Tag: drawned

Total 3 Posts

മുക്കത്ത് തൃക്കുടമണ്ണ കടവില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി

മുക്കം: ഇരുവഴിഞ്ഞിപ്പുഴയില്‍ തൃക്കുടമണ്ണ കടവില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിധിന്‍ സെബാസ്റ്റ്യന്‍ ആണ് ഒഴുക്കില്‍പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെ തൃക്കുടമണ്ണ കടവിലായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. ഇതില്‍ രണ്ട് പേര്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെട്ടു. ഒരാള്‍ മരത്തില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

‘മഴ ഇന്നലത്തേതിലും ശക്തമായി പെയ്യുകയാണ്, നാല്പത്തിയെട്ടു മണിക്കൂർ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു; പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്ന എൻ.ഡി.ആർ.എഫ് സംഘാംഗം കൊയിലാണ്ടി സ്വദേശി വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട്

കോടഞ്ചേരി: രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴും പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക് ആണ് ഒഴുക്കിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം കൂടിയതും മൂലം തിരച്ചിൽ നിരവധി തവണ തടസ്സപെട്ടു. ഇവിടെ കനത്ത മഴ തുടരുകയാണ്, അടിയൊഴുക്ക് ശക്തമാണ്, അതിനാൽ തന്നെ തിരച്ചിൽ ഏറെ ദുഷ്കരമായിരിക്കുകയാണെന്ന്

ചാവക്കാട്ട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

തൃശൂർ: ചാവക്കാട്ട് കായലില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മുങ്ങി മരിച്ചത്. സൂര്യ(16) , വരുൺ (16) മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കലിൽ കായലിലെ ചെളിയിൽ താഴ്ന്നാണ് അപകടം ഉണ്ടായത്. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി,