Tag: fire
വിയ്യൂരിൽ വിറക് പുരയ്ക്ക് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി: വിയ്യൂരിൽ വിറക് പുരയ്ക്ക് തീ പിടിച്ചു. കുന്നോത്ത് കരുണന്റെ വീട്ടിലെ വിറക് പുരയ്ക്കാണ് വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തി മിസ്റ്റ് വാഹനത്തിലെ വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണയ്ക്കാനായി എത്തിയത്. സീനിയർ ഫയർ ആന്റ്
ശബ്ദം കേട്ട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല; പന്തീരങ്കാവിൽ വൃദ്ധദമ്പതികൾ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു
കോഴിക്കോട്: വീടിനകത്ത് വൃദ്ധദമ്പതികൾ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനന്‍ (76), ഭാര്യ പങ്കജാക്ഷി (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ശബ്ദം കേട്ട് അയൽവാസികൾ എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട്
കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: നഗരത്തിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം. കെട്ടിടത്തിന് അകത്ത് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരപ്പലകകള്‍ക്കാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളില്‍ രാവിലെ മുതല്‍ തീ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഉച്ചതിരിഞ്ഞ് ഇത് ശ്രദ്ധയില്‍ പെട്ടവരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്.
പൂക്കാട് തേങ്ങാകൂടയ്ക്ക് തീപിടിച്ചു; കത്തി നശിച്ചത് മൂവായിരത്തോളം തേങ്ങകള്‍
പൂക്കാട്: പൂക്കാട് തേങ്ങാ കൂടയ്ക്കു തീപിടിച്ച് മൂവായിരത്തോളം തേങ്ങകള്‍ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ പൂക്കാട് കോലക്കാടാണ് സംഭവം. കൊളക്കാട് യു.പി സ്കൂളിനു സമീപത്തുള്ള മണ്ണാർകണ്ടി മൊയ്തീന്റെ തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത്. തേങ്ങ ഉണങ്ങാനായി അടിയിൽ തീയിട്ടിരുന്നു. ഇത് കയറിപിടിച്ചാണ് തേങ്ങാകൂടയ്ക്കു തീകത്തിയത്. ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടാണ് തീപിടുത്തമുണ്ടായത് അറിഞ്ഞത്. ഉടനെ
എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)
ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം
ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം; ടയര്‍ കടയ്ക്കും ഫര്‍ണിച്ചര്‍ കടയ്ക്കും തീ പിടിച്ചു
ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം തീ പൂര്‍ണമായും അണക്കാനുള്ള ശ്രമത്തിലാണ്. തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വേണ്ട ക്രമീകരണങ്ങള്‍ നടത്തി തടയുകയായിരുന്നു. ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടന്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.
കുന്ദമംഗലത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീപ്പിടുത്തം
കുന്ദമംഗലം: പന്തീര്‍പ്പാടത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ പിടിച്ചു. സ്റ്റീല്‍ കട്ട് ചെയ്യുന്ന സമയത്ത് തീപ്പൊരി തെറിച്ചു വീണാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. തീപൊരി തെറിച്ച് പഴയ തെര്‍മോകള്‍ കൂട്ടിയിട്ട സ്ഥലത്ത് വീണതോടെ തീ ആളിപടരുകയായിരുന്നെന്നാണ് വിവരം. വെള്ളിമാടുകുന്ന് അഗ്നി ശമന സേനയിലെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ്
കൊയിലാണ്ടി കല്ല്യാണി ചായകടയിലെ ഗ്യാസ് സിലണ്ടർ ലീക്ക് ആയി തീപിടുത്തം; പരിഭ്രാന്തരായി നാട്ടുകാർ; കടയിലെ സാധനങ്ങൾ കത്തി നശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. തീപടരുന്നത് കണ്ട് പരിഭ്രാന്തരായി നാട്ടുകാർ. എൽ.ഐ.സി ഓഫീസിനു സമീപമുള്ള കല്ല്യാണി ചായക്കടയിലെ എൽ.പി.ജി സിലണ്ടർ ലീക്ക് ആയതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. തീപടരുന്നത് കണ്ട് ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഫയർ ഫോഴ്സ്
ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു, തെരുവുവിളക്കുകൾ പൊട്ടിത്തെറിച്ചു
കൊയിലാണ്ടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പുളിയഞ്ചേരിയില്‍ രണ്ട് തെങ്ങുകള്‍ക്ക് തീ പിടിച്ചു. പുളിയഞ്ചേരി പള്ളിക്ക് സമീപമുള്ള ഓണിപ്പറമ്പില്‍ ഗംഗാധരന്‍ എന്നയാളുടെ വീട്ടുമുറ്റത്തെ തെങ്ങിനും തൊട്ടടുത്തുള്ള ഹില്‍ബസാര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിനുമാണ് തീ പിടിച്ചത്. ഇതിൽ ഒരു തെങ്ങ് കത്തിനശിച്ചു. തെങ്ങുകള്‍ക്ക് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സമീപവാസികളെത്തി വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു.