Tag: death

Total 360 Posts

കോഴിക്കോട് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഒളവണ്ണ സ്വദേശി പ്രകാശനാണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് ബൈപ്പാസ് റോഡിലെ സൈബര്‍ പാര്‍ക്കിന് സമീപമുള്ള തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്. കഴിഞ്ഞ മാസം പതിനെട്ടാം തിയ്യതിയായിരുന്നു സംഭവം. തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടുപണി, മകന്റെ പഠനം; ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും സൗദിയിലേക്ക് പോയത് മറ്റു വഴിയില്ലാത്തതിനാല്‍; മുത്താമ്പി സ്വദേശി സജീവന്റെ മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

മുത്താമ്പി: ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പകുതിയോടെയാണ് മുത്താമ്പി മീത്തലെ നൊട്ടുവീട്ടില്‍ സജീവന്‍ സൗദി അറേബ്യയിലേക്ക് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ നാട്ടില്‍ തന്നെ എന്തെങ്കിലും നോക്കാമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളെ മറ്റുവഴികളില്ലാത്തതിനാല്‍ സജീവന്‍ സ്‌നേഹപൂര്‍വ്വം തള്ളിക്കളയുകയായിരുന്നു. സൗദിയില്‍ നന്തി സ്വദേശിയുടെ ബേക്കറിയിലാണ് സജീവന്‍ ജോലി ചെയ്യുന്നത്. അദ്ദേഹം പ്രവാസം തെരഞ്ഞെടുത്തിട്ട് നാലഞ്ച് വര്‍ഷമായിട്ടേയുള്ളൂ. അതിനു

പാറയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക്; വാണിമേല്‍ വിലങ്ങാടിനടുത്ത് തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു

നാദാപുരം: വാണിമേല്‍ വിലങ്ങാടിനടുത്ത് തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു. വെള്ളച്ചാട്ടത്തിന് മുകളിലെ പാറയില്‍ നിന്ന് കാല് വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വില്യാപ്പള്ളി കുരിക്കിലാട് സ്വദേശി ഷാനിഫ് ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. കോളായി മീത്തല്‍ ഷംസുവിന്റെ മകനാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഷാനിഫ്.  

പൂനൂര്‍ പുഴയിലിറങ്ങിയ പതിനൊന്നുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

പുനൂര്‍: പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. പൂനൂര്‍ ഏഴുവളപ്പില്‍ വെങ്ങളത്ത് അബ്ദുല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദാണ് (11) മരിച്ചത്. കൂട്ടുകാരനോടൊപ്പം പൂനൂര്‍ പുഴയില്‍ മഠത്തുംപൊയില്‍ തട്ടഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. റിയാസും കൂട്ടുകാരനും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ റയാനെ പുഴയില്‍ നിന്നും കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു. തേവരുമ്മല്‍ ശശികുമാര്‍ ആണ് മരിച്ചത്. മെയ് 16 ന് ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിലാണ് ശശികുമാറിന് പരിക്കേറ്റത്. ആലുപ്പുഴയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് പറമ്പത്തെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ

പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അന്തരിച്ചു

പേരാമ്പ്ര: ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശി  മസ്‌കറ്റില്‍ അന്തരിച്ചു. കൈതക്കലിലെ മണികൊമ്പില്‍ സെബാസ്റ്റ്യന്റെ (കുട്ടിയച്ചന്‍) മകന്‍ സന്തോഷ് ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കു ശേഷം പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ നടക്കും. ഭാര്യ: ജിഷ (നെല്ലിപ്പോയില്‍ അവണൂര്‍ കുടുംബാംഗം). മക്കള്‍: സ്റ്റെഫാനി,

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ പ്രവാസി മരിച്ചു

ദമാം, സൗദി അറേബ്യ: കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച കൊയിലാണ്ടി സ്വദേശി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ്

നാദാപുരത്ത് വീട്ടിൽ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ച നിലയിൽ; മകന്‍ കൈ ഞരമ്പ് മുറിച്ചു

നാദാപുരം: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു. മകൻ കൈ ഞരമ്പ് മുറിച്ച നിലയിൽ. പറമ്പത്ത് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍, സൂപ്പി (62) ആണു മരിച്ചത്. ഇന്നലെ രാത്രി 10.45 നാണ് സംഭവം. [Mid1] ഇയാളുടെ മകൻ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ

പാലക്കാട് പൊലീസ് ക്യാമ്പിനു പിറകില്‍ രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ കാണാതായ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. വയലില്‍ രണ്ടിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ക്യാമ്പിന് പിന്നിലുള്ള വിജനമായ പ്രദേശമാണിത്. ഷോക്കേറ്റുള്ള മരണമാണിതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യതകളില്ല. അതിനാല്‍ മരണത്തില്‍

നെല്യാടിക്കടവിന് സമീപം ചൂണ്ടയിടാന്‍ പോയ എട്ട് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു

കൊയിലാണ്ടി: കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിടാന്‍ പോയ എട്ടു വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. നെല്യാടിക്കടവിന് സമീപമാണ് അപകടമുണ്ടായത്. പുളിയഞ്ചേരി പാലോളി താഴെ കുനി ഷാജിറിന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനായി പോയതായിരുന്നു മുസമ്മില്‍. ബാക്കിയുള്ളവരെല്ലാം തിരിച്ചു വന്നെങ്കിലും മുസമ്മല്‍ തിരിച്ചെത്തിയില്ല. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ കണ്ടില്ല എന്ന