Tag: gold smuggling
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; അടിവസ്ത്രത്തിലും ഷൂവിനടിയിലും ഒളിപ്പിച്ച സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന മലപ്പുറം കൊളത്തൂര്‍ സ്വദേശി മുഹമ്മദ് യാസിറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പോലീസ് പിടികൂടി; കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ നാദാപുരം സ്വദേശിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍
കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. സംഭവത്തില്‍ നാദാപുരം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഷാര്‍ജയില്‍നിന്നെത്തിയ നാദാപുരം ചാലപ്പുറം സ്വദേശി പുതിയോട്ടില്‍ മുഹമ്മദ് ആസിഫ് (28), ഇയാളെ കൊണ്ടുപോകാനെത്തിയ മലപ്പുറം മമ്പാട് പരതമ്മല്‍ ചുങ്കത്ത്, സി.എച്ച്. മുഹമ്മദ് യാസര്‍ (30) എന്നിവരെയാണ് പിടിയിലായത്. കാപ്സ്യൂള്‍ രൂപത്തിലാക്കി
കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് കണ്ണൂരിലെ ജ്വല്ലറിയിലേക്ക്; ജ്വല്ലറിക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി
പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയിലായി പിന്നീട് കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ദുബായില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് കണ്ണൂരിലെ ജ്വല്ലറിയിലേക്കെന്ന് കണ്ടെത്തല്‍. പാനൂരിലെ സ്വര്‍ണമഹല്‍ ജ്വല്ലറിയിലേക്കാണ് കള്ളക്കടത്ത് സ്വര്‍ണം എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്വേഷണ സംഘം ജ്വല്ലറിക്ക് നോട്ടീസ് നല്‍കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യം വെളിവായത്. മെയ്
‘ഒറ്റയടിക്ക് ഉയര്‍ന്ന ലാഭം, ശരീരത്തിനുള്ളിലും സ്വര്‍ണ്ണം ഒളിപ്പിക്കാം’; സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പ്രലോഭനങ്ങളില്‍ വീണ് യുവാക്കള്‍; പരിശോധന പ്രഹസനമോ? സ്വര്‍ണ്ണക്കടത്ത് തുടരുന്നു
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് കാരിയര്‍മാരായി കാണാതായ കൂടുതല്‍പേരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നാദാപുരത്ത് രണ്ട് പേരെയാണ് ഇത്തരത്തില്‍ കാണാതായതായി പറയുന്നത്. വിദേശത്തുനിന്ന് എത്തിയ യുവാവാക്കളെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടിലേക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നതായും പറയുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ
ഇർഷാദിന്റെ കൊലപാതകം: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ഇർഷാദിനെ തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ചവർ
പേരാമ്പ്ര: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇർഷാദിന്റെ കൊലപാതകത്തിൽ വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവരാണ് ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
സ്വർണ്ണക്കട്ടികൾ അരയിൽകെട്ടി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമം; ഒന്നരക്കിലോ സ്വർണ്ണവുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ
കോഴിക്കോട്: അരയിൽ കെട്ടി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ് അരയിൽകെട്ടിയ നിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ
പന്തിരിക്കര സ്വദേശി ഇർഷാദിന്റെ കൊലപാതകം: മൂന്ന് പേർ കീഴടങ്ങി, ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷവും പണം ആവശ്യപ്പെട്ടു, തന്നെയും തടങ്കലിൽ വെച്ചിരുന്നതായി സഹോദരൻ
പേരാമ്പ്ര: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികള്‍ കീഴടങ്ങി. കൊല്ലപ്പെട്ട ഇർഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സാലിഹിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വാലിഹിനേയും സഹോദരന്‍ ഷംനാദിനേയും
‘മകനെ വിട്ടുകിട്ടാന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പണം നൽകി, സ്വാലിഹ് ആവശ്യപ്പെട്ട പ്രകാരം പത്ത് ലക്ഷം രൂപയാണ് കൊടുത്തത്’; പന്തിരിക്കരയിലെ ഇർഷാദിന്റെ ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ വിട്ട് കിട്ടാന്‍ കുടുംബം സ്വര്‍ണക്കടത്ത് സംഘത്തിന് പണം കൈമാറിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജൂലൈ 30നാണ് സ്വാലിഹ് ആവശ്യപ്പെട്ട പ്രകാരം പത്ത് ലക്ഷം രൂപ നല്‍കിയത്. ഇര്‍ഷാദിനെ വിട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെ ഈ തുക ദുബായില്‍ വച്ച് സുഹൃത്തുക്കള്‍ വഴി
കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരനും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായി; ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്
പേരാമ്പ്ര: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ ദുബൈയില്‍ സ്വര്‍ണക്കടത്ത് സംഘം കസ്റ്റഡിയില്‍വെച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി പരിചയപ്പെടുത്തിയത് ജസീലായിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജസീലിന് ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി; പന്തിരിക്കര പള്ളിയില്‍ കബറടക്കി- വീഡിയോ
പേരാമ്പ്ര: പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ദീപക്കിന്റെ വീട്ടിലെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങിയത്. ആര്‍.ഡി.ഒ, അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് പന്തിരിക്കരയിലെ ഹയാത്തുല്‍ ഇസ്‌ലാം പള്ളിയില്‍ കബറടക്കിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി