Tag: District Collector
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാം; ജില്ലാ കളക്ടറുടെ ഇന്റേര്‍ണ്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിന്റെ (D-CIP) പുതിയ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2024 ഏപ്രില്‍ – ആഗസ്റ്റ് കാലയളവിനാണ് അപേക്ഷകള്‍ ക്ഷണിച്ചത്. എട്ട് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ 27 മത്തെ ബാച്ചാണിത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. പൊതുഭരണ
”ഒരു മത്തി വറുത്തതിലുമുണ്ട് കാര്യം”: ശിശുദിനത്തില്‍ ആകര്‍ഷകമായ ബോധവത്കരണ പോസ്റ്ററുമായി കോഴിക്കോട് കലക്ടര്‍
കോഴിക്കോട്: കുട്ടികളോട് ഇടപഴകുമ്പോഴും പെരുമാറുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ശിശുദിനത്തില്‍ വ്യത്യസ്തമായ ബോധവത്കരണ പോസ്റ്ററുമായി കോഴിക്കോട് കളക്ടര്‍. കുട്ടികളോട് ഇടപഴകേണ്ടവിധം വിശദീകരിക്കുന്ന കുറിപ്പുകള്‍ക്കൊപ്പം അതിന് യോജിക്കുന്ന ചിത്രങ്ങള്‍ സിനിമകളില്‍ നിന്ന് കണ്ടെത്തി അവ കൂടി ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കുന്നത്. അങ്ങനെയല്ല ഇങ്ങനെ എന്ന തലക്കെട്ടിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററുകള്‍ കാണാം:
പതിവ് തെറ്റിയില്ല, അപകടമുണ്ടായപ്പോൾ അധികൃതർ ഉണർന്നു; കോഴിക്കോട് ജില്ലയില്‍ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും
കോഴിക്കോട്: താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ഉല്ലാസ ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളുടെയും ഒപ്പറേറ്റർമാരുടെയും ലിസ്റ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും. കൂടാതെ ജലസേചനം, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന
എം.സി.എഫിന് കെട്ടിടം, വഴിയോര വിശ്രമകേന്ദ്രം, വയോ കാന്തി…, പദ്ധതി തുക പൂർണ്ണമായും വിനിയോഗിച്ച് ജില്ലയിൽ ഒന്നാമത്; പുരസ്ക്കാരം ഏറ്റുവാങ്ങി ചെങ്ങോട്ടുകാവ് പഞ്ചായത്ത്
കൊയിലാണ്ടി: പദ്ധതി തുക പൂർണ്ണമായും വിനിയോഗിച്ച് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. വികസന ഫണ്ടിൽ 110.5 ശതമാനം തുകയാണ് വിനിയോഗിച്ചത്. ജില്ലാ കലക്ടർ എ.ഗീതയിൽ നിന്ന് പ്രസിഡണ്ട് ഷീബ മലയിൽ, സെക്രട്ടറി എൻ.പ്രദീപൻ എന്നിവർ ചേർന്ന് പഞ്ചായത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയുടെ സന്നിഹിതയായിരുന്നു. 2022-23 വാർഷിക പദ്ധതി ജനകീയ
കനത്ത മഴ; മലയോര മേഖലകളില്‍ രാത്രി യാത്രക്ക് നിയന്ത്രണം, തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊയിലാണ്ടി: ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ഇന്ന് മുതല്‍ ആരംഭിച്ച ശക്തമായ മഴ നാളെയും തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കനത്ത മഴയോടൊപ്പം മൂടല്‍ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി
ഓണത്തിന് ജില്ലയിലെ പൊതു വിപണിയില്‍ കര്‍ശന പരിശോധന നടത്തും; ജില്ലാ കലക്ടര്‍
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, മായംചേര്‍ക്കല്‍, അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കല്‍, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പ്പന, പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും മിതമായ വിലയ്ക്ക്
ഉപതിരഞ്ഞെടുപ്പ്: തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ ജൂലൈ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാർഡ് പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍,
‘മത്സ്യത്തൊഴിലാളികളുടെ ജീവൻ സുരക്ഷിതമാക്കണം’; ബോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ
കോഴിക്കോട്: ബോട്ടുകളിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു. അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ഫിഷറീസ് വകുപ്പ് എല്ലാ ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും തീരദേശ പോലീസുമായി ചേർന്ന് സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തണം. ബോട്ട് കളർ
‘ഐ.ടി അല്ല എന്റെ പ്രവര്‍ത്തനമേഖലയെന്ന് തിരിച്ചറിഞ്ഞാണ് സിവില്‍ സര്‍വീസിലെത്തിയത്, പുതിയ ഉത്തരവാദിത്തങ്ങൾ പഠിച്ച് വരുന്നു’; ബംഗാള്‍ ജില്ലാകലക്ടറായി നിയമിതനായ കീഴ്പ്പയ്യൂരിലെ ബിജിന് കൃഷ്ണ ഐ.എ.എസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
മേപ്പയ്യൂര്‍: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) നിയമിതനായി കീഴ്പ്പയ്യൂര്‍ സ്വദേശി ബിജിന് കൃഷ്ണ. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തത്. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായാണ് ബിജിന് കൃഷ്ണ ജോലിയില്‍ പ്രവേശിക്കുന്നത്. കലക്ടറായി ചുമതലയേറ്റ ശേഷമുള്ള പുതിയ വിശേഷങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്
കീഴ്പ്പയ്യൂരിലെ ബിജിൻ കൃഷ്ണ ഇനി ബംഗാളിലെ ജില്ലാ കളക്ടർ; നാടിന് അഭിമാനം
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥന് ബിജിന് കൃഷ്ണയെ ബംഗാളിലെ ദക്ഷിണ് ദിനാജ്പൂര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ ബിജിന് കൃഷ്ണ അനിമല്‍ റിസോഴ്സ് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുന്‍സിപ്പല്‍ കോര്പറേഷന് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിന് കൃഷ്ണ ദക്ഷിണ്