Tag: dharmik
സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക കുഞ്ഞനുജന് നല്കിയ കുരുന്നുകൾ, തേങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുറി നടത്തിയും ചികിത്സയ്ക്കായി ധനസമാഹരണം; പുഞ്ചിരി ബാക്കിയാക്കി ധാര്‍മ്മിക് വിട വാങ്ങുമ്പോള്‍ കരച്ചിലടക്കാനാകാതെ നാട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: നാല് വയസ് മാത്രമേ കുഞ്ഞു ധാര്‍മ്മികിന് ഉണ്ടായിരുന്നുള്ളു. എല്ലാ കുരുന്നുകളെയും പോലെ ചിരിച്ചുകളിച്ച് നമുക്ക് ചുറ്റും ഓടിക്കളിച്ച് നടക്കേണ്ട പ്രായം. എന്നാല്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിധി ധാര്‍മ്മികിനോട് ക്രൂരത കാണിച്ചു. രണ്ട് വയസാവുമ്പോഴാണ് ധാര്‍മ്മികിന് രക്താര്‍ബുദം (ലുക്കീമിയ) എന്ന രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലൂടെ അവന്
ധാർമ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി
കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച കാവുംവട്ടത്തെ നാലുവയസുകാരന് ധാര്‍മ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷകള്‍ ഓടിയത് ധാര്‍മ്മികിന് വേണ്ടിയായിരുന്നു. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു ഇത്. ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഷിജു കെ.കെയാണ് തുക കൈമാറിയത്. ധാര്‍മ്മിക് ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാസില്‍,
കാരുണ്യത്തിന്റെ മൂന്ന് ചക്രങ്ങൾ; കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഇന്ന് സർവ്വീസ് നടത്തിയത് ഗുരുതര രോഗം ബാധിച്ച നാലു വയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായി
കൊയിലാണ്ടി: കാവുംവട്ടത്തെ ഓട്ടോറിക്ഷകളിൽ ഇന്ന് സഞ്ചരിച്ചവരെല്ലാം കാരുണ്യത്തിന്റെ ഭാഗമായിരിക്കുകയാണ്. ലുക്കീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലുവയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായാണ് ഇന്ന് കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഓടിയത്. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന് ഓട്ടോറിക്ഷകൾ കുഞ്ഞു ധാർമ്മികിനായി ഓടിയത്. ധാർമ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നാട്ടുകാരും വിവിധ സംഘടനകളും വൈവിധ്യമായ
പച്ചക്കറി വിറ്റും പണം കണ്ടെത്തണം, കുഞ്ഞു ധാർമ്മിക്കിന്റെ ചികിത്സയ്ക്കായി; ആയിരത്തോളം കിറ്റുകൾ വിറ്റ് ചികിത്സ സമാഹരണത്തിലേക്ക് സംഭാവന നൽകി മുത്താമ്പി യൂത്ത് കോൺഗ്രസ്
മുത്താമ്പി: കുഞ്ഞു ധർമ്മിക്കിനായി അവർ ഒന്നിച്ചു, പച്ചക്കറി വിറ്റ് പണം കണ്ടെത്തി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ ആണ് ലുക്കീമിയ ബാധിച്ച നാലര വയസുകാരൻ ധാർമിക്കിന്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തിയത്. പച്ചയായ സ്നേഹം പച്ചക്കറി വിറ്റ്’ എന്ന മുദ്രാവാക്യമുയർത്തി ആയിരത്തോളം പച്ചക്കറി കിറ്റുകൾ വിറ്റാണ് ഇവർ 60450 രൂപ സമാഹരിച്ചത്. ജവഹർ ബാൽ
സൈക്കിൾ പിന്നെ വാങ്ങാം, ഇപ്പോൾ ആവശ്യം ധാർമ്മിക്കിനല്ലേ; കുടുക്കയിലെ പണം മുഴുവൻ കുഞ്ഞനുജന്റെ ചികിത്സയ്ക്കായി കൊടുക്കാം, മുടി വളരുമ്പോൾ വെട്ടി ക്യാൻസർ രോഗികൾക്കും; ഗുരുതരമായ ലുക്കിമിയ രോഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ ചികിത്സയ്ക്കായുള്ള 60 ലക്ഷം രൂപ ശേഖരണത്തിലേക്ക് സംഭാവന നൽകി കുഞ്ഞു മനസ്സുകൾ
കൊയിലാണ്ടി: ‘സൈക്കിൾ വാങ്ങാൻ ഏറെ ആഗ്രഹിച്ചാണ് ഓരോ പണ തുട്ടും കൂട്ടിവെച്ചത്, എന്നാൽ തന്റെ അഗ്രത്തിനേക്കാളും വലുതാണ് ഒരു നാലര വയസ്സുകാരന്റെ ജീവൻ എന്ന് തിരിച്ചറിഞ്ഞതോടെ വേദിക്കിന് പിന്നെ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കുടുക്ക ധാർമ്മിക്കിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ടിനു കൈമാറി ബാലൻ മാതൃകയായി. ഒറ്റക്കണ്ടം പുനത്തിൽ ശിശിരേഷ്, സലിന
ധാർമ്മിക്കിനായി നാട് ഒന്നിച്ചു; ലുക്കിമിയ ബാധിച്ച നാല് വയസ്സുകാരന്റെ ചികിത്സയ്ക്കായി നടേരിയിൽ സംഘടിപ്പിച്ച ചികിത്സ ധനസമാഹരണ സഹായകുറിയിൽ വൻ ജനപങ്കാളിത്തം
കൊയിലാണ്ടി: രണ്ടര വർഷമായി ലുക്കീയിമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ധാർമിക്കിന് വേണ്ടി നാട് ഒന്നിച്ചു. നടേരി എളയടത്ത് മുക്കിൽ നടന്ന ധാർമിക്ക് ചികിത്സ ധന സമാഹരണ സഹായ കുറി വഴിയാണ് ധാർമികനായി പണം സമാഹരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ സഹായ ക്കുറി സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തമാണ് സഹായ കുറിയിൽ ഉണ്ടായത്. രണ്ടരവർഷമായി തലശ്ശേരി മലബാർ കാൻസർ സെന്ററിൽ