Tag: farmers day

Total 4 Posts

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കീഴരിയൂർ പഞ്ചായത്തും, കർഷക അവർഡ് ജേതാവ് ഒ. കെ. സുരേഷിന്റെ അര ഏക്കറിൽ പച്ചക്കറി കൃഷിക്ക് തുടക്കം 

കൊയിലാണ്ടി: കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അര ഏക്കറിൽ പച്ചക്കറിയൊരുങ്ങുന്നു. കീഴരിയൂർ പഞ്ചായത്തിലെ കർഷക അവാർഡ് ജേതാവും പൊലീസുകാരനുമായ ഒ.കെ.സുരേഷിന്റെ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൈ നട്ട് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല നിർവ്വഹിച്ചു. കൃഷി ഓഫീസർ മൊയ്‌ദീൻഷാ, വാർഡ്‌ മെമ്പർമാരായ കെ.സി. രാജൻ, അമൽ സരാഗ,ശോഭ.എൻ.ടി, തൊഴിലുറപ്പ് തൊഴിലാളികൾ

ഇവര്‍ നാട്ടില്‍ ‘പൊന്ന് വിളയിക്കുന്നവര്‍’, മികച്ച കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: കര്‍ഷകദിനത്തില്‍ സ്വന്തം വിശപ്പടക്കി മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കര്‍ഷകദിനാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകന്‍, കേര കര്‍ഷകന്‍, നെല്‍കര്‍ഷകന്‍ തുടങ്ങി വിവിധ മേഘലയിലുള്ളവരെയാണ് ആദരിച്ചത്. ചേമഞ്ചേരിയിലെ മുതിര്‍ന്ന കര്‍ഷകനായ അബൂബക്കര്‍ ഹാജി, അഫ്‌സല്‍ വടക്കേ ഏരൂര്‍, നെല്‍കര്‍ഷകന്‍ അശോകന്‍ കോട്ട്, കേര

വയസ്സ് 78, ഇപ്പോഴും വയലില്‍ എത്തിയില്ലെങ്കില്‍ നെഞ്ചില്‍ പിടച്ചിലാണ്; കര്‍ഷക ദിനത്തില്‍ അറിയാം അണേലയിലെ മാധവിയമ്മയുടെ വിശേഷങ്ങള്‍

കൊയിലാണ്ടി: കൃഷിയും പാടവും ഒക്കെ അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ പുതുതലമുറക്ക് പാടത്തെ പാഠങ്ങള്‍ അറിയാന്‍ അണേലയില്‍ കേളമ്പത്ത് മാധവിയമ്മ ഉണ്ട്. വയലില്‍ പോവാതെയുള്ള ഒരു ദിവസം പോലും മാധവി അമ്മക്ക് ചിന്തിക്കാന്‍ കഴിയില്ല. ‘ഒരു പണിയും എടുത്തില്ലെങ്കിലാ രോഗം വരുക’ എന്നാണ് മാധവിയമ്മയുടെ വാദം. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഭര്‍ത്താവ് ഇല്ലാതായ മാധവിയമ്മ മക്കളെ നേക്കാനായാണ് വയലില്‍ പണിക്ക്

അതിജീവന നാളുകളിൽ നിന്ന് പുത്തൻ ചുവടു വെപ്പുകളിലേക്ക്; ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി

മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.