Tag: Congress

Total 139 Posts

കോൺഗ്രസ് പ്രവർത്തകനായിരുന്ന വിളയാട്ടൂർ പുത്തൻപുരയിൽ രാമദാസൻ അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂർ പുത്തൻപുരയിൽ രാമദാസൻ അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. പരേതനായ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പ്രീത. മക്കൾ: അക്ഷയദാസ് (അധ്യാപകൻ, പള്ളിക്കുനി എൽ.പി സ്കൂൾ തുറയൂർ), പാർത്ഥീവ് ദാസ്. സഹോദരി: പ്രേമ. സംസ്കാരം വീട്ടുവളപ്പിൽ.

പയ്യോളി മുന്‍സിപ്പാലിറ്റിയെ നയിക്കാന്‍ ഇനി അബ്ദുറഹിമാന്‍; പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഇരുപത്തിനാലാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലര്‍ വി.കെ.അബ്ദുറഹിമാനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തെരഞ്ഞെടുത്തത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ.ബാവയാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം

‘മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകത, മേപ്പയ്യൂർ കോൺഗ്രസിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’; ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്

പേരാമ്പ്ര: മേപ്പയ്യൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകതയുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. പേരാമ്പ്രയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പ്രവർത്തകർ ആരോപണം ഉന്നയിച്ചത്. മണ്ഡലം പ്രസിഡന്റ് രാജിവെച്ചപ്പോൾ ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റിനാണ് കോൺഗ്രസ് ചാർജ് കൊടുക്കേണ്ടത് എന്നിരിക്കെ അതിന് തയ്യാറാവാതെ ഡി.സി.സി സെക്രട്ടറിയെ പ്രസിഡന്റാക്കി അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയായിരുന്നു. മുഴുവൻ സമയ

കോണ്‍ഗ്രസ് പുനഃസംഘടന: കോഴിക്കോട് ജില്ലയിലെ 51 മണ്ഡലങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാര്‍; കൊയിലാണ്ടിയില്‍ ഇവര്‍

കൊയിലാണ്ടി: കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 51 മണ്ഡലങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. ആദ്യഘട്ട പട്ടികയ്ക്ക് കെ.പി.സി.സി അംഗീകാരം നല്‍കിയതോടെയാണ് മണ്ഡലങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാരായത്. ജില്ലയില്‍ ആകെയുള്ള 117 മണ്ഡലങ്ങളില്‍ 51 പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് കെ.പി.സി.സി അംഗീകാരം നല്‍കിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് മണ്ഡലങ്ങളുടെ പുതിയ പ്രസിഡന്റുമാര്‍

പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം അപഹാസ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; തിരുവങ്ങൂരിൽ കോൺഗ്രസിന്റെ ഫ്രീഡം ഫെസ്റ്റ്

ചേമഞ്ചേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവങ്ങൂരിൽ കോൺഗ്രസ് ഫ്രീഡം ഫെസ്റ്റ് നടത്തി. ചേമഞ്ചേരി, കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഴുപത്തിയാറാം സ്വാതന്ത്ര്യ വാർഷികാഘോഷദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പ്രധാനമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 2024 ൽ നടക്കുന്ന

രാഹുൽ ഗാന്ധിയുടെ വിജയം: കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനവുമായി കോൺഗ്രസ്

കൊയിലാണ്ടി: മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം. വൈകീട്ട് കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രകടനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കൊയിലാണ്ടിയിൽ നടന്ന ആഹ്ളാദ പ്രകടനത്തിന്  മുരളി തോറോത്ത്, അഡ്വ. കെ.വിജയൻ, രാജേഷ് വെങ്ങളത്ത് കണ്ടി, വിനോദ് കുമാർ,

‘ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിഞ്ഞു, ജനാധിപത്യ സമൂഹം രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കും’; ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന സുറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. ആത്യന്തികമായി സത്യം വിജയിക്കുമെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ഫാസിസ്റ്റ് ഭരണകൂടത്തിന്റെ

‘കെ.സുധാകരനെതിരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കൽ’; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്

കൊയിലാണ്ടി: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്. കരിദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.മുരളീധരൻ, കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ, ഡി.സി.സി സെക്രട്ടറിമാരായ വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, നേതാക്കളയാ വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, പി.ടി.ഉമേന്ദ്രൻ, രജീഷ് വെങ്ങളത്ത്കണ്ടി, എം.സതീഷ്

നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി,നാട്ടുക്കാര്‍ക്ക് എന്തിനും സമീപിക്കാവുന്ന വ്യക്തി, കാരയാട് തണ്ടയില്‍ താഴെയില്‍ സ്വദേശി അഷറഫ് വാവുള്ളാട്ടിന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി

നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി അതായിരുന്നു നാട്ടുകാര്‍ക്ക് അഷറഫ് വാവുള്ളാട്ട് എന്ന വ്യക്തി,അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം തണ്ടയില്‍ താഴെ ഗ്രാമത്തിന്റെ നൊമ്പരമായി. ദീര്‍ഘ കാലം ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെയും അലങ്കാര പക്ഷികളുടെയും വര്‍ണ്ണാഭമായ ഒരു ലോകം തന്നെ അഷറഫിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍

പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം

മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺ​ഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്