Tag: Food Safety Department
വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളത്തിലും പാലിലും മായമുണ്ടോ? ഇനി സംശയിച്ച് നില്‍ക്കേണ്ട, പരിശോധിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറി കൊയിലാണ്ടിയിലെത്തും
കൊയിലാണ്ടി: നിങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന സംശയമുണ്ടോ? എങ്കില്‍ ഇനി സംശയിച്ചു നില്‍ക്കേണ്ട, സാമ്പിളുമായി നേരെ വിട്ടോ, സഞ്ചരിക്കുന്ന ലബോറട്ടറിയിലേക്ക്. കൊയിലാണ്ടിയിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയിലെത്തും. മാസത്തില്‍ ഒരുതവണയാണ് ലബോറട്ടറി സൗകര്യമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ ഈ ലബോറട്ടറിയില്‍ പരിശോധിച്ച് മായമുണ്ടോയെന്ന് നോക്കാം. പെട്ടെന്നുതന്നെ റിസള്‍ട്ടും ലഭിക്കും. പാല്‍, കുടിവെള്ളം, മീന്‍, ഉപയോഗിച്ച
ഷവര്‍മ്മ വില്പന; കോഴിക്കോട് ജില്ലയില്‍ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്
കോഴിക്കോട്: ഷവര്‍മ്മ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 സ്‌ക്വാഡുകളാക്കി തിരിച്ചാണ് പരിശോധന നടത്തിയത്. പ്രധാനമായും ഷവര്‍മ്മ നിര്‍മ്മാണവും വില്പനയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും വലിയ ന്യൂനതകള്‍ കണ്ടെത്തിയവയ്ക്ക ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും പിഴ
കൊയിലാണ്ടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന; കൃത്രിമ നിറം ചേര്‍ത്തുവെന്ന് സംശയിക്കുന്ന 178 കിലോ ശര്‍ക്കര പിടിച്ചെടുത്തു
കൊയിലാണ്ടി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 178 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു. കൃത്രിമ നിറം ചേർത്തുവെന്ന സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാനായി ശർക്കര വിദഗ്ധ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു. അടുത്ത ദിവസം മാത്രമേ പരിശോധനാഫലം ലഭിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിശോധനയുടെ