Tag: #DYFI

Total 98 Posts

പേരാമ്പ്ര ചങ്ങരോത്ത്‌ ഡി.വൈ.എഫ്.ഐ. നോതാവിന്റെ ബൈക്ക് കത്തിച്ച സംഭവം;രാഷ്ട്രീയ പകയെന്ന് സംശയം,പൊലീസ് പരിശോധന നടത്തി

പാലേരി: ചങ്ങരോത്ത്‌ കന്നാട്ടിയില്‍ ബൈക്ക് കത്തിച്ച സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു ബ്രാണ്ടിക്കുപ്പിയും രണ്ട് മിനറല്‍ വാട്ടര്‍ ബോട്ടിലുമാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത്. ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗവും വടക്കുമ്പാട് ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനുമായ പാറക്കുതാഴ സൗപർണ്ണികയിൽ എസ്.ശിബിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 56 ഡി. 3899 ഹീറോഹോണ്ട ബൈക്കാണ് കത്തിനശിച്ചത്. ‘ഇന്നു

പേരാമ്പ്ര ചങ്ങരോത്ത് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ബൈക്ക് കത്തിച്ചു

പാലരി: ഡി വൈഎഫ്ഐ മേഖല കമ്മിറ്റി അംഗത്തിന്റെ  ബൈക്ക് അഗ്നിക്കിരയാക്കി. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകന്‍ കൂടിയായ കന്നാട്ടി പാറക്കുതാഴ സൗപർണ്ണികയിൽ എസ്. ശിബിന്റെ ബൈക്കാണ് കത്തിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 56 ഡി. 3899 ഹീറോഹോണ്ട ബൈക്കാണ് കത്തിനശിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. വീടിന്

പ്രതിഷേധം വിജയം; കൊല്ലം ചിറയോരത്ത് വാഹന പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊല്ലം ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് പിഷാരികാവ് ദേവസ്വം. പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെയും യുവജനസംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാനുള്ള തീരുമാനം വന്നത്.

കൊല്ലം ചിറയോരത്തെ അന്യായമായ പാര്‍ക്കിങ് ഫീസ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍, തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: കൊയിലാണ്ടിയുടെ പ്രധാന ആകര്‍ഷണീയതകളിലൊന്നായ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഭീമമായ ഫീസ് ഈടാക്കാനുള്ള പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീരുമാനത്തിനെതിരെ നാട്ടുകാര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും രംഗത്തെത്തി. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അന്യായമായ

നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന കൊയിലാണ്ടി ബ്ലോക്കിൽ നിന്നുള്ളവർക്ക് യാത്രയയപ്പ് നൽകി ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: മതനിരപേക്ഷത സംരക്ഷിക്കുക, തൊഴിലില്ലായ്മക്കെതിരെ എന്നീ മുദ്രാവാക്യങ്ങളുയർത്തി നവംബർ മൂന്നിന് പാർലമെന്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തുന്ന മാർച്ചിൽ പങ്കെടുക്കാനായി കൊയിലാണ്ടി ബ്ലോക്കിൽ നിന്ന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് ഹാരാർപ്പണം നടത്തി സംസാരിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്

‘ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജന്റ്’; ഗവർണർക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ പ്രകടനവും വിശദീകരണയോഗവും

കൊയിലാണ്ടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഏജന്റായാണ് പ്രവർത്തിക്കുന്നത് എന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം

‘മത നിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവ്വനം’; ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് ക്യാമ്പെയിനിന്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് തല മെമ്പർഷിപ്പ് ക്യാമ്പെയിൻ ആരംഭിച്ചു. പ്രശസ്ത ശിൽപ്പി ലിനീഷ് കാഞ്ഞിലശ്ശേരിക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കാഞ്ഞിലശ്ശേരിയിലെ ചെഗുവേരയുടെ ശിൽപ്പവും ടി.കെ.ഇമ്പിച്ചിയുടെ പ്രതിമയും നിർമ്മിച്ച ശിൽപ്പിയാണ് ലിനീഷ് കാഞ്ഞിലശ്ശേരി. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, പ്രസിഡന്റ്‌ സതീഷ് ബാബു, ട്രഷറർ പി.വി.അനുഷ, സി.ബിജോയ്‌,  ബിൻ കൃഷ്ണ,

‘തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം’; ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് ജാഥ ഇന്ന് സമാപിക്കും

കൊയിലാണ്ടി: നവംബർ മൂന്നിന് ‍ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം “തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥാ ഞായറാഴ്ച വൈകിട്ട് കുരുടിവീട് മുക്കിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ കെ കെ ദി നേശൻ സംസാരിക്കും. ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കൊയിലാണ്ടി മാർക്കറ്റ്

ഡി.വൈ.എഫ്.ഐ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ തൊഴിലില്ലായ്മക്കെതിരെ യുവജനങ്ങള്‍ അണിനിരക്കും;  കൊയിലാണ്ടിയില്‍ കാല്‍നടപ്രചാരണ ജാഥ

കൊയിലാണ്ടി: ഡിവൈഎഫ്ഐ നടത്തുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന കാല്‍നടപ്രചാരണ ജാഥയ്ക്ക് തുടക്കം. തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നവംബര്‍ മൂന്നിന് നടത്താനൊരുങ്ങുന്ന മാര്‍ച്ചിന് മുന്നോടിയായി  ഒക്ടോബര്‍ 13  മുതല്‍ 16 വരെയാണ് കാല്‍നടപ്രചാരണ ജാഥ. ജാഥയുടെ ഉദ്ഘാടനം വ്യാഴാഴ്ച വെങ്ങളം മേഖലയിലെ കാട്ടിലപ്പീടികയിൽ വെച്ച്  ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു നിര്‍വ്വഹിച്ചു. ജാഥാ

എരിയുന്ന വയറുകൾക്ക് ആശ്വാസമായി ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി കാപ്പാട് മേഖലാ കമ്മിറ്റി (വീഡിയോ കാണാം)

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട കാപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്. പൊതിച്ചോറുമായി കാപ്പാട് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം പാർട്ടി ലോക്കൽ