Tag: Congress

Total 139 Posts

ലീഡറുടെ ഓര്‍മ്മകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കെ.കരുണാകരന്റെ 106ാം ജന്മദിനത്തില്‍ മേപ്പയ്യൂരില്‍ അനുസ്മരണ പരിപാടിയുമായി കോണ്‍ഗ്രസ്

മേപ്പയ്യൂര്‍: മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 106ാം ജന്മദിനത്തില്‍ അനുസ്മരണ പരിപാടിയുമായി മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. മേപ്പയ്യൂര്‍ ടൗണില്‍ കരുണാകരന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.വേണുഗോപന്‍, ആന്തരി ഗോപാലകൃഷ്ണന്‍, ശ്രീ നിലയം

വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ചു; ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റിന് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

ആയഞ്ചേരി: വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തുണ്ടിയില്‍ ശ്രീധരനാണ് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് കത്തില്‍ ഡിസിസി പ്രസിഡന്റ്

തൃശ്ശൂരിലേക്ക് പോയത് വേണ്ടത്ര ആലോചിക്കാതെ; വടകരയില്‍ തെറ്റുപറ്റിയെന്നും കെ മുരളീധരൻ

കോഴിക്കോട്: ‘എന്ത് കാര്യവും ആലോചിച്ചു മാത്രമേ ചെയ്യാന്‍ പാടൂള്ളൂവെന്നും ഈ ഇലക്ഷന്‍ തന്നെ പഠിപ്പിച്ചത് ആ വലിയ കാര്യമാണെന്നും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വടകരയില്‍ തെറ്റുകാരന്‍ ഞാനാണ്. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നിന്നും കൊണ്ട് പോയി തോല്‍പിച്ചു എന്ന് തോന്നുണ്ടോ എന്ന മാധ്യമ

രാഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവാകും, പ്രമേയം പാസാക്കി കോൺ​ഗ്രസ്; വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും സൂചന

ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രണ്ടു സീറ്റുകളില്‍ ജയിച്ച സാഹചര്യത്തില്‍ രാഹുല്‍ വയനാട് മണ്ഡലം ഒഴിയുമെന്നും റായ്ബറേലി നിലനിര്‍ത്തുമെന്നും വിവരമുണ്ട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. തിങ്കളാഴ്ചയക്കുള്ളില്‍ തീരുമാനമെന്ന് കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുള്‍പ്പെടെ നാലു കേസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഇതോടെ രാഹുല്‍ ഇന്ന് ജയില്‍ മോചിതനാകും. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്‌റ് രജിസ്റ്റര്‍

ഒത്തുചേര്‍ന്ന് നടേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; 117, 118 ബൂത്ത് കമ്മിറ്റികളുടെ കുടുംബസംഗമത്തില്‍ മുഹമ്മദ് നിഹാലിനും മോഹനന്‍ പൊക്രാത്തിനും അനുമോദനം

നടേരി: മുത്താമ്പി കോണ്‍ഗ്രസ്സിന്റെ നടേരിയിലുള്ള 117, 118 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി വടകര എം.പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ഭാസ്‌ക്കരന്‍.വി.പി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വെച്ച് മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച ബി.കെ.ശ്രീനിയെയും യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത

‘മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള കേന്ദ്ര അന്വേഷണം സിപിഎം – ബിജെപി വോട്ടുകച്ചവടം ഉറപ്പിക്കലിന്‌റെ ഭാഗം’: കാരയാട് തറമലങ്ങാടിയിലെ പുതിയ ഉമ്മൻചാണ്ടി ഭവൻ ഉദ്ഘാടനം ചെയ്ത്‌ കെ.മുരളീധരൻ എംപി

അരിക്കുളം: ‘മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെയുള്ള കേന്ദ്ര അന്വേഷണം സിപിഎം – ബിജെപി വോട്ടുകച്ചവടം ഉറപ്പിക്കലിന്റെ ഭാഗമാണെന്ന് കെ മുരളീധരൻ എം.പി. കാരയാട് തറമലങ്ങാടിയിൽ കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ഉമ്മൻചാണ്ടി ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധം; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്‌ കമ്മറ്റി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, സി.പി മോഹനൻ. ചെറുവക്കാട് രാമൻ, ഉണ്ണികൃഷ്ണൻ മരളൂർ, ശ്രീജാ റാണി, എൻ ദാസൻ, കെ.ഉണ്ണികൃഷ്ണൻ, അരുൺ മണമൽ, ഇ.എം

”മാവേലി സ്റ്റോറില്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം”; സായാഹ്ന ധര്‍ണ്ണ നടത്തി കീഴരിയൂരിലെ കോണ്‍ഗ്രസ്

കീഴരിയൂര്‍: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മാവേലി സ്റ്റോറില്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സാധനങ്ങള്‍ ഉറപ്പാക്കി ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ടി.കെ

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം, കൊയിലാണ്ടിയില്‍ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് കൊയിലാണ്ടിയില്‍ റോഡ് ഉപരോധവും പ്രതിക്ഷേധ പ്രകടനവും സംഘടിപ്പിച്ചു. റോഡ് ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം നേതൃത്വം നല്‍കി. യൂത്ത് കോൺഗ്രസ്