Tag: #Fire Force
ജോലിസമയമല്ലാത്തപ്പോഴും ചുമതല മറക്കാതെ അഗ്നിശമന സേനാംഗം; കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷിച്ച ചെറുവണ്ണൂരിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിജുവിന്റെ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട്
മേപ്പയ്യൂർ: ജോലിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയോടുള്ള കരുതൽ മറക്കാതിരുന്ന അഗ്നിശമനസേനാംഗത്തിന് അഭിനന്ദന പ്രവാഹം. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജുവാണ് ചെറുവണ്ണൂർ തെക്കേകല്ലുള്ള പറമ്പിൽ ദിനേശന്റെ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആട് കിണറ്റിൽ വീണതറിഞ്ഞ വീട്ടുടമസ്ഥൻ തന്റെ നാട്ടുകാരനായ അഗ്നിശമന സേനാംഗം ഷിജുവിനെ
കുടുങ്ങിക്കിടന്നതെവിടെ എന്ന് കണ്ടെത്തിയത് ശബ്ദത്തിലൂടെ, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; പേരാമ്പ്രയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ ഫയര്‍ ഫോഴ്സ്
പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തുമ്പോള്‍ നാരായണക്കുറുപ്പിനെ കാണാന്‍ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം
പൂക്കാട് തേങ്ങാകൂടയ്ക്ക് തീപിടിച്ചു; കത്തി നശിച്ചത് മൂവായിരത്തോളം തേങ്ങകള്‍
പൂക്കാട്: പൂക്കാട് തേങ്ങാ കൂടയ്ക്കു തീപിടിച്ച് മൂവായിരത്തോളം തേങ്ങകള്‍ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ പൂക്കാട് കോലക്കാടാണ് സംഭവം. കൊളക്കാട് യു.പി സ്കൂളിനു സമീപത്തുള്ള മണ്ണാർകണ്ടി മൊയ്തീന്റെ തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത്. തേങ്ങ ഉണങ്ങാനായി അടിയിൽ തീയിട്ടിരുന്നു. ഇത് കയറിപിടിച്ചാണ് തേങ്ങാകൂടയ്ക്കു തീകത്തിയത്. ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടാണ് തീപിടുത്തമുണ്ടായത് അറിഞ്ഞത്. ഉടനെ
ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍ തീപിടിത്തം; ടയര്‍ കടയ്ക്കും ഫര്‍ണിച്ചര്‍ കടയ്ക്കും തീ പിടിച്ചു
ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം തീ പൂര്‍ണമായും അണക്കാനുള്ള ശ്രമത്തിലാണ്. തൊട്ടപ്പുറത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വേണ്ട ക്രമീകരണങ്ങള്‍ നടത്തി തടയുകയായിരുന്നു. ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടന്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.
നീണ്ട 27വര്‍ഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസറായി വിരമിക്കുന്ന സുരേഷ് കുമാര്‍ ടി.എമ്മിന് യാത്രയയപ്പ് നല്‍കി കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍
കൊയിലാണ്ടി: ഫയര്‍ സര്‍വീസില്‍ നിന്നും നീണ്ട 27 വര്‍ഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്ന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍ ടി.എമ്മിന് കൊയിലാണ്ടി ഫയര്‍സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കി. ഫസ്റ്റ് പി.എസ്.സി ബാച്ച് ഫയര്‍മാന്‍ കം ഡ്രൈവര്‍ പോസ്റ്റില്‍ സര്‍വീസില്‍ പ്രവേശിച്ചതാണ് സുരേഷ് കുമാര്‍. കൊയിലാണ്ടി കന്നൂര് സ്വദേശിയാണ്. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഫയര്‍
നാദാപുരത്ത് രണ്ട് വയസുകാരന്റെ തല അലൂമിനിയം പാത്രത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
നാദാപുരം: തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസുകാരന് രക്ഷകരായത് ചേലക്കാട് അഗ്‌നിരക്ഷാസേന. എടച്ചേരി തൊടങ്ങാപുറത്ത് മുഹമ്മദിന്റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്. കുട്ടിയുടെ തലയില്‍ നിന്ന് പാത്രം എടുത്ത് മാറ്റാന്‍ കഴിയാതായതോടെ വീട്ടുകാര്‍ ചേലക്കാട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് സുരക്ഷിതമായി പാത്രം മുറിച്ച് നീക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ
നന്തിയിൽ വൻ തീപ്പിടുത്തം; തേങ്ങാക്കൂട കത്തി നശിച്ചു; രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം
കൊയിലാണ്ടി: നന്തിയിൽ വൻ തീപ്പിടുത്തം. 30000 ഓളം തേങ്ങയുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. മൂടാടി സ്വദേശി ബാബു കുട്ടമ്പത്തിന്റെ തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. 30 അടി നീളവും 10 അടി വീതിയും 20 അടി ഉയരവുമുള്ള തേങ്ങ കൂടയ്ക്കാണ് തീപ്പിടിച്ചത്. മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന്
മേപ്പയ്യൂരിൽ അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന (വീഡിയോ കാണാം)
മേപ്പയ്യൂർ: അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടിലാണ് സംഭവം. മൂന്ന് വയസോളം പ്രായമുള്ള മുട്ടനാടാണ് മേയുന്നതിനിടെ വീട്ടുപറമ്പിലലെ കിണറിൽ വീണത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.മുരളീധരന്‍, പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആടിനെ രക്ഷിച്ചു.
ചക്കിട്ട പാറയിൽ മൂന്നു മാസം പ്രായമുള്ള പശുക്കിടാവ് അൻപത് അടി താഴ്ചയുള്ള കിണറ്റിൽ വീണു; രക്ഷകരായി അഗ്നിശമന സേന
ചക്കിട്ടപ്പാറ: മൂന്നു മാസം പ്രായമുള്ള പശുക്കിടാവ് അൻപത് അടി താഴ്ചയുള്ള കിണറ്റിൽ വീണു, രക്ഷകരായി പേരാമ്പ്ര അഗ്നിശമന സേന. ചക്കിട്ടപാറ പഞ്ചായത്തിലെ മുക്കവല എന്ന സ്ഥലത്തെ തൊറക്കൽ എന്ന പറമ്പിലെ കിണറ്റിലാണ് പശുക്കിടാവ് വീണത്. വലിയ ചാലിൽ സുഭാഷിന്റെ 3 മാസം പ്രായമുള്ള പശുക്കുട്ടി അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഏകദേശം 50 അടിയോളം താഴ്ചയും 4
കൊയിലാണ്ടി മേഖലയില്‍ വീണ്ടും തീപിടുത്തം; ആനക്കുളത്ത് കൂട്ടിയിട്ട തടിക്കഷ്ണങ്ങളില്‍ തീപടര്‍ന്നു; (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ വീണ്ടും തീപിടുത്തം. ആനക്കുളം അട്ടവയലില്‍ കൂട്ടിയിട്ട തടികഷ്ണങ്ങളിലാണ് തീ പടര്‍ന്നത്. നിര്‍ദിഷ്ട ബൈപാസ് കടന്നു പോകുന്ന സ്ഥലത്തു നിന്ന് മുറിച്ചു മാറ്റിയ മരക്കഷ്ണങ്ങള്‍ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി തീ പൂര്‍ണ്ണമായും അണച്ചു. സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. അസമയത്ത്