Tag: Elambakka
മന്ദമംഗലം കടപ്പുറത്ത് എളമ്പക്ക പെറുക്കാനെത്തിയ കുട്ടിയ്ക്ക് കിട്ടിയത് രണ്ട് നീരാളിക്കുഞ്ഞുങ്ങളെ- ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: എളമ്പക്ക കരയ്ക്കടിഞ്ഞ മന്ദമംഗലം കടപ്പുറത്തുനിന്നും പ്രദേശവാസിയ്ക്ക് ജീവനുള്ള നീരാളിക്കുഞ്ഞുങ്ങളെ കിട്ടി. വ്യാഴാഴ്ച രാവിലെ എളമ്പക്ക പെറുക്കുന്നതിനിടെ തന്റെ അയല്‍ക്കാരിയായ കുട്ടിയ്ക്കാണ് രണ്ട് നീരാളിയെ കിട്ടിയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ മന്ദമംഗലത്തെ ഭാര്‍ഗവി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് ഇവ ചത്തത്. കുട്ടികളെടുത്ത് കിണര്‍ വെള്ളത്തില്‍ ഇട്ടിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ രണ്ടും
ചാകരയ്ക്ക് കാരണം കടലില്‍ ചെളിയിളകിയതാകാം; എളമ്പക്ക കരക്കടിഞ്ഞ പ്രദേശത്ത് പഠനം നടത്തിയ വിദഗ്ധസംഘത്തിലെ ഡോ.പി.കെ അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: മഴയായതോടെ കടലിന്റെ അടിത്തട്ടില്‍ ചെളി ഇളകിയതാകാം എളമ്പക്ക കൂട്ടത്തോടെ കരയിലേക്ക് അടിഞ്ഞുകൂടിയതിന് കാരണമെന്ന് കോഴിക്കോട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ ഡോ.പി.കെ അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം എളമ്പക്ക ചാകര കണ്ടെത്തിയ പാലക്കുളം മന്ദമംഗലം ബീച്ചുകളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ശേഖരിച്ച
‘പാലക്കുളം ബീച്ചിൽ നിന്നും വാരിയ എളമ്പക്ക വീട്ടിലില്ലേ..’ വെളുത്തുള്ളിയും, പച്ചമുളകും കുരുമുളകും ചേർത്തൊരു പിടിപിടിക്കാം, ഒപ്പം തേങ്ങാ പൂളും; ഇന്നൊരു നാടൻ എളമ്പക്ക ഫ്രൈ ആയാലോ
കൊയിലാണ്ടിയിലെ അടുക്കളകളിലെ പാത്രങ്ങളിൽ എളമ്പക്ക ചാകരയാണ്, ചാകര. ഇന്നലെ വൈകിട്ട് മന്ദമംഗലം പാലക്കുളം ബീച്ചിൽ പൂഴിയ്ക്ക് മുകളിൽ എളമ്പക്ക കണ്ടുതുടങ്ങിയതോടെ രാവ് പകലാക്കി ചാകര ആഘോഷമാക്കിയിരുന്നു നാട്ടുകാർ. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവർക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിൽ നിന്നുവരെ എളമ്പക്ക പെറുക്കാൻ നിരവധി പേർ എത്തിയിരുന്നു. കവറുകളിലും പാത്രങ്ങളിലും ബക്കറ്റുകളിലൊക്കെയായി കിലോകണക്കിനാണ് എളമ്പയ്‌ക്ക വാരിയെടുത്തു കൊണ്ട് പോയത്.
വന്ന് ചാക്ക് നിറച്ച് പോയ്‌ക്കോ!! മന്ദമംഗലം പാലക്കുളം ബീച്ചുകളില്‍ മീറ്ററോളം വ്യാപിച്ചുകിടക്കുന്ന എളമ്പക്ക ചാകര – വീഡിയോ
കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചിലെ എളമ്പക്ക ചാകര പെറുക്കാനെത്തുന്നത് നൂറുകണക്കിനാളുകള്‍. ഇന്നലെ രാത്രി മുഴുവന്‍ തീരത്ത് എളമ്പക്ക ശേഖരിക്കാനെത്തുന്നവരുടെ ബഹലുമായിരുന്നു. രാവിലെയും നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. വെയില്‍ കനത്തതോടെ ആളുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവര്‍ക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുവരെ എളമ്പക്ക പെറുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കടല്‍ക്ഷോഭമൊന്നും വലിയ തോതില്‍
എളമ്പക്ക ചാകര ആഘോഷമാക്കി നാട്ടുകാരും സമീപ ദേശങ്ങളിലുള്ളവരും; മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ശേഖരിക്കാനെത്തുന്നവരുടെ തിരക്ക്
കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചിലെ എളമ്പക്ക ചാകര ആഘോഷമാക്കി നാട്ടുകാരും സമീപ പ്രദേശങ്ങളിലുള്ളവരും. എളമ്പക്ക പെറുക്കാനെത്തിയവരുടെ തിരക്കായതിനാല്‍ ഇന്നലെ രാത്രി മുഴുവന്‍ തീരം ഉണര്‍ന്നുതന്നെയായിരുന്നു. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവര്‍ക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുവരെ എളമ്പക്ക പെറുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കടല്‍ക്ഷോഭമൊന്നും വലിയ തോതില്‍ ഇല്ലാത്ത ശാന്തമായ ഇടമാണ് മന്ദമംഗലം ബീച്ച്. ഇതാണ് ഇത്രത്തോളം
കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര (വീഡിയോ കാണാം)
കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര. ഇന്ന് വൈകീട്ട് മുതലാണ് എളമ്പക്കകള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ് തുടങ്ങിയത്. ഇത്തരത്തില്‍ എത്തുന്ന എളമ്പക്കകള്‍ ശേഖരിക്കാനായി നിരവധി പേരാണ് രാത്രിയിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. വളരെ രുചിയുള്ള ഒരിനം കടല്‍ മത്സ്യമാണ് എളമ്പക്ക. ചാകരയുടെ വീഡിയോ കാണാം: