പാറയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക്; വാണിമേല്‍ വിലങ്ങാടിനടുത്ത് തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു

നാദാപുരം: വാണിമേല്‍ വിലങ്ങാടിനടുത്ത് തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു. വെള്ളച്ചാട്ടത്തിന് മുകളിലെ പാറയില്‍ നിന്ന് കാല് വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്.

വില്യാപ്പള്ളി കുരിക്കിലാട് സ്വദേശി ഷാനിഫ് ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. കോളായി മീത്തല്‍ ഷംസുവിന്റെ മകനാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഷാനിഫ്.