Tag: france
‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്
‘നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2 ന് അർജന്റീന ജയിക്കും’; നടുവണ്ണൂരിലെ ആറാം ക്ലാസുകാരി ഐഫയുടെ കിറുകൃത്യം, പ്രവചനത്തിൽ അമ്പരന്ന് ഫുട്ബോൾ പ്രേമികൾ
നടുവണ്ണൂർ: ലോകകപ്പ് മത്സരത്തിൽ ആരാകും കപ്പടിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. നിശ്ചിത സമയത്തും അധികസമയത്തും സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തെ കുറിച്ച് പല പ്രവചന മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു നടുവണ്ണൂർ സ്വദേശിനിയായ ആയിഷ ഐഫയുടെ പ്രവചനം. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം.
ലോകകപ്പിൽ മുത്തമിട്ട് മെസി, രക്ഷകനായത് മാർട്ടിനസ്; 4-2 ന് ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്തു, അർജന്റീന ലോകകപ്പ് നേടുന്നത് 36 വർഷത്തിന് ശേഷം
ദോഹ: ഒടുവിൽ കാത്തിരുന്ന നിമിഷം പിറന്നു. ലോകകപ്പിൽ 36 വർഷത്തിന് ശേഷം അർജന്റീന മുത്തമിട്ടു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ ഷൂട്ടൌട്ടിൽ തകർത്താണ് മെസിയും കൂട്ടരും കപ്പ് നേടിയത്. രണ്ടിനെതിരെ നാല് ഗോൽ നേടിയാണ് അർജന്റീന വിജയകിക്കൊടി പാറിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി