Tag: Drugs

Total 69 Posts

‘ലഹരിയ്‌ക്കെതിരെ നമുക്കൊന്നിക്കാം’; ലഹരി വിരുദ്ധ റാലിയും പൊതുയോഗവുവുമായി കൊയിലാണ്ടിയിലെ എന്‍.ജി.ഒ യൂണിയന്‍

കൊയിലാണ്ടി: കേരള എന്‍.ജി.ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും നടത്തി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.സജിത്ത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയ്‌ക്കെതിരെ നമുക്കൊന്നിക്കാം, ജീവിതമാണ് ലഹരിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാം എന്ന മുദ്രാവാക്യത്തോടെയായിരുന്നു ലഹരി വിരുദ്ധ റാലി. പേരാമ്പ്ര എക്സൈസ് അസി ഇന്‍സ്പെക്ടര്‍ പി.ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.മിനി,

കുട്ടികൾ കളിക്കട്ടെ; ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും അണിചേരുന്നു. കോഴിക്കോട് കോർപ്പറേഷൻ ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പദ്ധതികൾക്കാണ് കോഴിക്കോട് കോർപ്പറേഷൻ പ്രാധാന്യം നൽകുന്നത്. കുട്ടികൾ കളിക്കട്ടെ എന്ന പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. കളിസ്ഥലങ്ങൾ നവീകരിക്കുകയും ഉപയോഗയുക്തമാക്കുകയും ചെയ്യും. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു എല്ലാ സ്ഥലങ്ങളും ക്ലബ്ബുകളുടെ സഹായത്തിൽ രാത്രി വരെ കളിക്കാൻ

ലഹരിയ്‌ക്കെതിരെ തിരുവങ്ങൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്; സായാഹ്ന സംഗമം നടത്തി

തിരുവങ്ങൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തിരുവങ്ങൂര്‍ യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി. പരിപാടി ഡോക്ടര്‍ കൃപാല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ സാബു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാതി കിഴക്കേയില്‍, വി.കെ.രവി, സജിത തുടങ്ങി വിവിധ രാഷ്ട്രീയ

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് പത്തരകിലോ കഞ്ചാവ്, രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: വെള്ളിപറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. അഞ്ചാം മൈലില്‍ വച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന പത്തര കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ ഗോര്‍ഡിയ ഖനിപൂര്‍ രമേശ് ബാരിക്ക് (34), കൊര്‍ ദ ബാങ്കോയി ആകാശ് ബലിയാര്‍ സിംഗ് (35), എന്നിവരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള

വന്‍തോതില്‍ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് ബസ് ഡ്രൈവറും കൂട്ടാളിയും പിടിയില്‍. കൊടുവള്ളി പന്നിക്കോട്ടൂര്‍ മൈലാങ്കകര സ്വദേശി സഫ്താര്‍ ആഷ്മി (31), കൂട്ടാളി ബാലുശ്ശേരി മങ്ങാട് അത്തിക്കോട് സ്വദേശി റഫീഖ് (35) എന്നിവരാണ് പിടിയിലായത്. പുല്ലൂരാംപാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സഫ്താര്‍ ആഷ്മി. ഇയാള്‍ മുന്‍പ് 55 കിലോ കഞ്ചാവുമായി നിലമ്പൂരില്‍ നിന്നും

കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ പുതിയ നീക്കം; എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും ക്യാമറകള്‍ സ്ഥാപിക്കും

കോഴിക്കോട്: യുവാക്കളിലെയും കുട്ടികളിലെയും ലഹരി ഉപയോഗം തടയാന്‍ പുതിയ നീക്കം. പുതുതലമുറ ലഹരി ഉപയോഗിക്കുന്നത് തടയാന്‍ പുതിയ നീക്കം. മെഡിക്കല്‍ഷോപ്പില്‍ നിന്ന് കുട്ടികള്‍ മരുന്ന് വാങ്ങുമ്പോള്‍ സ്ലിപ് കാണിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മാസികളിലും ക്യാമറകള്‍ വെക്കണമെന്നുമാണ്

കാറിന്റെ ഡോര്‍ പോലും അടക്കാതെ അമിതവേഗതയില്‍ കുതിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചുവീഴ്ത്തി, കോഴിക്കോട് സ്വദേശി ഒടുവില്‍ എക്‌സൈസിന്റെ പിടിയില്‍; പരിശോധനയില്‍ കണ്ടെടുത്തത് കഞ്ചാവും എം.ഡി.എം.എയും

മട്ടന്നൂര്‍: ലഹരി ഉപയോഗിച്ച് അപകടകരമാംവിധം വാഹനമോടിക്കുകയും ലഹരി കടത്തുകയും ചെയ്ത കോഴിക്കോട് സ്വദേശി മട്ടന്നൂരില്‍ പിടിയില്‍. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാന്‍ (31) ആണ് പിടിയിലായത്. ഇയാളുടെ കാറില്‍നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എം.ഡി.എം.എ.യും പിടിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് ബെംഗളൂരുവില്‍നിന്ന് വരുന്ന കാര്‍ കൂട്ടുപുഴ ചെക്പോസ്റ്റിലെത്തിയത്. വാഹനപരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച്

കൊയിലാണ്ടിയിലെ അമല്‍ സൂര്യ, ഒഞ്ചിയത്തെ രണ്ട് യുവാക്കള്‍, മൃതദേഹത്തിനടുത്തായി കണ്ടെത്തിയ സിറിഞ്ചുകള്‍; സംശയങ്ങള്‍ ബാക്കിയാക്കി ഒരുമാസത്തിനിടെ നടന്ന മൂന്ന് മരണങ്ങള്‍

കൊയിലാണ്ടി: യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏറെ ഞെട്ടിക്കുന്നതാണ് ഒരുമാസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയിലുണ്ടായ മൂന്ന് യുവാക്കളുടെ മരണങ്ങള്‍. മാര്‍ച്ച് 20ന് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ ഇരുപത്തിനാലുകാരന്‍ അമല്‍ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തായി ഉപയോഗിച്ച നിലയിലുള്ള സിറിഞ്ച് കണ്ടെത്തിയിരുന്നു. കൂടെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ കൊയിലാണ്ടി സ്വദേശിയായ മന്‍സൂര്‍ എന്ന

ആന്ധ്രയില്‍ നിന്നു കോഴിക്കോട്ടേയ്ക്ക് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി കല്‍പ്പത്തൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ആന്ധ്രയില്‍ നിന്നു കോഴിക്കോട്ടെത്തിയ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നൊച്ചാട് കല്‍പത്തൂര്‍ കൂരാന്‍ തറമ്മല്‍ രാജേഷിനെ (48) ആണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നു മലാപ്പറമ്പ് ജംക്ഷനു സമീപം ലോറി തടയുകയായിരുന്നു. ചരക്കില്ലാത്ത ലോറിയില്‍ ടാര്‍പോളിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടര്‍ന്ന് ഡ്രൈവര്‍ രാജേഷിനെ ലോറി സഹിതം

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍; കീഴരിയൂരില്‍  310 ലിറ്റര്‍ വാഷ് കണ്ടെത്തി പേരാമ്പ്ര എക്‌സൈസ് പോലീസ്

കീഴരിയൂര്‍: കീഴരിയൂരില്‍ 310 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. ഉടമസ്ഥനില്ലാത്ത നിലയില്‍ പറമ്പില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് ഐ.ബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ പറമ്പില്‍ നിന്നും കണ്ടെത്തിയ വാഷ് പോലീസ് ഒഴുക്കികളഞ്ഞു.  പ്രിവന്റീവ് ഓഫീസര്‍ ഷാജി സി.പി,