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലംവരെ 293 ഇനങ്ങളിലാണ് മത്സരം നടക്കുക. രചനാ മത്സരങ്ങള്‍,

കാപ്പാട് ഉപ്പുവെള്ളം കയറി കുടിവെള്ളം മുട്ടുന്നതിനും കൃഷി നശിക്കുന്നതിനും പരിഹാരമാകും; കപ്പക്കടവ് ചീര്‍പ്പ് നിര്‍മ്മാണം പൂര്‍ത്തിയായി

ചേമഞ്ചേരി: ഉപ്പുവെള്ളം കയറി കുടിവെള്ളം മോശമാകുകയും കൃഷി നശിക്കുകയും ചെയ്യുന്ന പതിവ് ഇനിമുതല്‍ ചേമഞ്ചേരി പഞ്ചായത്തിലെ 18ാം വാര്‍ഡ് നിവാസികള്‍ക്കുണ്ടാവില്ല. കാപ്പാട് പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി പ്രദേശത്തെ ചീര്‍പ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്താണ് കപ്പകടവ് തെങ്ങില്‍താഴെ താഴത്തംകണ്ടി തോടിന് ചീര്‍പ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 850000

നൂലിന്റെ കലാസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശലം കാണാം, വാങ്ങാം; അന്തര്‍ദേശീയ പേസ്‌മെന്ററി ആര്‍ട്ട് എക്‌സ്ബിഷന് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ സെപ്റ്റംബര്‍ എട്ടുമുതല്‍

കാപ്പാട്: അന്തര്‍ദേശീയ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ സെപ്റ്റംബര്‍ എട്ടിന് തുടക്കമാകും. രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം എഴ് മണിവരെയാണ് പ്രദര്‍ശനം. സെപ്റ്റംബര്‍ 18വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും. സംരംഭകനും പേസ്‌മെന്ററി ആര്‍ട്ടിസ്റ്റുമായ ബാബു കൊളപ്പള്ളിയുടെ പേസ്‌മെന്ററി വാള്‍ ഇന്‍സ്റ്റലേഷന്റെ ആദ്യ പ്രദര്‍ശനമാണിത്. നൂലിന്റെ കലാസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശല വേലയാണ് പേസ്‌മെന്ററി

ദേശീയപാതയില്‍ നിന്നും റെയില്‍വേ ഗേറ്റിലെ കാത്തിരിപ്പ് ഭയക്കാതെ കാപ്പാട് ബീച്ചിലെത്താം 2.82 കോടിയുടെ വെങ്ങളം – കാപ്പാട് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി

ചേമഞ്ചേരി: പൊതുമരാമത്ത് റോഡുകളെ ഏറ്റവും മികച്ചതാക്കാനുള്ള പുതിയ നിര്‍മാണ രീതികള്‍ പരമാവധി അവലംബിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വെങ്ങളം – കാപ്പാട് റോഡ് നവീകരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീപാതയില്‍ നിന്നും റെയില്‍വേ ഗേറ്റില്ലാതെ കാപ്പാട് ബീച്ചിലേക്ക് എത്താവുന്ന ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടേക്കെത്തുന്ന വിനോദ

കോരപ്പുഴ പാലത്തില്‍ നിന്നും ചാടിയ ആളുടെ മൃതദേഹം കണ്ണന്‍കടവ് ബീച്ചില്‍ കണ്ടെത്തി

കൊയിലാണ്ടി: കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കാപ്പാട് കണ്ണന്‍കടവ് ബീച്ചില്‍ കണ്ടെത്തി. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപ്രകാരം വടകര കോട്ടപ്പള്ളി

വയനാട് ദുരന്തഭൂമിയില്‍ സന്നദ്ധ സേവനം ചെയ്ത പ്രദേശത്തെ യുവാക്കള്‍ക്ക് ആദരം; കേളി മുനമ്പത്തിന്റെ ജനറല്‍ ബോഡി യോഗം കാപ്പാട്

കാപ്പാട്: കേളി മുനമ്പത്തിന്റെ ജനറല്‍ ബോഡി യോഗം കേളി ഓഫീസില്‍ നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അബ്ദുള്ളക്കോയ വലിയാണ്ടി അദ്ധ്യക്ഷനായി. വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ അഞ്ച് സെന്റ് ഭൂമി വിട്ടു നല്‍കിയ കാപ്പാട് സ്വദേശി കെ.പി.യൂസഫിനെയും കുടുംബത്തെയും

ഈയാഴ്ച അവധി ദിവസം കാപ്പാടേക്ക് പോകേണ്ട; ബീച്ചില്‍ മൂന്നുദിവസം പ്രവേശനമില്ല

കാപ്പാട്: കാപ്പാട് ബീച്ചിലേക്ക് മൂന്ന് ദിവസം പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഡി.ടി.പി.സി അറിയിച്ചു. ജൂലൈ 20, 21, 22 തിയ്യതികളില്‍ ബീച്ചിലേക്ക് പോകേണ്ടതില്ലെന്നാണ് നിര്‍ദേശം. കനത്ത മഴയും കാറ്റഉം കാരണം കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിരുന്നു. നിരവധി മരങ്ങള്‍ മുറിഞ്ഞും കടപുഴകിയും വീഴുകയും ചെയ്തിട്ടുണ്ട്. പരിസരത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിരുന്നു. പാര്‍ക്കിനും പാര്‍ക്കിലെ

ശക്തമായ കാറ്റില്‍ കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചില്‍ നിരവധി മരങ്ങള്‍ മുറിഞ്ഞും കടപുഴകിയും വീണു; ഏഴ് എച്ച്.ടി പോസ്റ്റുകളും തകര്‍ന്നു, പൂക്കാട് സെക്ഷനില്‍ വൈദ്യുതി പൂര്‍ണമായി തടസപ്പെട്ടു

കാപ്പാട്: കനത്ത മഴയില്‍ കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചില്‍ വന്‍നാശനഷ്ടം. ബീച്ചിലെ വന്‍മരങ്ങള്‍ കടപുഴകിയും മുറിഞ്ഞുവീണു. ഏഴ് എച്ച്.ടി പോസ്റ്റുകളാണ് കാപ്പാട് ബീച്ചില്‍ മാത്രം തകർന്നത്. ഇതടക്കം 12 പോസ്റ്റുകള്‍ ഇവിടെ വീണിട്ടുണ്ട്. കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന് കീഴില്‍ നിലവില്‍ ഫീഡര്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പോസ്റ്റില്‍ മരംമുറിഞ്ഞുവീണതും ലൈന്‍ പൊട്ടിയതുമൊക്കെയായി നിരവധി

കാപ്പാട് ബീച്ച് വിനോദസഞ്ചാരം ഇനി കൂടുതല്‍ സൗകര്യത്തോടെ; ബ്ലൂ ഫ്‌ളാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90ലക്ഷം രൂപയുടെ ഭരണാനുമതി

കാപ്പാട്: കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90ലക്ഷം രൂപയുടെ ഭരണാനുമതി വിനോദസഞ്ചാര വകുപ്പില്‍ നിന്ന് ലഭിച്ചതായി ഡി.ടി.പി.സി ചെയര്‍മാന്‍ അറിയിച്ചു. ഇതിന് പുറമേ കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്കിലെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 96.50 ലക്ഷം രൂപയുടെയും അനുമതിയായിട്ടുണ്ട്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് വിനോദസഞ്ചാര വകുപ്പില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്

വിറ്റുപോയത് ആയിരം രൂപ മുതല്‍ ലക്ഷം രൂപവരെ വിലവരുന്ന ചിത്രങ്ങള്‍: നാലുമാസം നീണ്ടുനിന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റയ്ക്ക് കാപ്പാട് സമാപനം

കാപ്പാട്: 2023 ഡിസംബര്‍ 26 മുതല്‍ കോഴിക്കോട് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്നുവരുന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റ സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരുടെയും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങള്‍ കാണുവാനും സ്വന്തമാക്കാനുമുള്ള അവസരം ടൂറിസ്റ്റുകള്‍ക്കും മറ്റു കലാസ്‌നേഹികള്‍ക്കും ലഭിച്ചു. പ്രമുഖരായ അറുപത് ചിത്രകാരന്മാര്‍ പങ്കുചേര്‍ന്ന ചിത്രപ്രദര്‍ശനത്തിന് ഓണ്‍ലൈന്‍ ,പ്രിന്റ് മീഡിയകളില്‍ നിന്നും