Tag: Fishing Boat
കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു. കൊല്ലം ബീച്ചിലെ അരയന്റെ പറമ്പിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ എന്ന തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോകവെ കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ
”സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം” ഇരുപത് വര്‍ഷക്കാലമായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്നം, യാഥാര്‍ത്ഥ്യമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ വടകര സ്വദേശി അഫ്സല്
വടകര: ”ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ട് ഇരുപത് വര്‍ഷം പിറകില്‍ നില്ക്കുന്ന അവസ്ഥ” അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു കഴിഞ്ഞദിവസം വടകര സ്വദേശി അഫ്സലിന്റെ സ്ഥിതി. സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം കടലില്‍ പണിക്ക് പോകാന്‍ തുടങ്ങിയ കാലം മുതല്‍ മനസിലുണ്ടായിരുന്ന സ്വപ്നമായിരുന്നു അതെന്ന് അഫ്സല് പറയുന്നു. വടകര മുകച്ചേരി ബീച്ചില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ
ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട്: ബേപ്പൂർ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് അപകടത്തിൽപ്പെട്ടു. കരയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ നാലു ഇതര സംസ്ഥാന തൊഴിലാളികളാണുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല. ബോട്ടിന്റെ പ്രൊപ്പല്ലറിനുള്ളില് വലകുടുങ്ങിയാണ് അപകടമുണ്ടായതെന്ന് പറയുന്നു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആഞ്ഞടിക്കുന്ന വലിയ തിര മറികടന്ന് കരയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം; കൊല്ലം നീണ്ടകര അഴിമുഖത്ത് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു (നടുക്കുന്ന ദൃശ്യങ്ങൾ കാണാം))
കൊല്ലം: കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് തിരയിൽപെട്ട് അപകടം. നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇരുപത്തിയെട്ടോളം തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടുകൂടിയായിരുന്നു അപകടം. ആഞ്ഞടിച്ച വലിയ തിര മറികടന്ന് കരയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്. എന്നാൽ രണ്ടുപ്രാവശ്യം തിരയിൽപെട്ട് മറിയാൻ പോയ ബോട്ടിന്റെ