Tag: CRIME

Total 124 Posts

ഫോണിൽ മറ്റൊരു സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും; ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി

കൊച്ചി: പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ​ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രങ്ങൾ കണ്ടതിൽ പ്രകോപിതയായാണ് ഭാര്യ എണ്ണ ഒഴിച്ചതെന്നാണ് വിവരം. മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഭര്‍ത്താവിന്റെ ഫോണിൽ ഭാര്യ

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്ക്കൻ അറസ്റ്റിൽ

കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി കേളപ്പറമ്പ് എൻപി ഹൌസിൽ ജാഫർ (44 ) ആണ് അറസ്റ്റിലായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പോക്സോ നിയമപ്രകാരം നല്ലളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ

ഈങ്ങാപ്പുഴയില്‍ ലഹരി ഉപയോഗിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു

താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ ലഹരി ഉപയോഗിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം പ്രതിയ യാസിര്‍ ഒളിവില്‍ പോയതായാണ് വിവരം. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ്

നമ്പ്രത്തുകരയില്‍ മധ്യവയസ്‌കനെ വെട്ടിയ സംഭവം; ഒരാള്‍ പൊലീസ് പിടിയില്‍

കൊയിലാണ്ടി: നമ്പ്രത്തുകരയില്‍ ജോലിയ്ക്കുപോയ മധ്യവയസ്‌കനെ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. കുന്നോത്ത് മുക്ക് കരുള്യേരി മീത്തല്‍ കരുണന്‍ (55) ആണ് പിടിയിലായത്. ഉണിച്ചിരാംവീട്ടില്‍ താഴെ സുരേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. സുരേഷും സുഹൃത്ത് നമ്പ്രത്തുകര പെരുവാങ്കുറ്റി സുകുമാരനും കരുണന്റെ വീട്ടില്‍ പണിക്കായി പോയതായിരുന്നു. എന്തോ കാര്യത്തിനായി

നമ്പ്രത്തുകരയില്‍ വീട്ടിലേക്ക് നടന്നുപോകുംവഴി മധ്യവയസ്‌കന് നേരെ ആക്രമണം; കഴുത്തിലും കൈയ്ക്കും വെട്ടേറ്റു

കീഴരിയൂര്‍: നമ്പ്രത്തുകരയില്‍ വീട്ടിലേക്ക് നടന്ന് പോകുംവഴി മധ്യവയസ്‌കന് വെട്ടേറ്റു. ഉണിച്ചിരാംവീട്ടില്‍ താഴെ സുരേഷിനാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും വെട്ടേറ്റ നിലയില്‍ വീട്ടിലെത്തിയ ഇയാളെ ബന്ധുക്കള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അക്രമിയാരാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നും തട്ടിയെടുത്തത് 52 ലക്ഷത്തോളം രൂപ; തന്ത്രപരമായി യുവാവിനെ പിടികൂടി ചേവായൂർ പോലീസ്

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷ് (25) ആണ് അറസ്റ്റിലായത്. മുണ്ടിക്കൽ താഴം സ്വദേശിനിയുടെ വാട്സാപ് നമ്പറിൽ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓൺലൈൻ ട്രേഡിങ് എന്ന്

തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദഹേം കണ്ടത്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സ്വത്ത് വിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും സുബൈദ തയ്യാറായില്ല; താമരശ്ശേരിയിൽ മകൻ ഉമ്മയെ കൊന്നത് പണം നൽകാത്തതിലുള്ള വൈരാഗ്യം മൂലം

കോഴിക്കോട്: താമരശ്ശേരിയിൽ ഉമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പണം നൽകാത്തതിലുള്ള വൈരാഗ്യം. സ്വത്ത് വിൽപ്പന നടത്താൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപ് രണ്ട് തവണ ഇയാൾ ഉമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പതിവായി ആഷിഖ് സുബൈദയോട് പണം ചോദിച്ചിരുന്നു. കൂടാതെ ഇവരുടെ പേരിലുള്ള സ്വത്തുക്കൾ വിൽക്കാനും ആഷിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ

താമരശ്ശേരിയിൽ അമ്മയെ മകന്‍ വെട്ടിക്കൊന്നു; ലഹരിക്കടിമയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു

[top11] താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിലിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ(53) ആണ് മരിച്ചത്. മകൻ ആഷിക്ക്(24) നെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്ന ആഷിക്ക് മാതാവിനെ കാണുവാനാണ് നാട്ടിലെത്തിയത് . സുബൈദ ബ്രെയിൻ ട്യൂമറിന്റെ ചികിത്സ കഴിഞ്ഞ്

തിരുവനന്തപുരത്ത് സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ലോഡ്ജ് മുറിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. ആശയെ കഴുത്ത് മുറിഞ്ഞനിലയിലും കുമാറിനെ ഞരമ്പ് മുറിച്ചനിലയിലുമാണ് കണ്ടെത്തിയത്. മരണകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. Summary: A young man committed suicide