Tag: Differently Abled Students
രണ്ട് ദിനങ്ങൾ അവർക്ക് ആഘോഷം; ഭിന്നശേഷി കുട്ടികൾക്കായി ചേവായൂരിൽ ദ്വിദിന സമ്മർ ക്യാമ്പ്
കോഴിക്കോട്: കേന്ദ്രസാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേവായൂരിലെ കോഴിക്കോട് കോംപസിറ്റ് റീജിയണൽ സെന്റർ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷ്യൽ എജുക്കേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. മെയ് 18, 19 തീയതികളിലാണ് അവധിക്കാല ക്യാമ്പ് നടക്കുക. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും
സ്വയം പര്യാപ്തരാവാനൊരുങ്ങി അവർ; കൊയിലാണ്ടി നഗരസഭയുടെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലനം
കൊയിലാണ്ടി: നഗരസഭയുടെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം ആരംഭിച്ചു. നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ വിവിധ ക്രാഫ്റ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ നിർമ്മാണം പരിശീലിപ്പിക്കും. 2022-23 വാർഷിക പദ്ധതിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്വയംപര്യാപ്തത ലക്ഷ്യം വെച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ ട്രെയിനിങ്
പരിമിതികളിലും വർണ്ണ വിസ്മയം തീർത്ത് അവർ; മനസ് നിറച്ച് കൊയിലാണ്ടി നഗരസഭയുടെ ഭിന്നശേഷി സർഗോത്സവം ‘നിറവ്’
കൊയിലാണ്ടി: ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സർഗോത്സവം ‘നിറവ്’ സംഘടിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികളാണ് തങ്ങളുടെ സർഗാത്മക കഴിവുകൾ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശിപ്പിച്ചത്. നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക പരിപാടികൾ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. ഭിന്നശേഷിക്കാരെ വീടുകൾക്കുള്ളിൽ ഒതുങ്ങി പോകാൻ അനുവദിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്