Tag: heavy rain
തുലാവര്‍ഷവും ചക്രവാതച്ചുഴിയും; ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത, കോഴിക്കോട് ഉൾപ്പടെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെ സ്വാധീനവുമുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തുലാവര്‍ഷം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചക്രവാതച്ചുഴികൂടി വന്നാല്‍ കൂടിയ അളവില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാടിന്റെ തെക്കൻ തീരത്തോട് ചേര്‍ന്ന് ,
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്
കോഴിക്കോട്: ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കൂടാതെ ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ
മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി, ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും; ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയുന്നത്. അടുത്ത 4-5 ദിവസം സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത മണിക്കൂറിനുള്ളില്‍
ജില്ലയിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത; മുൻകരുതൽ നടപടികൾ എടുക്കണം; വേണം കനത്ത ജാഗ്രത
കൊയിലാണ്ടി: മഴ കനത്തതോടെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകൾ. ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലും ഉരുള്‍പൊട്ടല്‍ സാധ്യത നിലനിൽക്കുന്നതിനാലും മുഴുവന്‍ ദുരന്ത നിവാരണ അടിയന്തിര കണ്‍ട്രോള്‍ റൂമുകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലെയും
കനത്ത മഴയിൽ വിവിധയിടങ്ങളിൽ തണൽ മരം വീണു; കൊയിലാണ്ടിയിൽ ഗതാഗതം തടസ്സപെട്ടു; ഇലക്ട്രിക് ലൈനിലേക്കും മരം വീണു
കൊയിലാണ്ടി: ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കൊയിലാണ്ടിയിൽ വിവിധയിടങ്ങളിൽ മരങ്ങൾ മുറിഞ്ഞു വീണു. ഗതാഗതം തടസ്സപെട്ടു. തണൽ മരങ്ങൾ മുറിഞ്ഞു വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. റെയിൽവേ സ്റ്റേഷൻ റോഡിലും, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും മരം പൊട്ടി വീണു. രാത്രി 11 മണിയോടുകൂടിയാണ് കൊയിലാണ്ടി മണമലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തണൽമരം വീണത്. ഇലക്ട്രിക് ലൈനിലേക്ക് ആണ്
ഇന്നും മഴയ്ക്ക് സാധ്യത; ഇരുപത്തിയാറു വരെ ഇടിമിന്നലോട് കൂടിയ മഴ നാളുകൾ; വേണം ജാഗ്രത
കോഴിക്കോട്: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഇരുപത്തിയാറാം തീയ്യതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീണ്ടും ശക്തമായതോടെയാണ് വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്ന്
കോഴിക്കോട് ഇന്ന് യെല്ലോ അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 11 വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ഉൾപ്പെടെ ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം വയനാട്, കണ്ണൂ,ർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; അടുത്ത അഞ്ച് ദിവസങ്ങളില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24
കോഴിക്കോട് യെല്ലോ അലേർട്ട്, ചേറോട് മലോൽമുക്ക് രാമത്ത് മലയിടിഞ്ഞു, ജില്ലയിൽ 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും