Tag: Health

Total 61 Posts

ഉറക്കം ഏഴ് മണിക്കൂറിലും കുറവാണോ? എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെത്തേടിയെത്തിയേക്കാം

ആരോഗ്യകരമായ ജീവിതത്തിന് ദിവസം എട്ടുമണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് എത്രപേര്‍ എട്ടുമണിക്കൂര്‍ കൃത്യമായി ഉറങ്ങുന്നുണ്ട്? സിനിമ കണ്ടും സീരീസ് കണ്ടും സമയം പോകുന്നത് അറിയില്ല. ഉറക്കക്കുറവ് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെയും ബാധിക്കും. ബോധപൂര്‍വ്വം ഉറക്കം നഷ്ടപ്പെടുന്നതല്ലാതെ മറ്റുപല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവ് വരാം. മാനസികമായ പ്രശ്‌നങ്ങള്‍ ഒരു കാരണമാകാം. ഉറക്കക്കുറവിന്റെ കാരണം

മയൊണൈസ് പതിവായി കഴിക്കുന്നവരാണോ? എങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ആഹാര സാധനങ്ങളിലൊന്നായി ചുരുങ്ങിയ കാലംകൊണ്ട് മയൊണൈസ് മാറിക്കഴിഞ്ഞു. മന്തിക്കൊപ്പവും ചിക്കനും അല്‍ഫാമിനും എന്തിന് പത്തിരിക്കൊപ്പംവരെ മയൊണൈസ് ട്രെന്റായിക്കഴിഞ്ഞു. ഫാസ്റ്റ്ഫുഡിനൊപ്പം മയൊണൈസ് വീണ്ടും വീണ്ടും ചോദിച്ചുവാങ്ങുന്നവരാണ് യുവാക്കളില്‍ ഏറെയും. എന്നാല്‍ ഭക്ഷണത്തിന് രുചി കൂട്ടുമെങ്കിലും മയൊണൈസ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള

തടി കുറയ്ക്കാന്‍ നമ്മുടെ വീട്ടിലുള്ള ഇഷ്ടംപോലെ കായ്ക്കുന്ന ഈ പഴം തിന്നാല്‍ മതി; പപ്പായയുടെ ഗുണങ്ങള്‍ അറിയാം

നമ്മുടെ പ്രദേശത്ത് പൊതുവെ ധാരാളമായി കാണപ്പെടുന്ന പഴമാണ് പപ്പായ. വളമിടുകയോ വെള്ളം നനച്ചുകൊടുക്കുകയോ ഒന്നും ചെയ്യാതെ തന്നെ പപ്പായ കായ്ക്കുകയും നിറയെ കായകള്‍ നല്‍കുകയും ചെയ്യും. കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനുമെടുക്കാം, പഴുത്ത പപ്പായ കഴിക്കാം, ചര്‍മ്മസൗന്ദര്യത്തിന് ഉപയോഗിക്കാം അങ്ങനെ ഒട്ടേറെ ഉപയോഗങ്ങളുണ്ട് ഈ പഴത്തിന്. നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള പഴമാണിത്. വിറ്റാമിനുകളായ എ, സി, ബി, ഇ,

ചെറുപയറും പുട്ടും കുറച്ച് ഓട്‌സും! പ്രഭാതഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തൂ, ആരോഗ്യം സംരക്ഷിക്കൂ

തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പ്രഭാതഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ച്ചും കാര്യമായ അറിവില്ല എന്നതാണ് സത്യം. നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും എല്ലാവരും രാവിലെയുള്ള ഭക്ഷണം കൃത്യമായി കഴിക്കണം. എന്നാല്‍ പ്രഭാതഭക്ഷണത്തിന് എന്തെങ്കിലും കഴിച്ചാല്‍ മാത്രം മതിയോ…?പോരാ. പോക്ഷകസമ്പുഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ ഭക്ഷണങ്ങള്‍ വേണം

കണ്ണില്‍ നിന്നും ഇടയ്ക്കിടെ വെള്ളം വരുന്നുണ്ടോ? പ്രശ്‌നം ഇതാവാം

മനുഷ്യരെ സംബന്ധിച്ച് പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കണ്ണിന്റെ ആരോഗ്യം വ്യക്തിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. അതിനാല്‍ കണ്ണിനുണ്ടാവുന്ന ചെറിയ അസ്വസ്ഥകള്‍ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ക്കുള്ള പ്രശ്‌നമാണ് കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന. പലപ്പോഴും ഇത് സാധാരണമെന്ന് കരുതി അവഗണിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ നിന്ന് വെള്ളം വരാം. പ്രധാനപ്പെട്ട ചില കാരണങ്ങള്‍

ഭക്ഷണം കേടാവാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തടികേടാകുമോ? ആഹാരസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം

ഉപയോഗിച്ച് മിച്ചം വരുന്ന ആഹാര സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇത്തരത്തില്‍ ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നത് എത്ര മാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. പഴക്കം വന്ന മത്സ്യമാംസാദികള്‍ ഫ്രിജിഡില്‍ വെച്ച് ഉപയോഗിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കിയേക്കാം. ആഴ്ചകളോളം ഫ്രീസറുകളില്‍ സൂക്ഷിച്ച ശേഷമാണ് മത്സ്യവും മാംസവുമെല്ലാം പാകം ചെയ്യാന്‍ എടുക്കുന്നത് തന്നെ. എന്നാല്‍

ഭക്ഷണത്തില്‍ നിന്ന് മയോണൈസ് ഒഴിവാക്കാന്‍ പറ്റുന്നില്ലേ ? മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതോടെ മയോണൈസ് പ്രേമികള്‍ ആശങ്കയിലാണ്. എന്നാലിതാ അവര്‍ക്കായി മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മയോണൈസ് നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി കേരള. മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1- മുട്ടകള്‍ക്ക് കേടുപാടുകളുണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നാദ്യം പരിശോധിക്കുക. അത്തരത്തിലുള്ള മുട്ടകള്‍ ഒഴിവാക്കുക 2- പാസ്ച്ചറൈസേഷനായി

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാറുണ്ടോ, പേരയ്ക്ക കഴിക്കാറുണ്ടോ? ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയാം

നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഫലമാണ് പേരയ്ക്ക. മിക്ക വീടുകളില്‍ പേരയ്ക്ക ചെടിയുമുണ്ടാകും. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്കയുടെ ഫലം മാത്രമല്ല ഇലയും ഏറെ ഔഷധ ഗുണമുള്ള ഒന്നാണ്. ജീവിതശൈലി രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്നവര്‍ക്ക് പേരയ്ക്ക ഏറെ ഗുണം ചെയ്യും. പേരയ്ക്കയില്‍

കണ്ണ് മുതല്‍ കരളുവരെയുണ്ട് മുരിങ്ങയിലയുടെ കരുതല്‍; മുരിങ്ങയിലയുടെ എണ്ണമറ്റ ആരോഗ്യഗുണങ്ങളിതാ

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യഥേഷ്ടം തഴച്ചുവളരുന്ന ഒന്നാണ് മുരിങ്ങ മരം. പണ്ട് തൊട്ടേ മലയാളി അടുക്കളകളില്‍ പല തരം മുരിങ്ങ, മുരിങ്ങയില ഭക്ഷണ വിഭവ വൈവിധ്യങ്ങള്‍ ധാരാളമുണ്ട് താനും. മുരിങ്ങ ഒരിക്കലും ഒരു സാധാരണ വൃക്ഷമല്ല. അതിന്റെ പുറം തൊലി മുതല്‍ വേരുവരെയുള്ള എല്ലാ ഭാഗവും വിശിഷ്ടമാണ്. മുരിങ്ങയുടെ കായും ഇലയും എന്തിന് പൂവ് വരെ

കണ്‍തടങ്ങളിലെ കറുപ്പിന് ഇതുവരെ പരിഹാരമായില്ലേ…? എങ്കിലിതാ ചിലവ് കുറഞ്ഞ 5 എളുപ്പവഴികള്‍

പലരും കാലങ്ങളായി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. വരണ്ട ചര്‍മം, ജോലിയുടെ ഭാഗമായും മറ്റും ഏറെ നേരം കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് മുമ്പില്‍ സമയം ചിലവഴിക്കുന്നത്‌, ശരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഇവയെല്ലാമാണ് കണ്‍തടത്തിലെ കറുപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇവ പരിഹരിക്കുന്നതിനായി പല തരലത്തിലുള്ള ക്രീമുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ