Tag: Cyclone
വിലങ്ങാടിനെ വിറപ്പിച്ച് ശക്തമായ ചുഴലിക്കാറ്റ്; പ്രദേശത്ത് വ്യാപക നാശം
വിലങ്ങാട്: അതിശക്തമായ ചുഴലിക്കാറ്റിനു സാക്ഷ്യം വഹിച്ച് വിലങ്ങാടിന്റെ പ്രഭാതം. പ്രദേശത്ത് വ്യാപക നാശമുണ്ടായി. ഇന്ന് രാവിലെ ഏഴരയോടെയാണ് വിലങ്ങാട് മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. റോഡുകളിലേക്കും മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. വിലങ്ങാട് പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. അതേസമയം സംസ്ഥാനത്തിന്ന് മധ്യ-വടക്കന്‍ കേരളത്തില്‍
ആഞ്ഞുവീശിയത് പതിനഞ്ച് മിനുറ്റോളം, ബോട്ടുകളിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി; വെള്ളയിൽ ഹാർബറിന് സമീപം കടലിൽ വീശിയ ചുഴലിക്കാറ്റിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കോഴിക്കോട്: വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. പതിനഞ്ച് മിനുറ്റോളം വീശിയ ചുഴലിക്കാറ്റിന്റെ ദൃശ്യം കരയിൽ നിന്നാണ് ചിത്രീകരിച്ചത്. ബോട്ടുകളുടെ മേൽക്കൂര ചുഴലിക്കാറ്റിൽ പറന്ന് പോകുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. Related News: വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്; ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു രാവിലെ
വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്; ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു
കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ക്ക് നാശ നഷ്ടം. പതിനഞ്ച് മിനുറ്റോളമാണ് ചുഴലിക്കാറ്റ് വീശിയത്. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു. രാവിലെ പത്തര മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ബോട്ടുകളില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.