Tag: CPIM

Total 61 Posts

സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും

കൊയിലാണ്ടി: കൊയിലാണ്ടി സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. വൈകിട്ട് അഞ്ചിന് കാഞ്ഞിലശ്ശേരി നായനാര്‍ സ്‌റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ മുതിര്‍ന്ന നേതാവ് കെ. ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തും. ശനി, ഞായര്‍ ദിവസങ്ങളിലായി പൂക്കാട് വച്ചാണ് സമ്മേളനം നടക്കുന്നത്. വിയ്യൂരില്‍ വി.പി ഗംഗാധരന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ കമ്മിറ്റി

അരിക്കുളത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റിയാസ് ഊട്ടേരി സി.പി.എമ്മിലേക്ക്; പൊതുസമ്മേളന വേദിയില്‍ സ്വീകരണം

അരിക്കുളം: അരിക്കുളത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റിയാസ് ഊട്ടേരി സി.പി.എമ്മില്‍ ചേര്‍ന്നു. ഇന്ന് ഊരള്ളൂരില്‍ നടന്ന അരിക്കുളം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയില്‍വെച്ച് സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് താളൂര്‍ റിയാസിനെ പതാക നല്‍കി സ്വീകരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ നേതാവും പ്രവാസി മണ്ഡലം പ്രസിഡന്റുമായിരുന്നു. ഊട്ടേരിയില്‍ നിന്ന് തുടങ്ങിയ റെഡ് വളണ്ടിയര്‍മാര്‍ച്ചോടെയാണ് പൊതുസമ്മേളന

‘പുളിയഞ്ചേരിയില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുക’; സി.പി.ഐ.എം ആനക്കുളം ലോക്കല്‍ സമ്മേളനം

കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കണമെന്ന് സി.പി.എം ആനക്കുളം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുളിയഞ്ചേരിയുടെയും പരിസര പ്രദേശങ്ങളുടെയും വിദ്യാര്‍ഥി യുവജനങ്ങളുടെ ചിരകാല സ്വപ്‌നമായ കളിക്കളം നിര്‍മ്മിക്കണം. പുളിയഞ്ചേരിയില്‍ നീന്തല്‍ പരിശീലനം ലഭിക്കുന്ന കുളത്തിനടുത്തുള്ള ഒരു ഏക്കറിലധികം വരുന്ന സ്ഥലം ഏറ്റടെുത്ത് അവിടെ വിവിധതരത്തിലുള്ള കായിക മത്സരങ്ങളില്‍ പരിശീലനം നല്‍കുന്ന സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കണമെന്നും സമ്മേളനം

”കോട്ടപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കാന്‍ അഴിമുഖത്തിന്റെ തെക്ക് ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കണം”; സി.പി.ഐ.എം കോട്ടക്കല്‍ ലോക്കല്‍ സമ്മേളനം

പയ്യോളി: കൊളാവിപ്പാലം അഴിമുഖത്തിന്റെ വടക്ക് ഭാഗത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ട് കുറ്റ്യാടി പുഴയുടെ കൈവഴിയായ കോട്ടപ്പുഴയുടെ ഒഴുക്കിന് തടസ്സം നില്‍ക്കുന്നതിനാല്‍ സ്വാഭാവികമായ ഒഴുക്ക് പുന:സ്ഥാപിക്കാന്‍ അഴിമുഖത്തിന്റെ തെക്ക് ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കണമെന്ന് സി.പി.ഐ.എം കോട്ടക്കല്‍ ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാറക്കുതാഴെ സഖാവ് ഗോപാലന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.പി

”വെറ്റിലപ്പാറയിലും കാപ്പാട് റോഡിലും അണ്ടര്‍പാസ് അനുവദിക്കുക, സര്‍വ്വീസ് റോഡിന് വീതികൂട്ടുക”; അധികൃതരോട് ആവശ്യപ്പെട്ട് സി.പി.എം കാപ്പാട് ലോക്കല്‍ സമ്മേളനം

കാപ്പാട്: ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് സി.പി.എം കാപ്പാട് ലോക്കല്‍ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. നിര്‍മ്മിച്ച സര്‍വ്വീസ് റോഡിന് അഞ്ച് മീറ്റര്‍ പോലും വീതിയില്ലാത്ത സ്ഥിതിയാണ്. കാപ്പാട് – തുഷാരഗിരി റോഡിലെ ദുരിതയാത്ര അവസാനിപ്പിക്കുന്നതിന് കാപ്പാട് റോഡ് ജംഗ്ഷനിലും വെറ്റിലപ്പാറയിലും അണ്ടര്‍ പാസേജ് അടിയന്തിര പ്രാധാന്യത്തോടു കൂടി അനുവദിക്കണമെന്നും തിരുവങ്ങൂര്‍ ക്ഷേത്രത്തിനും പള്ളിക്കും സമീപം സര്‍വീസ്

‘ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താറുമാറായ റോഡുകൾ പുനസ്ഥാപിക്കുക’; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം ചെങ്ങോട്ടുകാവ് ലോക്കൽ സമ്മേളനം

കൊയിലാണ്ടി: ജല്‍ജീവന്‍ മിഷൻ പ്രകാരം കുഴിയെടുത്ത് താറുമാറായ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ റോഡുകൾ പുനസ്ഥാപിക്കണമെന്ന് സി.പി.ഐ.എം ചെങ്ങോട്ടുകാവ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 17ന് യു.കെ.ഡി അടിയോടി നഗറിൽ (എളാട്ടേരി) ചേര്‍ന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ സി.എം രതീഷ് സ്വാഗതം പറഞ്ഞു. കെ.എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

‘മുചുകുന്ന് കോളേജിന് മുന്നില്‍ നിന്നും സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു’; യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയില്‍ 60 പേര്‍ക്കെതിരെ കേസെടുത്ത് കൊയിലാണ്ടി പോലീസ്‌

കൊയിലാണ്ടി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്ന് കോളേജിന് മുന്നില്‍ നിന്ന് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കാനത്തില്‍ ജമീല എംഎല്‍എയുടെ പി.എ വൈശാഖ്, പി.വിനു, അനൂപ്, സൂര്യ ടി.വി, എന്നിവര്‍ അടക്കം കണ്ടാലറിയാവുന്ന അറുപത് പേര്‍ക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ

പൊതുസമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹുജന റാലിയും; സി.പി.ഐ.എം ലോക്കല്‍ സമ്മേളനത്തിനൊരുങ്ങി കൊല്ലം

കൊല്ലം: സി.പി.ഐ.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കൊല്ലം ലോക്കല്‍ സമ്മേളനത്തിന്റെ പൊതു സമ്മേളന നഗരിയില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ തെക്കേട്ടില്‍ ബാലന്‍ നായര്‍ പതാക ഉയര്‍ത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ഷൈജു അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍, പി.പി.രാജീവന്‍, എം.പത്മനാഭന്‍, എം.എന്‍.കെ.ശ്രീനിവാസന്‍, സി.പ്രജില എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജിംനേഷ് സ്വാഗതവും

കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തിലാക്കണം; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം വെങ്ങളം ലോക്കല്‍സമ്മേളനം

വെങ്ങളം: കോരപ്പുഴയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് സി.പി.ഐ.എം വെങ്ങളം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടിലപ്പീടിക പാറക്കുളം നവീകരിച്ച് ജലശ്രേദ്ധസാക്കി മാറ്റണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം യൂണിറ്റി ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. എം.സി അനീഷ്കെ, .പി.ചന്ദ്രിക, ടി.വി.ചന്ദ്രഹാസന്‍

പൂക്കാട് ഓട്ടോ സ്റ്റാന്റ് അനുവദിക്കുക, ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.എം ചേമഞ്ചേരി ലോക്കല്‍ സമ്മേളനം

ചേമഞ്ചേരി: ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചേമഞ്ചേരി, പൂക്കാട് ഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് സി.പി.എം ചേമഞ്ചേരി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂക്കാട് ഓട്ടോ സ്റ്റാന്റ് അനുവദിക്കണമെന്നും ദേശീയപാതാ വികസനം ത്വരിതപ്പെടുത്തണമെന്നും വേഗതയേറിയ യാത്രാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഏരിയയിലെ ആദ്യത്തെ ലോക്കല്‍ സമ്മേളനമാണ് ചേമഞ്ചേരിയില്‍ നടന്നത്. പൂക്കാട്