Tag: K Muraleedharan
‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിൽ കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയ്ക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വടകര എം.പി കെ.മുരളീധരന്‍. സി.പി.എം മാര്‍ച്ച് കടന്ന് പോയ റോഡൊക്കെ തകര്‍ന്ന് കിടക്കുകയാണ്, അത് അവര്‍ ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി കൃത്യമായി നോക്കുന്നുണ്ട് എന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘കൊയിലാണ്ടിക്ക്
മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍
കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്
കൊയിലാണ്ടിക്കാർക്ക് പ്രതീക്ഷയായി എം.പിയുടെ വാക്കുകൾ; കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്ന് കെ.മുരളീധരൻ എം.പി; റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
കൊയിലാണ്ടി: കെ.മുരളീധരൻ എം.പി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. വികസന കാര്യങ്ങൾ അവലോകനം ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷൻ മാസ്റ്റർ രശ്മി എം.പിക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി. കോവിഡ് വ്യാപനത്തിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകൾ വീണ്ടും നിർത്തിപ്പിക്കാനായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സ്റ്റേഷൻ സന്ദർശനത്തിന് ശേഷം കെ.മുരളീധരൻ എം.പി പറഞ്ഞു. പ്രതിദിന
എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകൾ കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി
കൊയിലാണ്ടി: സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നതിനായി എം.പി ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകൾ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി. ചടങ്ങ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ ട്രെയിനികൾക്കുള്ള ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കോട്ട് നിർവ്വഹിച്ചു.
അരിക്കുളം അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി; ഉദ്ഘാടനം ചെയ്തത് കെ.മുരളീധരൻ എം.പി
അരിക്കുളം: അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒമ്പതാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കെ.മുരളീധരൻ എം.പിയാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്ര സമീപത്തെ ക്ഷേത്രങ്ങളിലൂടെ പ്രയാണം നടത്തി യജ്ഞവേദിയിലെത്തിച്ചേർന്നു. കരിവെള്ളൂർ വാച്ചവാധ്യാരില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി നീലമന രാജനാരായണൻ എമ്പ്രാന്തിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം