Tag: death

Total 361 Posts

താമരശ്ശേരി സ്വദേശി ദുബായില്‍ മരിച്ചു

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്‌ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്‍, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.

തിക്കോടിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് മരിച്ചു

തിക്കോടി: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി നേതാവ് മരിച്ചു. എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില്‍ കെ.വി.നാണു ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തിക്കോടി അടിപ്പാതാ കര്‍മ്മസമിതിയുടെ യോഗം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്നു നാണു. തിക്കോടി ടൗണില്‍ വച്ച്

മുചുകുന്നില്‍ യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍

മുചുകുന്ന്: കൊയിലോത്തുംപടിയില്‍ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍. വെള്ളറക്കാടന്‍ കണ്ടി രജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. രാവിലെ മുറിയില്‍ രജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിഗരറ്റ് കുറ്റി കിടക്കയിൽ വീണ് പുകഞ്ഞതിനെ തുടർന്ന് മുറിയിലാകെ പുക പടർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അച്ഛന്‍: നാരായണന്‍ നായര്‍.

വടകര പുറങ്കര കടലിൽ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: പുറങ്കര കടലിൽ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ എത്തി  തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യതൊഴിലാളികൾ കണ്ടെടുത്ത മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഹൈജാസ് തിരയിൽപെട്ട പുറങ്കര വളപ്പിൽ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് നിന്ന്

കക്കട്ടിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കുറ്റ്യാടി: കക്കട്ടിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്ത് മണിയൂർ താഴെ നെടുവിലക്കണ്ടി വിസ്മയ(24), എഴ് മാസം പ്രായമായ മകൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിന് സമീപത്തെ പൊതു കിണറിലാണ് വിസ്മയയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സീനിയർ ഫയർ

അഴിയൂരിൽ ഗ്രാമസഭയ്ക്കെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

അഴിയൂര്‍: അഴിയൂർ ​ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭക്കിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കോറോത്ത് റോഡ് കൈവയില്‍ കുനിയില്‍ ലീലയാണ് മരിച്ചത്. 70 വയസാണ്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ആറാം വാര്‍ഡിലെ സഭക്കെത്തിയതായിരുന്നു ലീല. ​ഗ്രാമസഭിൽ പങ്കെടുക്കവെ കുഴഞ്ഞവീഴുകയായിരുന്നു. ഉടന്‍ ചൊക്ലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാണുവാണ് ഭര്‍ത്താവ്. സുബോദ്, ഷാജി, സുരേഷ്, സന്തോഷ് എന്നിവർ മക്കള്‍. മരുമക്കള്‍: സിന്ധ്യ,

സര്‍വ്വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം; അപകടം കൂടത്തായിയില്‍

ഓമശ്ശേരി: സര്‍വ്വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായിയിലാണ് സംഭവം. ചക്കികാവ് പുറായില്‍ കാഞ്ഞിരാമ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു. അയല്‍വാസിയുടെ വിവാഹ സല്‍ക്കാരത്തിനായി കൂടത്തായിയിലെ ഓഡിറ്റോറിയത്തില്‍ എത്തിയതായിരുന്നു ദാസന്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ദാസന്‍ സര്‍വ്വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ

കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടിക്കല്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ മരിച്ചു

തിക്കോടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിക്കോടി കോടിക്കല്‍ സ്വദേശി അന്‍വര്‍ സാദിഖ് ആണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. ശനിയാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. അന്‍വര്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്‍വര്‍ മരണത്തിന് കീഴടങ്ങിയത്. കോടിക്കല്‍ അനസ് തങ്ങളുടെയും

അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ വയനാട് സ്വദേശിനിയായ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു

കൽപ്പറ്റ: അവധിക്കാലം ചെലവഴിക്കാൻ കുടുംബവീട്ടിലെത്തിയ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ അനുപ്രിയ കുളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഉടൻതന്നെ അനുവിന് രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക്

കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണു മരിച്ചു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി

പയ്യോളി: കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ബാലകൃഷ്ണൻ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഭാര്യ: ജാനു (പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗം).