Tag: Japan Drinking Water Project
ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ കീറിമുറിച്ചു; തീരാദുരിതത്തിലായി അരിക്കുളത്തെ ഡ്രൈവര്‍മാര്‍
അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിക്കായി അരിക്കുളം പഞ്ചായത്തിലെ റോഡുകള്‍ കീറിമുറിച്ചത് നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. റോഡില്‍ നിരന്തരം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ആഴ്ചയില്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ട സ്ഥിതിയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിന് സൈഡായി പൈപ്പിട്ട ചാലുകളില്‍ വാഹനങ്ങളും താഴ്ന്ന് പോവുന്നുണ്ട്. രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ, ജീപ്പ് പോലുള്ള വാഹനങ്ങളില്‍ രോഗികളെയും കൊണ്ടുപോവുമ്പോഴാണ് കൂടുതല്‍ ദുരിതം.
ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയില്‍ അരിക്കുളം മുക്കിലെ റോഡ്; ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു (വീഡിയോ കാണാം)
അരിക്കുളം: ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് തകര്‍ന്ന റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അരിക്കുളം മുക്കില്‍ സഹകരണ ബേങ്കിന് സമീപം ഇന്നലെ രാത്രിയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയതിനെ തുടര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. അടുത്തിടെ നിര്‍മ്മിച്ച റബ്ബറൈസ്ഡ് റോഡാണ് തകര്‍ന്നത്. രാത്രിമുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അരിക്കുളം നടുവത്തൂര്‍
കുത്തിയൊഴുകി പൈപ്പിൽ നിന്നുള്ള വെള്ളം, പൊട്ടിത്തകർന്ന് റോഡ്; അരിക്കുളത്ത് ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടിയതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
അരിക്കുളം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നതിന്റെയും റോഡ് തകർന്നതിന്റെയും ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പ് തകര്‍ന്ന് ശക്തമായ വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി
കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു
അരിക്കുളം: കൊയിലാണ്ടി അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. പൈപ്പ് തകര്‍ന്ന് ശക്തമായി വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അരിക്കുളത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊയിലാണ്ടി നടുവത്തൂര്‍ നടേരിക്കടവ് മുത്താമ്പി
അരിക്കുളം വളേരിമുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു
അരിക്കുളം: വളേരിമുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് ഭാഗികമായി തകര്‍ന്നു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കിലാണ് റോഡ് തകര്‍ന്നത്. ഉടന്‍ തന്നെ വാല്‍വ് അടച്ച് ഈ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് അധികൃതര്‍ നിര്‍ത്തി. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. വൈകീട്ട് അഞ്ച് മണിയോടെയാണ് വാല്‍വ് അടച്ച് വെള്ളത്തിന്റെ