Tag: Health
ബി.പി കൂടുതലാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ രക്തസമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദത്തിന് പല കാരണങ്ങളുമുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്
ചാടിവരുന്ന വയറാണോ നിങ്ങളുടെ പ്രശ്‌നം? വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ടിപ്പുകള്‍ പരീക്ഷിച്ചുനോക്കൂ
വീര്‍ത്തുവരുന്ന വയറ് സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ശരീരത്തിന്റെ മറ്റേത് ഭാഗത്തേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് അടിയുന്ന ഇടമാണ് വയറ്. അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ലക്ഷ്യമാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ആളുകള്‍ എല്ലാത്തരം ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മള്‍ എന്തുതന്നെ ശ്രമിച്ചാലും വയറിലെ കൊഴുപ്പ് അത്ര പെട്ടെന്ന് കുറയില്ല. വയറിലെ
കൊയിലാണ്ടി മേഖലയിലും ചെങ്കണ്ണ് വ്യാപകം; രോഗബാധയേല്‍ക്കുന്നവരിലേറെയും വിദ്യാര്‍ഥികള്‍-രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊയിലാണ്ടി: ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് വ്യാപകമാകുകയാണ്. കൊയിലാണ്ടി മേഖലയിലും രോഗവ്യാപനം കൂടിയിട്ടുണ്ട്. രോഗബാധയേല്‍ക്കുന്നവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. ക്ലാസില്‍ ഒരു കുട്ടിക്ക് രോഗം പിടിപെട്ടുകഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കെല്ലാം വരുമെന്ന അവസ്ഥയാണിപ്പോള്‍. ക്രിസ്തുമസ് പരീക്ഷ അടുത്തിരിക്കെ രോഗം വ്യാപിക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കണ്ണില്‍ ചുവപ്പുനിറം, കണ്ണില്‍നിന്ന് വെള്ളം ചാടല്‍, അമിതമായി ചീപോള അടിയല്‍, പ്രകാശം നോക്കാന്‍
ഇനി ചേമഞ്ചേരിക്കാരുടെ ആരോഗ്യത്തിനു കൂടുതൽ കരുതൽ; തിരുവങ്ങൂരിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
ചേമഞ്ചേരി: ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ സംരക്ഷണവുമായി ബ്ലോക്ക് പഞ്ചായത്ത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മർ ഫാറൂക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥി ആയിരുന്നു.
ഭക്ഷണം ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
നമ്മുടെ ആഹാരശീലങ്ങളില്‍ ചിലത് പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. അമിതമായി ഫ്രൈ ചെയ്ത എടുക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം, ഇതില്‍ അക്രിലമൈഡ് എന്നറിയപ്പെടുന്ന അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഭക്ഷണം അമിതമായി പാകം ചെയ്യുന്ന ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉരുളക്കിഴങ്ങ്, അരി, ധാന്യങ്ങള്‍, ടോസ്റ്റ് എന്നിവയുള്‍പ്പെടെ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി വേവിക്കുന്നത്
വിവിധ വകുപ്പുകളുടെതായി നാല്‍പ്പത്തിയഞ്ചോളം സ്റ്റാളുകള്‍; ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള
തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ശ്രദ്ധേയമായി. സംസ്ഥാന ആരോഗ്യവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് നടത്തിയ മേള തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നടന്നത്. ആരോഗ്യമേള വടകര എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായി. എം.സി.എച്ച് ഓഫീസര്‍ എം.പി.പുഷ്പ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
വിയര്‍പ്പിന്റെ ‘അസുഖ’മുണ്ടോ? കാരണം ഇതാവാം
നിങ്ങള്‍ നന്നായി വിയര്‍ക്കാറുണ്ടോ, അതില്‍ അസാധാരണമായി എന്തോ പ്രശ്‌നമുള്ളതുപോലെ തോന്നിയിട്ടുണ്ടോ? അതെ, ഡോക്ടര്‍മാര്‍ പറയുന്നത് ഹൈപ്പര്‍ഹൈഡ്രോസ് എന്ന രോഗാവസ്ഥ കാരണമാകാം ഇതെന്നാണ്. എന്താണ് ഹൈപ്പര്‍ഹൈഡ്രോസിസ്? അമിതമായി വിയര്‍ക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ഹൈഡ്രോസിസ് എന്ന് അറിയപ്പെടുന്നത്. രോഗബാധിതരെ സംബന്ധിച്ച് അവര്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടാണ് ഈ പ്രശ്‌നം. വിയര്‍പ്പു ഗ്രന്ഥികള്‍ അസാധാരണമാംവിധം ആക്ടീവ് ആകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.
ശ്വസിക്കാം സുഖമായി; ഇതാ ആസ്മയെ വരുതിയിലാക്കാന്‍ ഒമ്പത് വഴികള്‍; രോഗ പ്രതിരോധത്തിന് ഇവ ശീലമാക്കാം
ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വാസനാളികള്‍ നീരുവയ്ക്കുകയോ ചുരുങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ആസ്മ. ചുമ, വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ചുമ മൂലം ഉറങ്ങാന്‍ വയ്യാത്ത അവസ്ഥ, ക്ഷീണം എന്നിവയെല്ലാം ആസ്മയുടെ ഫലമായി ഉണ്ടാകാം. കുട്ടികളെയും മുതിര്‍ന്നവരെയും ആസ്മ ബാധിക്കാമെങ്കിലും കുട്ടികളില്‍ പൊതുവായി കാണുന്ന ഒരു മാറാ വ്യാധിയാണ് ഇത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 262 ദശലക്ഷം