Tag: heavy rain

Total 59 Posts

മഴ കനക്കുന്നു; കോഴിക്കോട് ജില്ലയിലെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ

ജൂലൈ ആറ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, കൊയിലാണ്ടിയിലടക്കം കണ്‍ട്രോള്‍ റൂം തുറന്നു; മത്സ്യബന്ധനത്തിനും വിലക്ക്

കോഴിക്കോട്: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങൡ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ജൂലൈ ആറ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊയിലാണ്ടിയടക്കം ജില്ലയിലെ വിവിധ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക്

കാലവര്‍ഷം ശക്തിപ്പെട്ടു; കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോയും നാളെ ഓറഞ്ചും അലര്‍ട്ട്, തീരദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശകതിപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിനു പുറമേ ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച്ച  യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച്ച ഓറഞ്ച് അലര്‍ട്ടുമാണ്. കോഴിക്കോടിന് പുറമെ ഇന്ന് 11 ജില്ലകളില്‍ കൂടി മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂര്‍,

ഇന്ന് മുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം കനക്കാൻ കാരണമാകുക. ഇത് പ്രകാരം ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അഞ്ച് ദിവസം

കാലവര്‍ഷം കനക്കുന്നു, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്നും അടുത്ത രണ്ടു ദിവസങ്ങളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ചയും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട് ജില്ലയിലുള്‍പ്പെടെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളാണ് മറ്റുള്ളവ. ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.

ശക്തമായ മഴ: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാധ്യത

കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്

നാളെ മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍

മഴയ്ക്ക് മാറ്റമില്ല; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്   രാവിലെ ഏഴ് മണിക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ,

തിക്കോടിയില്‍ കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു; ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം

തിക്കോടി: കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു. തിക്കോടി കോഴിപ്പുറം നന്ദനത്തില്‍ ഒ.കെ.മോഹനന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മേല്‍ക്കൂരയും വാട്ടര്‍ ടാങ്കും തെങ്ങിനടിയില്‍ പെട്ട് തകര്‍ന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

വിയ്യൂരില്‍ വെള്ളക്കെട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം, കണ്‍ട്രോള്‍ റൂം തുറന്നു

കൊയിലാണ്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം. താലൂക്കിലെ 31 വില്ലേജുകള്‍ക്കും കടല്‍ത്തീരമുള്ള ആറ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് മുന്നറിയിപ്പുള്ളത്. താലൂക്കില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി താലൂക്ക് ഭരണകൂടം അറിയിച്ചു. 0496 2620235 ആണ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പര്‍. മഴക്കെടുതികളോ അടിയന്തിര സാഹചര്യമോ ഉണ്ടായാല്‍ താലൂക്കിലെ ജനങ്ങള്‍ക്ക്