Tag: Intercity Express

Total 4 Posts

പട്ടാമ്പി ചോദിച്ചു, അവര്‍ക്ക് കിട്ടി, കൊയിലാണ്ടി കാലങ്ങളായി ചോദിക്കുന്നു, ഇതുവരെ കനിഞ്ഞില്ല; കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

കൊയിലാണ്ടി: കാലങ്ങളായുള്ള ആവശ്യമായിട്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് സ്റ്റേഷന്‍ എന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികാരികള്‍. ഏറ്റവുമൊടുവില്‍ ഇതേ ആവശ്യമുന്നയിച്ച പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ സേ്റ്റാപ്പ് അനുവദിച്ചപ്പോഴും കൊയിലാണ്ടിയെ കണ്ടില്ലെന്ന് നടിക്കുകയാണ് റെയില്‍വേ അധികൃതര്‍. ദിവസേന നാലായിരത്തോളം യാത്രക്കാര്‍ ട്രെയിന്‍ കയറാനെത്തുന്ന ഇടമാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍. കോഴിക്കോടിനും വടകരയ്ക്കും ഇടയിലുള്ള പ്രധാന സ്‌റ്റേഷനാണ്.

സമയത്തിന് മുന്നേ ഓടിയെത്തും, പക്ഷേ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ മാത്രം നിർത്താൻ നേരമില്ല; യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു

സ്വന്തം ലേഖിക കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിൽ ഇന്റർ സിറ്റിയുൾപ്പെടെ കൂടുതൽ ട്രെയിനുകൾ നിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഡി ക്ലാസ് റെയിൽവേ സ്റ്റേഷനിൽപോലും നിർത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയിൽ സ്‌റ്റോപ്പ് അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിക്ഷേധം ഉയരുന്നത്. നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ കൊയിലാണ്ടിയിലും നിർത്തണമെന്ന ആവശ്യം ദീർഘകാലമായി യാത്രക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും നിരാശയായിരുന്നു ഫലം.

ട്രെയിനില്‍ വീണ്ടും തീക്കളി; വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ കൊളുത്താനുള്ള ശ്രമം യാത്രക്കാര്‍ പരാജയപ്പെടുത്തി, ഒരാള്‍ പിടിയില്‍

വടകര: ട്രെയിനില്‍ തീ കൊളുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. വടകരയിലാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:20 ഓടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്. ഈ സമയം കോച്ചിനുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചെടുത്താണ് യുവാവ് തീ കൊളുത്താന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍

ചെറിയ സ്റ്റേഷനുകളില്‍ വരെ നിര്‍ത്തും, പക്ഷേ കൊയിലാണ്ടിയെ കണ്ടാല്‍ കുതിച്ച് പായും! ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കൊയിലാണ്ടി: ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പരപ്പനങ്ങാടി ഉള്‍പ്പെടെ കൊയിലാണ്ടിയെക്കാള്‍ ചെറിയ സ്റ്റേഷനുകളില്‍ പോലും നിര്‍ത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. നാലായിരത്തോളം യാത്രക്കാരാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വഴി ഓരോ ദിവസവും യാത്ര ചെയ്യുന്നത്. രണ്ട് ഇന്റര്‍സിറ്റി