Tag: GVHSS Koyilandy

Total 39 Posts

പൊതുജനങ്ങള്‍ക്കായി പുതുതലമുറയുടെ കരുതല്‍: ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

കൊയിലാണ്ടി: ജീവിതശൈലിയിലെ മാറ്റങ്ങള്‍ മനുഷ്യനെ നിത്യരോഗിയാക്കികൊണ്ടിരിക്കുന്ന ഈ കാലത്ത് കരുതലാവുകയാണ് ജി.വി.എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്‌കൂളിന് മുന്നിലാണ് ജീവിതശൈലീരോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. വി.എച്ച്.എസ്.സി.വിഭാഗം പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, ക്യാമ്പ് ഓഫീസര്‍ പി.സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേരാണ് ക്യാമ്പില്‍ പരിശോധയ്ക്കായി എത്തിയത്.   summary: NSS Volunteers at GVHSS

നാടിനായി വിദ്യാര്‍ത്ഥികളുടെ കരുതല്‍; മുത്താമ്പി തടോളിത്താഴ റോഡില്‍ സുരക്ഷയ്ക്കായി കണ്ണാടി സ്ഥാപിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

മുത്താമ്പി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ദത്തു ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തടോളിത്താഴ റോഡ് സേഫ്ടി മിറര്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ വെച്ച് മുന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ.പി.നിഷയും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് കൗണ്‍സിലര്‍ എന്‍.എസ്.വിഷ്ണുവിന് കൈമാറിയ മിറര്‍ ആണ് ഇവിടെ സ്ഥാപിച്ചത്. അപകട സാധ്യത കൂടുതലുള്ള

കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായിക അധ്യാപകന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകണം.

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആർ.കെ.വേണുനായർ-ശ്രീമതി  അമ്മ എൻഡോവ്മെന്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി ഫെഡറേഷൻ പ്രഥമ പ്രസിഡന്റുമായിരുന്ന അഡ്വ. ആർ.വേണു നായരുടെയും ഭാര്യ ശ്രീമതി അമ്മയുടെയും പേരിൽ കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മെന്റ്  എസ്.എസ്.എൽ.സി പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു. നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  വി.ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ വൊക്കേഷണല്‍ ഹെയര്‍സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്ട്രി നോണ്‍ വൊക്കേഷണല്‍ ടീച്ചറുടെ ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വി.എച്ച്.എസ്.ഇ ഓഫീസില്‍ ജുണ്‍ 28 ചൊവ്വാഴ്ച 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം.

സയന്‍സില്‍ നൂറില്‍ നൂറ്! ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93%ത്തിന്റെ തിളക്കത്തില്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി

കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93% വിജയത്തിന്റെ തിളക്കവുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. 29 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ആകെ 180 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. സയന്‍സില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയം നേടി. കൊമേഴ്‌സില്‍ 86ഉം ഹ്യൂമാനിറ്റീസില്‍ 92ഉം ആണ് വിജയശതമാനം. രാവിലെ പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി

പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി അവര്‍ ചുവടു വച്ചത് ചരിത്രത്തിലേക്ക്; കൊയിലാണ്ടി ഗവ. ഗേള്‍സ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ പ്രവേശനം ആഘോഷമാക്കി നാട്

കൊയിലാണ്ടി: എം.എല്‍.എയില്‍ നിന്നും പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി അക്ഷയ് അനൂപ് എന്നീ വിദ്യാര്‍ഥികള്‍ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് കടന്നുവന്നപ്പോള്‍ അതൊരു ചരിത്ര നിമിഷമായിരുന്നു. ലിംഗ സമത്വത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാമെന്ന തീരുമാനം നടപ്പിലായ നിമിഷം. ആണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം അനുവദിച്ചതിനുശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന

ചാമ്പ്യന്മാരായി കൊയിലാണ്ടിയിലെ കുട്ടിപ്പോലീസുകാര്‍; എസ്.പി.സി വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; മികച്ച കളിക്കാരന്‍ പാലക്കുളം സ്വദേശി ജസിന്‍

കൊയിലാണ്ടി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ് പയ്യോളിയെ തോല്‍പ്പിച്ചാണ് കൊയിലാണ്ടിയുടെ മിടുക്കന്മാര്‍ ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് ട്രോഫി സമ്മാനിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസിന്‍ ജെ പ്രസാദാണ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന്‍. പാലക്കുളം സ്വദേശിയായ ജസിന്‍ എക്‌സൈസ്

കൊയിലാണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയെ ഇനി വി.സുചീന്ദ്രൻ നയിക്കും; പുതിയ ഭാരവാഹികളായി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ (പഴയ ബോയ്സ് സ്കൂൾ) അധ്യാപക രക്ഷാകർതൃ സമിതിയ്ക്ക് (പി.ടി.എ) പുതിയ ഭാരവാഹികളായി. വി.സുചീന്ദ്രനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി പി.സുധീർ കുമാർ, പി.പ്രഭാകരൻ എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളടങ്ങുന്ന എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. അഡ്വ. പി.പ്രശാന്ത് അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹയർസെക്കന്ററി