Tag: Fish
ബണ്ട് തുറന്നുവിട്ടു; മുചുകുന്ന് അകലാപ്പുഴയിലെ മത്സ്യകൃഷി പൂര്‍ണ്ണമായി നശിച്ചു, ചത്തൊടുങ്ങിയത് രണ്ടര ക്വിന്റല്‍ മത്സ്യം
സ്വന്തം ലേഖകൻ കൊയിലാണ്ടി: അകലാപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് മത്സ്യകൃഷി മുഴുവനായി നശിച്ചു. കേളോത്ത് സത്യന്റെ മത്സ്യകൃഷിയാണ് നശിച്ചത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന രണ്ടര ക്വിന്റലോളം മത്സ്യമാണ് നശിച്ചത്. അകലാപ്പുഴയിലാണ് കൂട് മത്സ്യകൃഷി നടത്തിയിരുന്നത്. പൊഴിയൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ നിന്നായി കൊണ്ടുവന്ന് നിക്ഷേപിച്ച മത്സ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, ചിത്രലാട എന്നീ മത്സ്യങ്ങളാണ്
മേലൂര്‍ കോട്ടംവള്ളിയില് പത്തുകിലോയിലേറെ തൂക്കമുള്ള ആഫ്രിക്കന്‍ മുഷി വലയില്‍ കുടുങ്ങി; നാട്ടുകാര്‍ ഭീതിയില്‍
കൊയിലാണ്ടി: മേലൂരില്‍ ആഫ്രിക്കന്‍ മുഷി വലയില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. കോണ്ടംവള്ളി വെന്തോട്ടിലാണ് മുഷി വലയില്‍ കുടുങ്ങിയത്. 32 ഇഞ്ച് നീളവും പത്തുകിലോയില് കൂടുതല്‍ തൂക്കവുമുണ്ട്. കോഴിക്കുളങ്ങര ഗോപലന്റെ വലയിലാണ് മുഷി കുടുങ്ങിയത്. ക്ലാരിയസ് ഗാരി പിന്നസ് ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മുഷി നാടന്‍ മത്സ്യങ്ങളെ തിന്നൊടുക്കുന്നതാണ്. ഇവയെ വളര്‍ത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ശുദ്ധജലമുള്പ്പെടെയുള്ള ജലാശയങ്ങളിലെ
ഫോര്‍മാലിന്‍ ചേര്‍ക്കാത്ത ഫ്രീസറില്‍ സൂക്ഷിക്കാത്ത ഐസിട്ട നല്ല പിടയ്ക്കുന്ന മീന്‍! അതും ന്യായവിലയ്ക്ക്; ജില്ല തോറും കലര്‍പ്പില്ലാത്ത മീനുമായി മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’
കോഴിക്കോട്: കലര്‍പ്പില്ലാത്തതും പഴക്കമില്ലാത്തതുമായ മീനുകള്‍ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കുന്ന മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ ജില്ലയില്‍ ജനകീയ പിന്തുണയോടെ മുന്നേറുന്നു. അന്തിപ്പച്ചയെന്ന പേരിലുള്ള മൊബൈല്‍ യൂണിറ്റില്‍ ഫോര്‍മാലിന്‍ ചേര്‍ക്കാത്തതും ഫ്രീസറില്‍ സൂക്ഷിക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലയ്ക്ക് വില്‍ക്കുകയാണ് ലക്ഷ്യം. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വണ്ടിയിലുണ്ട്. പകല്‍ രണ്ടുമുതല്‍ രാത്രി ഒന്‍പത് വരെയാണ് സേവനം. എല്ലാ ദിവസവും
തിരമാലകള്‍ക്കൊപ്പം തുള്ളിച്ചാടി മത്തികള്‍; കൊയിലാണ്ടിയില്‍ മത്തി ചാകര, കരയില്‍ നിന്ന് മീന്‍ പിടിച്ച് നാട്ടുകാര്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കടലോരങ്ങളില്‍ മത്തി ചാകര. ഹാര്‍ബറിന് തെക്ക് ഭാഗത്തായി വിരുന്നുകണ്ടി മുതല്‍ ഏഴുകുടിക്കല്‍ വരെയാണ് മത്തികള്‍ കൂട്ടത്തോടെ കരയ്ക്കെത്തിയത്. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ തിരക്കൊപ്പം കരയ്ക്കടിഞ്ഞ മത്തി വാരികൂട്ടുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍. മണിക്കുറുകള്‍ തിരയില്‍ തുള്ളി ചാടിയ മത്തി എല്ലാവര്ക്കും അത്ഭുത കാഴ്ചയായി. രാവിലെ പത്ത് മണി വരെ മത്തി കരയ്ക്ക് അടിഞ്ഞെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി
മത്സ്യമേഖലയിലെ പണിമുടക്ക് കൊയിലാണ്ടിയിൽ ഭാഗികം
കൊയിലാണ്ടി: കേരളത്തിലെ മത്സ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് കൊയിലാണ്ടി മേഖലയില്‍ ഭാഗികം. സമരത്തില്‍ പങ്കെടുത്ത ഏതാനും ബോട്ടുടമകളും വഞ്ചിക്കാരും ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയില്ല. പല വഞ്ചിക്കാരും സമരത്തില്‍ പങ്കെടുക്കാതെ മീന്‍ പിടുത്തത്തിന് പോയി. ഇന്ധന പ്രതിസന്ധി പരിഹരിക്കുക, ഹാര്‍ബറിനുള്ളിലെ ഏക്കലും ചെളിയും നീക്കം