Tag: Kantara
കാന്താരയിലെ വരാഹരൂപത്തിന് വീണ്ടും വിലക്ക്; തിയേറ്ററിലോ ഒ.ടി.ടി പ്ലാറ്റ്ഫോമിലോ പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍ദേശം
കോഴിക്കോട്: കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനം തിയേറ്ററിലോ ഒ.ടി.ടി. പ്ലാറ്റ് ഫോമിലോ പ്രദര്‍ശിപ്പിക്കുന്നത് താല്‍ക്കാലിക വിലക്ക്. പകര്‍പ്പവകാശ ലംഘനം ആരോപിച്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോടതി നടപടി. ഗാനം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ അതിന്റെ അംഗീകാരം മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍
കാന്താരയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട വിവാദം; ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കോഴിക്കോട്: ‘കാന്താര’ സിനിമയിലെ വരാഹരൂപം ഗാനത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഋഷഭ് ഷെട്ടിക്ക് പുറമേ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂരും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്. കേസില്‍ നേരത്തെ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍
കന്നഡ ചിത്രം ‘കാന്താര’യിലെ ഗാനത്തിനെതിരായ തൈക്കൂടം ബ്രിഡ്ജിന്റെ ഹര്‍ജി കോഴിക്കോട് സെഷന്‍സ് കോടതി തള്ളി
കോഴിക്കോട്: സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രമായ ‘കാന്താര’യിലെ വരാഹരൂപം എന്ന ഗാനത്തിനെതിരെ പ്രമുഖ മലയാളം ബാന്റായ തൈക്കൂടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ഇടപെടാനുള്ള അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. അതേസമയം വരാഹരൂപത്തിന് പാലക്കാട് കോടതി ഏര്‍പ്പെടുത്തിയ ഇടക്കാല വിലക്ക് തുടരും. ഹോംബാലെ പ്രൊഡക്ഷൻ, റിഷഭ്