Tag: heavy rain
കോഴിക്കോട് അടക്കമുള്ള ജില്ലയില്‍ മഴയ്ക്ക് സാധ്യത; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്ക് കിഴക്കന്‍ മദ്ധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴി നില നില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും
കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം; ജലാശയങ്ങളിലേക്കുള്ള യാത്രകൾക്ക് നിരോധനം
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിന്നാലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം, എല്ലാത്തരത്തിലുമുള്ള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണം, മണൽ എടുക്കൽ, എന്നിവ കർശനമായി നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ എ,ഗീത
കനത്ത മഴയില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടിവീണു
കൊയിലാണ്ടി: കനത്ത മഴയില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ മരക്കൊമ്പ് പൊട്ടി കെ.എസ്.ഇ.ബി ലൈനിലും റോഡിലും വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തി മരകൊമ്പ് മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല. ജില്ലയില്‍ പലയിടങ്ങളിലും മഴക്കെടുതിയില്‍ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. തുടര്‍ച്ചയായ്
മഴ കനക്കുന്നു; കോഴിക്കോട് ജില്ലയിലെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ
ജൂലൈ ആറ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, കൊയിലാണ്ടിയിലടക്കം കണ്‍ട്രോള്‍ റൂം തുറന്നു; മത്സ്യബന്ധനത്തിനും വിലക്ക്
കോഴിക്കോട്: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങൡ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ജൂലൈ ആറ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊയിലാണ്ടിയടക്കം ജില്ലയിലെ വിവിധ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക്
കാലവര്‍ഷം ശക്തിപ്പെട്ടു; കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോയും നാളെ ഓറഞ്ചും അലര്‍ട്ട്, തീരദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശകതിപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിനു പുറമേ ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച്ച യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച്ച ഓറഞ്ച് അലര്‍ട്ടുമാണ്. കോഴിക്കോടിന് പുറമെ ഇന്ന് 11 ജില്ലകളില്‍ കൂടി മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂര്‍,
ഇന്ന് മുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം കനക്കാൻ കാരണമാകുക. ഇത് പ്രകാരം ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അഞ്ച് ദിവസം
കാലവര്‍ഷം കനക്കുന്നു, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്നും അടുത്ത രണ്ടു ദിവസങ്ങളിലും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ചയും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട് ജില്ലയിലുള്‍പ്പെടെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളാണ് മറ്റുള്ളവ. ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
ശക്തമായ മഴ: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാധ്യത
കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്