Tag: K Muraleedharan MP
‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന് നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്
കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പൊയില്‍ക്കാവിലും മൂടാടിയിലും ഉള്‍പ്പെടെ ദേശീയപാതയിലെ വിവിധയിടങ്ങളില്‍ അടിപ്പാതകള്‍ അനുവദിച്ചതായി കെ.മുരളീധരന് എം.പി
കൊയിലാണ്ടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പുതുതായി അടിപ്പാത അനുവദിച്ചതായി കെ.മുരളീധരൻ എം.പി. നാല് അടിപ്പാതകളും ഒരു ഫൂട് ഓവര്‍ ബ്രിഡ്ജുമാണ് എം.പി നല്കിയ നിവേദനങ്ങള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ടത്. പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത അനുവദിച്ചത്. മേലൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് ഫൂട് ഓവര്‍ ബ്രിഡ്ജ്
‘മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത് സമത്വവും സാഹോദര്യവും, തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദം കൊണ്ടല്ല’; കൊല്ലം പാറപ്പള്ളി മർക്കസിൽ കെ.മുരളീധരൻ എം.പി
കൊയിലാണ്ടി: തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ.മുരളീധരൻ എം.പി. പാറപ്പള്ളി മർക്കസിൽ ക്യൂ കൗൻ ഖുർആൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും, ബൈബിളും ഖുർആനും ഗീതയുമെല്ലാം സ്നേഹവും സമത്വവും സാഹോദര്യവുമാണ് പഠിപ്പിക്കുന്നതെന്നത്. എന്നാൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്. കൃത്യമായ മതവിശ്വാസവും അറിവും ഉള്ളവർക്ക്
കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന് എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന് അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.
പതിറ്റാണ്ടു നീണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായി; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍
പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്, വടകര എംപി കെ മുരളീധരന് എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി
‘ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം’; 24 ന്റെ നിറവിൽ ചേമഞ്ചേരിയിലെ അഭയം സ്പെഷൽ സ്കൂൾ
ചേമഞ്ചേരി: ഇരുപത്തി നാലാം വാർഷികാഘോഷം സംഘടിപ്പിച്ച് അഭയം സ്പെഷൽ സ്കൂൾ. വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ഭിന്നശേഷി മേഖലയിൽ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി അഭയം ചേമഞ്ചേരി നല്‍കിവരുന്ന സേവനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അവർക്ക് ആവശ്യം അനുകമ്പയല്ലന്നും അനുതാപമാണെന്നും എം.പി സൂചിപ്പിച്ചു. അഭയത്തിന്റെ എല്ലാ
കേരളം ഗുണ്ടാ-ലഹരിമാഫിയകളുടെ കയ്യിലെന്ന് കെ.മുരളീധരന് എം.പി; അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന് ഉദ്ഘാടനം ചെയ്തു
അരിക്കുളം: സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാണ്‍ ഗുണ്ടാ-ലഹരിമാഫിയകളുടെ കൈകളിലാണെന്ന് കെ. മുരളീധരന് എം.പി. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ട് മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിലെ വൈരുധ്യം ജനം തിരിച്ചറിയണം. കേരളമിപ്പോള്‍ ഗുണ്ടകളുടെ കത്തിമുനയിലാണ്. നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട
ലഹരി വിരുദ്ധ പ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് കെ.മുരളീധരൻ എം.പി; കൊയിലാണ്ടിയിൽ ലഹരി നിർമാർജ്ജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ പ്രതിനിധി സമ്മേളനം
കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് കെ.മുരളീധരൻ എം.പി. ലഹരി നിർമാർജ്ജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരബലി പോലെയുള്ള മനുഷ്യക്കുരുതിക്കും മാതാപിതാക്കൻമാരെ മാരകമായി അക്രമിക്കുന്നതിന് പോലും പ്രേരണയാകുന്ന മദ്യ-മയക്ക് മരുന്ന് ഉപഭോഗത്തിന്നും വിപണത്തിനുമെതിരെ ക്രിയാത്മകമായ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ മാസത്തേക്ക് ക്യാമ്പെയിൻ
‘ജന്മനാട്ടിൽ ലഭിച്ച സ്വീകരണം ഏറെ വിലമതിക്കുന്നത്’; ബിഗ് ബോസ് വിജയി ദിൽഷാ പ്രസന്നന് ഊഷ്മളമായ സ്വീകരണമേകി കൊയിലാണ്ടി
കൊയിലാണ്ടി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയിയും കൊയിലാണ്ടി സ്വദേശിനിയുമായ ദില്ഷാ പ്രസന്നന് ജന്മനാടിന്റെ അനുമോദനം. കൊയിലാണ്ടി പൗരാവലി സംഘടിപ്പിച്ച ‘ഹൃദയസ്മിതം’ എന്ന അനുമോദന പരിപാടി വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് നടന്നത്. വടകര പാര്‍ലമെന്റ് അംഗം കെ.മുരളീധരന്, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ
ദില്‍ഷയ്ക്ക് കൊയിലാണ്ടിയുടെ ‘ഹൃദയസ്മിതം’; ബിഗ് ബോസ് വിജയി ദില്ഷാ പ്രസന്നന് കൊയിലാണ്ടി പൗരാവലിയുടെ അനുമോദനം വെള്ളിയാഴ്ച
കൊയിലാണ്ടി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയിയും കൊയിലാണ്ടി സ്വദേശിനിയുമായ ദില്ഷാ പ്രസന്നന് അനുമോദനവുമായി കൊയിലാണ്ടി പൗരാവലി. ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ചാണ് അനുമോദന പരിപാടി ‘ഹൃദയസ്മിതം’ നടക്കുക. കൊയിലാണ്ടിയുടെ തീരപ്രദേശം കേന്ദ്രീകരിച്ചുള്ള പൗരാവലിയാണ് ദില്‍ഷയ്ക്ക് അനുമോദനം സംഘടിപ്പിക്കുന്നത്. വടകര